en.wikipediaയിൽ നിന്നും, ഞാൻ ആഗ്രഹിച്ചതുപോലെ HDM ന്റെ ചിത്രവും Taxbox ഉം ഈ ലേഖനത്തിൽ ഉടൻ തന്നെ ചേർത്ത രെമേഷിനു നന്ദി. സൂരജിന്റെ ആസ്മ വായിച്ചപ്പോഴാണ് HDM ന്റെ പ്രാധാന്യം മനസ്സിലാക്കിയതും വീട്ടു പൊടിയിലെ മൈറ്റ് എഴുതാൻ ആരംഭിച്ചത്.ഇതിനും താഴെ പറയുന്ന കീടങ്ങൾക്കും നൽകേണ്ട പേരുകൾക്ക് സമന്വയം ഉണ്ടാകേണ്ടിയിരിക്കുന്നു ൧. ഇതിനെ വീട്ടു പൊടി മൈറ്റ് (HDM )എന്ന് വിളിക്കുന്നതല്ലേ നല്ലത്?(ചെള്ള്‌ വേറെ ഉണ്ട് ) 2. എലി ,പൂച്ച ,പട്ടി എന്നിവയുടെ ബാഹ്യ പരാദമായി കാണുന്ന, ചിറകില്ലാത്ത, 3 ജോഡി കാലുള്ള , ശരീരത്തിൽ മുള്ള് പോലെ ഉള്ള രോമങ്ങൾ ഉള്ള, തവിട്ടു നിറവും ഉള്ള കീടങ്ങളെ ആണ് Fleas അല്ലെങ്കിൽ ചെള്ള്‌ എന്ന് വിളിക്കുന്നത്‌ ( Genus : Xenopsyylla , Ctenocephalides എന്നിവ). ആ പേരു നിലനിറുത്തണം. ൩..പശു , ആട്, പട്ടി തുടങ്ങിയവയുടെ ചെവിയിലും, കഴുത്തിലും,തലയിലും പറ്റിപ്പിടിച്ചു ചോര കുടിച്ചു വലുതാകുന്ന, ചിറകില്ലാത്ത, 4 ജോഡി കാലുകളുള്ള ഉരുണ്ടതോ, പരന്നതോ ആയ ജീവികളെ, (Soft tick , Hard tick ) എങ്ങിനെ വിളിക്കണം? മധ്യ തിരുവിതാംകൂറിൽ ഉണ്ണി എന്നാണു ഇവയെ വിളിക്കുന്നത്‌ . ആ പേരു തന്നെ ഉപയോഗിക്കാമോ ? മൃദു ഉണ്ണി , കട്ടി ഉണ്ണി / പരന്ന ഉണ്ണി ൪. വരട്ടു ചൊറി ഉണ്ടാക്കുന്ന , 500 മൈക്രോൺ മാത്രം വലിപ്പമുള്ളതിനാൽ കാണാൻ പറ്റാത്ത Itch mite (Sarcoptes scabiei ).ഇതിനെ എന്ത് വിളിക്കണം ?: ഇച്ച് മൈറ്റ് or ചൊറി മൈറ്റ് ... .user : Johnson aj --```` 18:27, 30 ജൂലൈ 2010 (UTC)

പേര് മൈറ്റ് എന്ന് വേണോ ചെള്ള് എന്ന് വേണോ ?

തിരുത്തുക

മൈറ്റ് എന്നതിന്റെ സാങ്കേതികാർത്ഥം ചെള്ള് എന്നാണല്ലോ (മൈറ്റൻ എന്നാൽ കടിക്കുന്ന, കടിച്ചു മുറിക്കുന്ന എന്ന് അർത്ഥം, പ്രാചീന ഗോഥിക്). അപ്പോൾ Dust mite എന്ന് ആംഗലം കൊടുത്തിട്ട് വീട്ടു ചെള്ള് എന്നുപയോഗിക്കുന്നോ ? തച്ചന്റെ മകൻ എന്ന യൂസറോട് കൂടി ആലോചിക്കാവുന്നതാണ്. --സൂരജ് രാജൻ 05:32, 31 ജൂലൈ 2010 (UTC)Reply

മൈറ്റ് എന്ന് വേണോ ചെള്ള് എന്ന് വേണോ

തിരുത്തുക

മിക്കവരും, പറക്കുന്നതൊഴികെ ഉള്ള ചെറിയ കീടങ്ങളെ വിളിക്കുന്ന ഒരു പേരാണ് ചെള്ള് (എലി ചെള്ള് ഉൾപ്പെടെ, അത് അരക്കിനിടയിൽ അല്ലെങ്കിൽക്കൂടി ) . Itch mite നെ എന്ത് വിളിക്കും ? എല്ലാവരും പ്രതികരിക്കുക. ഒരു സമന്വയം ആവശ്യമാണ്‌. നന്ദി സൂരജ് .user : Johnson aj --```` 16:47, 31 ജൂലൈ 2010 (UTC) Reply

മൈറ്റ് ഉണ്ണിയാണ്

തിരുത്തുക

മൈറ്റ് എന്നതിന് മലയാള പദം ഉണ്ണി എന്നാണ്. ഇത് നോക്കൂ--Habeeb | ഹബീബ് 18:54, 27 ഓഗസ്റ്റ് 2010 (UTC)Reply

"വീട്ടുപൊടിയിലെ മൈറ്റ്" താളിലേക്ക് മടങ്ങുക.