en:Cemetery ഇതിന് തുല്യമായ ഇന്റർവിക്കിയല്ലേ? --Vssun 12:52, 2 ജനുവരി 2010 (UTC)Reply

അല്പം‌ കൂടി വിശദീകരണം‌ കൊടുത്തിട്ടുണ്ട്. "ഒറ്റവരിലേഖനം" എന്ന ലേബൽമാറ്റിയിട്ടില്ല. അതിനി ഒഴിവാക്കാമെന്നു തോന്നുന്നു. തലക്കെട്ട് 'ശ്‌മശാനം‌' എന്നുകൊടുക്കുന്നതാവും‌ നല്ലത്. കാരണം‌ ശവക്കോട്ട, ശവപ്പറമ്പ്‌, ശവക്കാട്‌ എന്നൊക്കെ പലയിടത്തും‌ പറയുന്നുണ്ടെങ്കിലും‌ 'ശ്‌മശാനം‌' എന്ന വാക്കു തന്നെയാണുചിതം. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌

'ശ്‌മശാനം' എന്ന വാക്കു് പൊതുവെ സംസാരഭാഷയിൽ ഉപയോഗിക്കാറില്ല എന്നതു് പരിഗണിച്ചു്, ശ്‌മശാനം എന്നതു് റീഡയറക്ട് ആക്കുന്നതാവും നല്ലതു്. --Shiju Alex|ഷിജു അലക്സ് 04:50, 26 ഫെബ്രുവരി 2010 (UTC)Reply

അഭിപ്രായം മാറ്റുന്നു. വൈദ്യുത ശ്‌മശാനം എന്ന ഒരു ലെഖനം കൂടി ഭാവിയിൽ വരും എന്നതു് പരിഗണിക്കുമ്പോൾ, ശ്‌മശാനം തന്നെയാവും നല്ലതു്.--Shiju Alex|ഷിജു അലക്സ് 05:02, 26 ഫെബ്രുവരി 2010 (UTC)Reply

ഇതിലെ ഉള്ളടക്കം പ്രകാരം സെമിത്തേരിയാണിത്‌. ഈ അർത്ഥത്തിൽ ഉപയോഗിക്കുമെങ്കിലും ശവം ദഹിപ്പിക്കുന്നിടമല്ലേ (crematorium) mukhyamaayum ശ്മശാനം? cemetery, graveyard, grave field എന്നിവയെ എങ്ങനെ വേർതിരിക്കും? --തച്ചന്റെ മകൻ 10:42, 27 ഫെബ്രുവരി 2010 (UTC) ശവസംസ്കാരം എന്നൊരു ലേഖനം. ശെമിത്തേരി, ചുടുകാട്, ഖബർസ്ഥാൻ (പള്ളിപ്പറമ്പ്) എന്നിങ്ങനെ ഉപശീർ‌ഷകങ്ങൾ‌. അതല്ലേ വേണ്ടത്? ശ്മശാനം അവിടേക്ക Redirect. ശവക്കോട്ട യോജിക്കുക Tower of Silence നാണ്. പക്ഷേ പാഴ്സികളില്ലാതെതന്നെ അങ്ങനെ സംജ്ഞയുണ്ടെങ്കിൽ അതിനെയും കൊള്ളിക്കേണ്ടിവരും. കോട്ടയ്ക്കു കാവുപോലെ സംരക്ഷിതമായ കാടിന്റെ സൂചനയുണ്ടോ? ഓരോ പറമ്പിന്റെയും ഒരു മൂല നാഗങ്ങൾക്ക് ഒഴിച്ചിട്ടിരുന്നതിനും കോട്ടയെന്നല്ലേ പേര്. --117.204.83.119 14:58, 27 ഫെബ്രുവരി 2010 (UTC)Reply

അതേ, ഇതാണു നല്ല മാർ‌ഗം‌. ശവസംസ്കാരം എന്നൊരു ലേഖനമുണ്ടാക്കി, ബാക്കി ഒക്കെ അതിൽ‌ പറഞ്ഞാൽ‌ മതിയാവും. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 15:42, 27 ഫെബ്രുവരി 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സെമിത്തേരി&oldid=3673864" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സെമിത്തേരി" താളിലേക്ക് മടങ്ങുക.