സംവാദം:ളോറെം ഇപ്സും
തലക്കെട്ട് ലോറം ഇപ്സം എന്നു മതിയോ? --ഷാജി 19:25, 1 ജൂൺ 2009 (UTC)
ഈ താളിന്റെ പേരു് ലോറം ഇപ്‌സം എന്നാക്കണോ? അതോ ഒരു പ്രത്യേക കാര്യത്തെ സൂചിപ്പിക്കാനുൾല കാര്യമായതു് കൊണ്ടു് തലക്കെട്ടു് ഇതേ പോലെ തന്നെ ഇടുന്നതാണോ നല്ലതു്?--Shiju Alex|ഷിജു അലക്സ് 14:33, 17 ജൂലൈ 2009 (UTC)
ലോറം ഇപ്‌സം എന്നാക്കണമെന്നില്ല ഇപ്പോഴുള്ളതുപോലെയായാലും മതി.ലോറം ഇപ്‌സം ഒരു മലയാള പദമല്ലല്ലോ --Ranjith Siji Neon IT Public 15:06, 17 ജൂലൈ 2009 (UTC)
ഡോളോറെം ഇപ്‌സും എന്ന ലാറ്റിൻ പദത്തിൽ നിന്നു മുറിച്ചെടുത്തതല്ലേ? ളോറെം ഇപ്സും എന്നു തന്നെ കൊടുക്കണം. മലയാളപദമല്ലാത്തെ എത്രയോ പേരുകൾ മലയാളത്തിലാണ് ഇവിടെ ഉള്ളത്. മലയാളം വിക്കിയിൽ ഇംഗ്ലീഷ് തലക്കെട്ട് കല്ലുകടിയാവും. --115.69.147.224 17:03, 23 ജൂലൈ 2009 (UTC)
ളോറെം ഇപ്സും ആണെന്നു് ഉറപ്പുണ്ടെങ്കിൽ മാറ്റൂ. ഉച്ചാരണം ഉറപ്പില്ലാത്തതു് കൊണ്ടാണു് ഞാൻ തൊടാതിരിക്കുന്നതു്.
മലയാളം വിക്കിയിൽ ഒഴിച്ചു കൂടാൻ വയ്യാത്ത ചില ലേഖനങ്ങളിൽ ഒക്കെ ഇംഗ്ലീഷ്/അന്യഭാഷ തലക്കെട്ട് ആവശ്യമായി വരും. ഉദാ: ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളെ ക്കുറിച്ചുള്ള ലേഖനങ്ങൾ, അന്യഭാഷയിലെ ചില ചിഹ്നങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾ, ചില ശാസ്ത്രനാമങ്ങൾ ഉപയോഗിക്കേണ്ടി വരുമ്പോൾ (ഉദാ:സൂപ്പർനോവയുടെ പേരുകൾ), അങ്ങനെ കുറേ സന്ദർഭങ്ങളുണ്ടൂ്. --Shiju Alex|ഷിജു അലക്സ് 17:15, 23 ജൂലൈ 2009 (UTC)