സംസ്ഥാനപാത (ഇന്ത്യ)
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ നിർമ്മിച്ച് പരിപാലിച്ചുപോരുന്ന പാതകളാണ് സംസ്ഥാനപാതകൾ. സംസ്ഥാനപാതകൾ പൊതുവായി പ്രധാന പട്ടണങ്ങൾ, നഗരങ്ങൾ, ഗ്രാമങ്ങൾ, ജില്ലാ ആസ്ഥാനങ്ങൾ, വ്യവസായകേന്ദ്രങ്ങൾ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിക്കുന്നതിനോ അവയെ ദേശീയപാതകളുമായോ മറ്റു സംസ്ഥാനപാതകളുമായോ ബന്ധിപ്പിക്കുന്നതിനോ ഉപയോഗിക്കുന്നു.