സംവാദം:ഷൊറണൂർ ജങ്ക്ഷൻ

(സംവാദം:ഷൊറണൂർ തീവണ്ടിനിലയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 13 വർഷം മുമ്പ് by 117.230.232.38

ഷൊർണൂർ ജംഗ്ഷൻ എന്നല്ലേ വേണ്ടത് ? --അനൂപ് | Anoop 12:16, 15 നവംബർ 2011 (UTC)Reply

 Done--റോജി പാലാ 12:23, 15 നവംബർ 2011 (UTC)Reply
ഇത്ര പെട്ടന്ന് വേണ്ടായിരുന്നു. :) ഈ ചിത്രത്തിലും, ഈ ചിത്രത്തിലും, ഈ ചിത്രത്തിലും ഷൊറണൂർ ജങ്ക്ഷൻ എന്നാണു കാണുന്നത്. അതേ പേരു തന്നെ നമ്മളും ഉപയോഗിക്കണ്ടേ? --അനൂപ് | Anoop 12:31, 15 നവംബർ 2011 (UTC)Reply
തിരിച്ചാക്കിയിട്ടുണ്ട്. --റോജി പാലാ 12:45, 15 നവംബർ 2011 (UTC)Reply
തലക്കെട്ട് ഷൊറണൂർ തീവണ്ടി നിലയം എന്നാക്കിയത് തെറ്റാണെന്ന് കരുതുന്നു. തീവണ്ടി നിലയത്തിന്റെ പേരു തന്നെ ഷൊറണൂർ ജംഗ്ഷൻ എന്നാണു്. --അനൂപ് | Anoop 16:42, 15 നവംബർ 2011 (UTC)Reply
floatഅനുകൂലിക്കുന്നു. ഷൊര്ണ്ണൂർ ജംഗ്ഷൻ എന്നാണ് ഞാൻ കേട്ടിരിക്കുന്നത്.--മനോജ്‌ .കെ 17:13, 15 നവംബർ 2011 (UTC)Reply
ഔദ്യോഗിക പേരുകൾ മലയാളീകരിക്കരുത് എന്നാണെന്റെ അഭിപ്രായം. ഇവിടെ പ്രശ്നം അതു മാത്രമല്ല. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ എന്ന പേരാണു അവിടെ മലയാളീകരിച്ച് ചങ്ങനാശ്ശേരി തീവണ്ടി നിലയം എന്നാക്കിയത്. ഇവിടെ തീവണ്ടി നിലയത്തിന്റെ പേരു തന്നെ ഷൊറണൂർ ജംഗ്ഷൻ എന്നാണ്. ഇതിനെ മലയാളീകരിച്ചാൽ ഷൊറണൂർ കവല തീവണ്ടി നിലയം എന്നോ മറ്റോ ആകും. ഇതേ പ്രശ്നം ഇനി വരാൻ പോകുന്ന പാലക്കാട് ജംഗ്ഷൻ, തിരുവനന്തപുരം സെൻട്രൽ തുടങ്ങിയ റെയിൽവേ സ്റ്റേഷനുകൾക്കുമുണ്ടാകും .--അനൂപ് | Anoop 17:29, 15 നവംബർ 2011 (UTC)Reply
അനൂപിന് float..പ്രാദേശിക ഭാഷാ വകഭേതങ്ങളില്ല.ഉദാഹരണം ഷൊറണൂർ ജംങ്ക്ഷന് എല്ലാ ഭാഷയിലും അങ്ങിനെ തന്നെയാണുപയോഗിക്കുക. നിലമ്പൂർ റോഡിന് മലയാളം വിക്കിയിൽ നിലമ്പൂർ വഴി എന്നോ തിരുവനന്തപുരം സെന്ററിന് തിരുവനന്തപുരം മധ്യം എന്നോ പറയാൻ പാടില്ല. അതങ്ങിനെ തന്നെ പ്രയോഗിക്കുക.--സുഹൈറലി 17:42, 15 നവംബർ 2011 (UTC)Reply
 Done.യഥാർഥനാമംഈ സ്റ്റേഷൻ ബോർഡിൽ കാണാം. മറ്റു പേരുകൾക്കൊപ്പിച്ച് ഷൊറണൂർ ജങ്ക്ഷൻ തീവണ്ടിനിലയം എന്ന പേരും ആവാം. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.ഇംഗ്ലീഷ് പതിപ്പിലും ഇപ്രകാരമാണ്--സുഹൈറലി 00:57, 16 നവംബർ 2011 (UTC)Reply

