സംസ്ഥാന ഓഡിറ്റ് വകുപ്പ്
സംസ്ഥാന സർക്കാരിന്റെ ഓഡിറ്റ് വകുപ്പാണ് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്. ഈ വകുപ്പ് ധനകാര്യവകുപ്പിന് കീഴിലുള്ള ഒരു ഫീൽഡ് വകുപ്പാണ്.
പ്രധാനമായും കേരള സംസ്ഥാനത്തെ പ്രാദേശിക ഭരണകൂടങ്ങളുടെ(ത്രിതല പഞ്ചായത്തുകൾ, നഗരസഭകൾ) നിയമപരമായ ഓഡിറ്റ് നടത്തുന്നതിനുള്ള സർക്കാർ വകുപ്പാണ് സംസ്ഥാന ഓഡിറ്റ് വകുപ്പ്. എന്നാൽ സർവ്വകലാശാലകൾ, ദേവസ്വം ബോർഡുകൾ മുതലായ മറ്റ് പല സ്ഥാപനങ്ങളുടെയും ഓഡിറ്റ് ഈ വകുപ്പിൽ നിന്ന് നടത്തപ്പെടുന്നു. മുമ്പ് വകുപ്പിന്റെ പേരു് ലോക്കൽ ഫണ്ട് ഓഡിറ്റ് എന്നായിരുന്നു. ജില്ലാ ഓഡിറ്റ് കാര്യാലയങ്ങൾ, സമകാലീന ഓഡിറ്റ് കാര്യാലയങ്ങൾ, കേന്ദ്ര കാര്യാലയം എന്നിങ്ങനെയാണ് വകുപ്പ് പ്രവർത്തിക്കുന്നത്. ഭരണ ഭാഷ നൂറ് ശതമാനവും മലയാളമായിട്ടുള്ള വകുപ്പാണ് ഇത്.