സംവാദം:വിത്തുവിതരണം
മനുഷ്യരുടെ സഹായത്താലുള്ള വിത്തുവിതരണത്തിന് ഉദാഹരണം നൽകിയാൽ നന്നായിരുന്നു. --Vssun (സംവാദം) 02:14, 4 ഓഗസ്റ്റ് 2012 (UTC)
- സംവാദത്താളിൽ എഴുതിയ ചോദ്യം കണ്ടു. മനുഷ്യസഹായത്താൽ നടക്കുന്ന വിത്തുവിതരണം എന്നതിന്റെ ഉദാഹരണമായി ഈ കാലഘട്ടത്തിൽ നിന്നുകൊണ്ട് നോക്കുമ്പോൾ മനുഷ്യൻ ചെയ്യുന്ന എല്ല വൃക്ഷത്തൈ നടീലും കൃഷിയും കാണേണ്ട കാര്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്. പ്രകൃത്യാ ഉള്ള വിതരണം ആദിമ മനുഷ്യന്റെ കോണ്ടക്സ്റ്റിൽ ചിന്തിച്ചാൽ മധുരമുള്ളതും, തിന്നാവുന്നതുമായ ഫലങ്ങളെ ആശ്രയിച്ചുള്ളതാണ്. തിന്നിട്ട് കുരു എറിഞ്ഞുകളയുന്ന രീതി.... മാങ്ങതിന്നിട്ട് മാങ്ങയണ്ടി എറിഞ്ഞുകളയുന്നതും, പേരക്കാ തിന്നിട്ട് പിറ്റേന്ന് നിലത്ത് അപ്പിയിടുമ്പോൾ പേരക്കാ വിത്തുകൾ അവിടെനിന്നു കിളിർത്തുവരുന്നതുമൊക്കെ സ്വാഭാവികമായ ഉദാഹരണങ്ങളല്ലേ ?
മെയിലിൽ കിട്ടിയ അഭിപ്രായം മുകളിൽച്ചേർക്കുന്നു.
മുകളിൽ പറഞ്ഞിരിക്കുന്ന രീതി എല്ലാ ജീവകൾക്കും ബാധകമായതല്ലേ. മനുഷ്യസഹായത്താലുള്ളത് എന്നു പറയുമ്പോൾ മികച്ച സ്ഥലങ്ങൾ കണ്ടെത്തി അവിടേക്കു പറ്റിയ വിത്തുകൾ (ഭൂഖണ്ഡങ്ങൾ പോലും കടത്തി) കൊണ്ടുപോയി നട്ടുപിടിപ്പിക്കുന്നതല്ലേ? --Vssun (സംവാദം) 03:46, 4 ഓഗസ്റ്റ് 2012 (UTC)
എന്റെ അഭിപ്രായത്തിൽ മനുഷ്യർ അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് പലസ്ഥലങ്ങളിലേക്ക് വിത്തുകളെ കൊണ്ടൂപോയി നട്ടുവളർത്തുന്നത് കൃഷിയുടെ ഒരു അവാന്തരവിഭാഗമായേ കാണാൻ സാധിക്കൂ. ബൈ ഡെഫനിഷൻ, വിത്തുവിതരണം എന്നത്, സസ്യങ്ങൾക്ക് ആവശ്യമായ ഒരു കാര്യമാണ്. അതിനുവേണ്ടി ഉപയോഗിക്കപ്പെടുന്ന ഒരു മീഡിയേറ്ററോ മാധ്യമമോ ആണ് മനുഷ്യരും, മൃഗങ്ങളും, കാറ്റും വെള്ളവും ഒക്കെ. അതുകൊണ്ട് മനുഷ്യൻ ആധുനികനായപ്പോൾ, അവനു ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് മറ്റു ഭൂഖണ്ഡങ്ങളിലേക്ക് വിത്തുകളെ കൊണ്ടുപോകുന്നതിനെ, പ്രകൃത്യാ സസ്യങ്ങൾ സ്വീകരിച്ചീരിക്കുന്ന ഒരു വിത്തുവിതരണരീതിയായി കാണുന്നത് ശരിയല്ല എന്നു തോന്നുന്നു. sj (സംവാദം) 04:07, 4 ഓഗസ്റ്റ് 2012 (UTC)
- നന്ദി. --Vssun (സംവാദം) 11:03, 4 ഓഗസ്റ്റ് 2012 (UTC)