ഷൊർണൂർ തീവണ്ടിനിലയം എന്ന തലക്കെട്ടാണു് നല്ലതു്, സ്റ്റേഷന്റെ പേരു് തന്നെ തലക്കെട്ടാവണമെന്നില്ല, മലയാളത്തിലെ നല്ല പ്രയോഗംകൊണ്ടു് സൂചിപ്പിക്കാനാവുമെങ്കിൽ അതാണു് നല്ലതു്. ഷൊർണൂർ തീവണ്ടിനിലയം ഒരു റെയിൽകവലയാണെന്നതും, അതിന്റെ പേരു് ഷൊർണൂർ ജങ്ക്ഷനാണെന്നതു് ലേഖനത്തിൽ വന്നാൽ മതി. കൂടാതെ, തലക്കെട്ടിലെ 'ഷൊറണൂർ' ശരിയല്ല 'ഷൊർണൂർ' ആണു് ശരി. സുഹൈറുന്നയിച്ചിരിക്കുന്ന ജംങ്ക്ഷന് എല്ലാ ഭാഷയിലും അങ്ങിനെ തന്നെയാണുപയോഗിക്കുക എന്ന വാദവും, ഇന്ത്യൻ റെയിൽവേക്കും അതിന്റെ സ്റ്റേഷനും തീവണ്ടികൾക്കും ദേശീയതലത്തിൽ ഒറ്റപ്പേരാണുള്ളത് എന്ന വാദവും തെറ്റാണ്. സേലം സന്ധിപ്പ് തുടങ്ങി ധാരാളം ഉദാഹരണങ്ങളുണ്ടു്. ഇന്ത്യയിൽ ഔദ്യോഗിക ഭാഷതന്നെ പലതുണ്ടു്. പിന്നെ ഇന്ത്യൻ റെയിൽവേയുടെ ഇംഗ്ലീഷ് പ്രയോഗം എല്ലാ ഭാഷകൾക്കും ബാധകമായിരിക്കുമെന്നും, പ്രാദേശിക ഭാഷാ വകഭേതങ്ങളില്ല എന്നുമൊക്കെ പറയുന്നതിനു് യാതൊരടിസ്ഥാനവുമില്ല. --117.230.232.38 18:52, 16 നവംബർ 2011 (UTC)Reply

വിവരപ്പെട്ടി ഏകീകരിക്കുക

തിരുത്തുക

ചങ്ങനാശ്ശേരിക്കും ഷൊറണൂരിനും രണ്ട് വിവരപ്പെട്ടികളാണ് കാണുന്നത്. ചങ്ങനാശ്ശേരിപ്പെട്ടിയിൽ ലൈൻ ചേർക്കാനാവില്ല. എല്ലാ വിവരവും ചേർത്ത് ഇംഗ്ലീഷ് മാതൃകയനുസരിച്ച് വിവരപ്പെട്ടി ഏകീകരിച്ച് നൽകുക--സുഹൈറലി 17:46, 15 നവംബർ 2011 (UTC)Reply

ഏറ്റവും വലിയ തീവണ്ടിനിലയം

തിരുത്തുക

ഷൊറണൂർ കേരളത്തിലെ ഏറ്റവും വലിയ തീവണ്ടിനിലയമാണ് എന്നത് ശരിയാണോ? തിരുവനന്തപുരം സെൻട്രൽ തീവണ്ടിനിലയം എന്ന താളിലെ അവലംബം കൂടി കാണുക--ഷാജി 18:43, 15 നവംബർ 2011 (UTC)Reply

നിർവചനം ശരിയല്ല. ഏറ്റവും വലിയ ജംഗ്‌ഷൻ ആണിത്.--റോജി പാലാ 04:12, 16 നവംബർ 2011 (UTC)Reply
ഈ വാചകത്തിനു് അവലംബമായി നൽകിയിരിക്കുന്ന യു.ആർ.എൽ വിശ്വസിനീയമായ ഉറവിടമായി കണക്കാക്കാനാവില്ല. --അനൂപ് | Anoop 05:05, 16 നവംബർ 2011 (UTC)Reply
പല സ്ഥലങ്ങളിലേക്കുമുള്ള ട്രെയിനുകൾ തിരിച്ചു വിടുന്ന, കൂടിച്ചേരുന്ന സ്ഥലം. കേരളത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവെ ജംഗ്ഷൻ എന്ന് നിർവചനം മാറ്റണം--റോജി പാലാ 05:17, 16 നവംബർ 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഷൊറണൂർ_ജങ്ക്ഷൻ&oldid=1108231" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഷൊറണൂർ ജങ്ക്ഷൻ" താളിലേക്ക് മടങ്ങുക.