സംവാദം:മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ

Latest comment: 13 വർഷം മുമ്പ് by Salah choonur

ഇമാം ശാഫിയെ ഒരു മദ്ഹബിന്റെ സ്ഥാപകനായി വിലയിരുത്തുന്നത് സൂക്ഷ്മമല്ല ,കാരണം അദ്ദേഹം എല്ലാ വീക്ഷണങ്ങളെയും അന്ഗീകരിച്ചിരുന്ന ഒരു വിശാല മനസ്കനായിരുന്നു , " എന്റേത് ഭാവിയിൽ തെറ്റാൻ സാധ്യതയുള്ള ശരിയും മറ്റുള്ളവരുടെത് പിന്നീട് ശരിയാവാൻ സാധ്യതയുള്ള തെറ്റും ആണെന്ന് " അദ്ദേഹം പറഞ്ഞിരുന്നു അദ്ധേഹത്തിന്റെ മരണാനന്തരം ശിഷ്യന്മാരാണ് ശാഫീ മദ് ഹബ് സ്ഥാപിച്ചത് --Salah choonur 21:43, 21 ജനുവരി 2011 (UTC)Reply


വളരെ ശരിയാണ് സലാഹ്

ഇതൊക്കെ അദ്ദേഹത്തിന്റെ വാക്കുകളാണ്

  • ആരുടെ വാക്കുകളിലും റസൂലിന്റെ സുന്നത്തിനോടും യോജിക്കുന്നതും അല്ലാത്തതുമുണ്ടാകും. ഞാൻ പറഞ്ഞതിന്‌ വിരുദ്ധമായി റസൂലിൽ നിന്ന‍്‌ നിങ്ങൾ എന്ത്‌ കണ്ടാലും റസൂലിന്റെ വാക്കാണ്‌ ശരിയായ വാക്ക്‌. അതുതന്നെയാണ്‌ എന്റെയും അഭിപ്രായം. ഞാൻ പറഞ്ഞതിനെ നിങ്ങൾ ഒഴിവാക്കുക-മറ്റൊരു റിപ്പോർട്ടിൽ-അതിനെ(റസൂൽ പറഞ്ഞത്‌)നിങ്ങൾ പിൻപറ്റുക. ആരുടെയും അഭിപ്രായങ്ങളിലേക്ക്‌ ഭനിങ്ങൾ തിരിഞ്ഞ്‌ നോക്കരുത്‌(നവവി ഫിൽ മജ്മൂഅ‍്‌, 1/63).
  • ഞാൻ പറഞ്ഞ കാര്യങ്ങൾ റസൂലിന്റെ ഹദീസുകൾക്ക്‌ വിരുദ്ധമായി വന്ന‍ാൽ റസൂലിന്റെ ഹദീസാണ്‌ സ്വീകാര്യയോഗ്യം. നിങ്ങളെന്നെ അന്ധമായി തഖ്ലീദ്‌ ചെയ്യരുത്‌ (ഇബ്നു അസാകിർ, 10/152).

ഇമാമിന്റെ അന്ത്യം ഈജിപ്തിലായിരുന്നു, അൽ ഉമ്മ് എന്ന ഗ്രനധം സുപ്രസിധമാനു --Salah choonur 12:35, 23 ജനുവരി 2011 (UTC)Reply

"മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ" താളിലേക്ക് മടങ്ങുക.