സംവാദം:വംശാവലിപഠനം
Latest comment: 7 വർഷം മുമ്പ് by Saintthomas
ജീനിയോളജി ഒരു വിനോദം ആണോ? അതു് ചരിത്രപഠനവുമായി ബന്ധപ്പെട്ട ഒരു ശാഖയല്ലേ? ചരിത്രരചനയ്ക്കുള്ള ഒരു ഉപാധിയാണു് വംശാവലീപഠനം എന്നാണു് ഞാൻ മനസ്സിലാക്കുന്നതു്. ഒരു സാധാരണവ്യക്തി തന്റെ കുടുംബത്തിന്റെ ചരിത്രം വംശാവലീരേഖയായി സൂക്ഷിച്ചുവച്ചാലും പില്ക്കാലത്തു് അതു് ഒരമൂല്യ ചരിത്രരേഖയായി മാറിക്കൂടായ്കയില്ലല്ലോ. അതിനാൽ ഇതു് ഒരു വിനോദം ആണു് എന്നു് പറയുന്നതൊഴിവാക്കണം എന്ന് അഭ്യർത്ഥിക്കുന്നു. Saintthomas (സംവാദം) 12:18, 14 നവംബർ 2017 (UTC)