സംവാദം:ഹോളോകോസ്റ്റ്
ഹോമബലി? ദഹനബലി?Georgekutty 11:12, 1 ഫെബ്രുവരി 2009 (UTC)
- വംശഹത്യ ആല്ലെങ്കിൽ കൂട്ടക്കൊല എന്നാണ് ഉചിതം. മഹാദുരന്തം എന്നും ആ വാക്കിന് അർത്ഥമുണ്ട്. --ബിപിൻ 14:02, 1 ഫെബ്രുവരി 2009 (UTC)
വംശഹത്യയും കൂട്ടക്കൊലയും ഒന്നും ഇവിടെ ശരിയാവുകയില്ല. Holocaust ഏതെങ്കിലും ഒരു വംശഹത്യയുടെയോ കൂട്ടക്കൊലയുടേയോ പേരോ അത്തരം പാതകങ്ങൾക്ക് പൊതുവായുള്ള പേരോ അല്ല. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ "യഹൂദപ്രശ്നത്തിനുള്ള" നാത്സികളുടെ "അന്തിമപരിഹാരത്തിന്റെ" (Final Solution) ഭാഗമായി, യഹൂദവംശജരെ കൂട്ടമായി കൊന്നൊടുക്കിയതിനെയാണ് അത് പരാമർശിക്കുന്നത്. Holocaust എന്ന വാക്കിന്റെ പശ്ചാത്തലം, യഹോവക്കുള്ള ബലിയർപ്പണത്തിന്റെ വിധികൾ വിവരിക്കുന്ന എബ്രായബൈബിളിലെ ലേവ്യർ, സംഖ്യ തുടങ്ങിയ പുസ്തകങ്ങളിലാണ്. ആ പശ്ചാത്തലത്തിന്റെ ധ്വനിതരാത്ത തലക്കെട്ട്, ലേഖനത്തെ തന്നെ അപ്രസക്തമാക്കും.Georgekutty 16:02, 1 ഫെബ്രുവരി 2009 (UTC)
- ശരിയാണ്. എന്നാൽ ബലി എന്നവാക്ക് അവിടെ യോജിക്കുകയില്ല. ഓഷ്വിറ്റ്സിലും മറ്റും നാസികൾ നടത്തിയത് വംശീയക്കൊലപാതകമാണ് (Genocide) , ഒരു ബലിയായി (Sacrifice) / വിശുദ്ധകർമ്മമായി കരുതനാവില്ല. കൂടാതെ, ഈ കൂട്ടക്കൊലയെ വേറിട്ടു സൂചിപ്പിക്കാൻ, ഇംഗ്ലീഷിൽ HOLOCAUST എന്ന് വലിയ അക്ഷരങ്ങളിലോ, The എന്ന ആർട്ടിക്കിൾ മുൻചേർത്തോ ആണ് എഴുതുന്നത്. അപ്രകാരം മലയാളത്തിൽ എഴുതാൻ കഴിയാത്തതിനാൽ, അതിനെ യഹൂദവംശഹത്യ എന്നെഴുതാമെന്നാണ് തോന്നുന്നത്. --ബിപിൻ 15:18, 2 ഫെബ്രുവരി 2009 (UTC)
ഹോളോകോസ്റ്റ് എന്നുതന്നെ തലക്കെട്ട് വേണം.. യഹൂദവംശഹത്യകളിൽ ഒന്നാണ് ഇത് .. അല്ലാതെ പൊതുവായി യഹൂദവംശഹത്യകളെ പ്രതിപാദിക്കുന്ന താളല്ല.. --Vssun 17:19, 2 ഫെബ്രുവരി 2009 (UTC)