സംവാദം:സത്യജിത് റായ്
ഷിജു, വിവർത്തനം ചെയ്യാൻ ഉള്ള ഭാഗം ഈ സംവാദം താളിൽ ഇട്ടിട്ട് തർജ്ജിമ ചെയ്യുന്ന മുറയ്ക്ക് ഇവിടെ നിന്നും മായിച്ചു കളഞ്ഞാൽ നന്നായിരിക്കും.. ഒരു അഭിപ്രായം മാത്രം :-)
Simynazareth 08:51, 4 ഏപ്രിൽ 2007 (UTC)simynazareth
റേ അഭിനേതാവായാണ് കലാജീവിതം തുടങ്ങിയതെന്നു പറയുന്നത് ശരിയല്ലല്ലോ. പരസ്യ ഏജൻസിയിൽ വിഷ്വലൈസറായിരുന്നു അദ്ദേഹം ചലച്ചിത്രകാരനാവുന്നതിനു മുൻപ്. അതു ചിത്രകലയുമായി ബന്ധമുള്ള കാര്യമാണ്. ലണ്ടനിൽ പുസ്തകങ്ങളുടെ കവർ വരച്ചിരുന്നു. ഇതല്ലാതെ കലാജീവിതത്തിൻറെ ആരംഭത്തെപ്പറ്റി http://www.satyajitray.org/ എന്ന സൈറ്റിൽ എന്തെങ്കിലും പറയുന്നുണ്ടോ. ഒറ്റ നോട്ടത്തിൽ കാണുന്നില്ല. അഭിനേതാവ് നോട്ടപ്പിശകിലൂടെ വന്നതാവാനാണ് സാദ്ധ്യതയെന്നു തോന്നുന്നു. Calicuter 10:40, 9 ഏപ്രിൽ 2007 (UTC)
- ആധികാരികമായ റെഫറൻസ് ആണെങ്കിൽ ധൈര്യമായി തിരുത്താലോ--Shiju Alex 10:51, 9 ഏപ്രിൽ 2007 (UTC)
ഇന്റേർണൽ ലിങ്ക് നൽകുമ്പോൾ ശരിയായ സിന്റാക്സ് ഉപയോഗിക്കുക. ഉദാഹരണത്തിനു [[ബംഗാളി സാഹിത്യത്തിലെ]] എന്നത് ലിങ്ക് ചെയ്യുമ്പോൾ ചെയ്ത ആൾ (ഇവിടെ 213.42.21.79 എന്ന ഐപി യുള്ള യൂസർ) ഉദ്ദേശിച്ചിരിക്കുക ബംഗാളി സാഹിത്യം എന്ന ലേഖനം ആയിരിക്കും. അത് ലിങ്ക് ചെയ്യേണ്ടത് [[ബംഗാളി സാഹിത്യം|ബംഗാളി സാഹിത്യത്തിലെ]] എന്നാണ്. അല്ലെങ്കിൽ കുഴപ്പം ഈ ലിങ്കിൽ ഞെക്കി പുതിയ ലേഖനം ഉണ്ടക്കുമ്പോൾ ലേഖനത്തിന്റെ തലക്കെട്ട് ബംഗാളി സാഹിത്യത്തിലെ എന്നായിരിക്കും. --Shiju Alex 11:45, 9 ഏപ്രിൽ 2007 (UTC)
- ഇംഗ്ലീഷ് വിക്കിയിലെ പദാനുപദതർജ്ജമയാണ് ഇതു വരെ നടന്നിട്ടുള്ളത്.. ലേഖനം നന്നാക്കാനുള്ള കോഴിക്കോടന്റെ ശ്രമം വളരെ അഭിനന്ദനീയമാണ്..--Vssun 06:04, 10 ഏപ്രിൽ 2007 (UTC)