സംവാദം:രാമശ്ശേരി ഇഡ്ഡലി

Latest comment: 12 വർഷം മുമ്പ് by Johnchacks in topic ലയനം

ലയനം

തിരുത്തുക

ഇതു ഇഡ്ഡലി തന്നെയാണ്. ഇഡ്ഡലിയിലെ ഒരു ഉപവിഭാഗമാക്കാനുള്ള പ്രസക്തിയല്ലേ ഉള്ളൂ?. -Johnchacks 02:18, 3 സെപ്റ്റംബർ 2011 (UTC)Reply

രുചിയിലും രൂപത്തിലുമെല്ലാം ഇഡ്ഡലിയിൽ നിന്ന് വ്യത്യസ്ഥമാണെന്നാണ് കഴിച്ചിട്ടുള്ളവർ പറഞ്ഞത്. ഇഡ്ഡലി എന്ന് പേര് ഉള്ളത് കൊണ്ട് മാത്രം ലയിപ്പിക്കുന്നതിന്റെ അനുകൂലിക്കുന്നില്ല.--മനോജ്‌ .കെ 02:41, 3 സെപ്റ്റംബർ 2011 (UTC)Reply
വിക്കി ലേഖനത്തിലോ അവലംബമായി ചേർത്തിരിക്കുന്ന മാതൃഭൂമി-യാത്ര ലേഖനത്തിലോ ഇത് ഇഡ്ഡലിയല്ല 'ഇഡ്ഡലി' എന്നു പേരിൽ മാത്രമുള്ള ഒരു പലഹാരം മാത്രമാണെന്ന് കരുതാനെതെന്താണുള്ളത്? നിർമ്മാണ തത്വം ഒന്നു തന്നെ. ചേരുവകളും വ്യത്യാസമില്ല (കർണ്ണാടകയിൽ ഇഡ്ഡലിക്കും ദോശക്കും മാവ് തയ്യാറാക്കുമ്പോൾ ഉലുവയും ചേർക്കാറുണ്ട്). രാമശ്ശേരി ഇഡ്ഡലി കഴിച്ചിട്ടുള്ള നിരക്ഷരൻ തന്നെ ഇതിനെ വ്യത്യസ്തമായ ഇഡ്ഡലി എന്നു മാത്രമേ പറഞ്ഞിട്ടുള്ളു. സാക്ഷാൽ രാമശ്ശേരിക്കാരി പാചകക്കാരി വിചാരിച്ചിട്ട് 5-സ്റ്റാർ ഹോട്ടലിൽ രാമശ്ശേരി ഇഡ്ഡലി ഉണ്ടാക്കാനുള്ള ശ്രമം പാളിയതു അദ്ദേഹം ബ്ലോഗിൽ എഴുതിയിട്ടുണ്ടെല്ലോ? അതിൽ നിന്നും രുചിയിലെ വ്യത്യാസം പ്രധാനമായും ചേരുവകളിലല്ല ഇഡ്ഡലിയുണ്ടാക്കാനുള്ള സാമഗ്രികളുടെ (പാത്രം,അടുപ്പ്,വിറക് തുടങ്ങിയവയുടെ) പ്രത്യേകതയിലാണെന്ന് മനസ്സിലാകുമല്ലോ. --Johnchacks 03:52, 3 സെപ്റ്റംബർ 2011 (UTC)Reply
എന്നാൽ ലയിപ്പിക്കുന്നതിനെ അനുകൂലിക്കുന്നു.--മനോജ്‌ .കെ 11:58, 3 സെപ്റ്റംബർ 2011 (UTC)Reply

 Y ചെയ്തു വിവരങ്ങൾ മാറ്റിയിട്ടുണ്ട്.--മനോജ്‌ .കെ 12:12, 3 സെപ്റ്റംബർ 2011 (UTC)Reply

നന്ദി, മനോജ് --Johnchacks 12:56, 3 സെപ്റ്റംബർ 2011 (UTC)Reply
"രാമശ്ശേരി ഇഡ്ഡലി" താളിലേക്ക് മടങ്ങുക.