അഗസ്റ്റിൻ പഠനത്തിൽ ഉഴപ്പി എന്ന മട്ടിൽ എഴുതിയിരിക്കുന്നതു ശരിയാണോ? അദ്ദേഹം എന്നും നല്ല വിദ്യാർത്ഥി ആയിരുന്നു എന്നാണ് എന്റെ അറിവ്. ചെറുപ്പത്തിൽ അദ്ധ്യാപകർ നിർബ്ബന്ധപൂർവം പഠിപ്പിക്കാൻ ശ്രമിച്ച ഗ്രീക്കു ഭാഷയുടെ പഠനത്തിൽ പിന്നിലായി എന്നു മാത്രമാത്രമേ അദ്ദേഹം കൺഫെഷൻസിൽ പറയുന്നുള്ളു എന്നാണ് ഓർമ്മ. തന്റെ ഇത്തിരി കുറവുകൾ പോലും പെരുമ്പറകൊട്ടി അറിയിക്കുന്ന ആളായിരുന്നു അദ്ദേഹം എന്നോർക്കണം.Georgekutty 04:07, 10 ഏപ്രിൽ 2011 (UTC)Reply

അവലംബമായി നൽകിയിരിക്കുന്ന പുസ്തകത്തിൽ അത് ഊന്നി പറയുന്നു. തെളിവുകൾ ഉണ്ടെങ്കിൽ മാറ്റാവുന്നതാണ് --റോജി പാലാ 04:32, 10 ഏപ്രിൽ 2011 (UTC)Reply

'ഉഴപ്പിന്റെ' കാര്യം അഗസ്റ്റിൻ കുറച്ചൊക്കെ സൂചിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് കൺഫെഷൻസ് ഒന്നാം പുസ്തകംപന്ത്രണ്ടാം അദ്ധ്യായത്തിൽ ഇങ്ങനെയുണ്ട്: "ചെറുപ്പത്തിൽ എനിക്കു പഠിക്കുവാൻ ഇഷ്ടമില്ലായിരുന്നു. പഠിക്കുവാൻ നിർബ്ബന്ധിക്കപ്പെടുകയെന്നത് അതിനേക്കാൾ വെറുപ്പായിരുന്നു. എങ്കിലും ഞാൻ നിർബ്ബന്ധിതനായി; അതു നന്നായി താനും." ഈ മട്ടിലുള്ള ഏറ്റുപറച്ചിലുകൾ വേറേയും ചിലതു കണ്ടു.Georgekutty 12:33, 10 ഏപ്രിൽ 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മോനിക്ക&oldid=948813" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മോനിക്ക" താളിലേക്ക് മടങ്ങുക.