മംഗോൾ എന്നോ മുഗൾ എന്നോ വിളിക്കപ്പെടാൻ മുഗളർ ഇഷ്ടപ്പെട്ടേയിരുന്നില്ല. മറിച്ച് തിമൂർ പാരമ്പര്യത്തിൽ അവർ അഭിമാനം കൊണ്ടിരുന്നു. എന്ന് എൻ.സി.ഇ.ആർ.ടി.യുടെ പുസ്തകത്തിൽ പറയുന്നു. --Vssun 06:00, 23 ഫെബ്രുവരി 2008 (UTC) ഇതിന്‌ പ്രധാനകാരണം 1398-ൽ തിമൂർ ദില്ലി കീഴടക്കിയിരുന്നു എന്നതാണത്രേ.. --Vssun 06:02, 23 ഫെബ്രുവരി 2008 (UTC)Reply

പേർഷ്യ തിരുത്തുക

പേർഷ്യ എപ്പോഴെങ്കിലും മുഗൾ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നിട്ടുണ്ടോ? ആമുഖത്തിലെ പേർഷ്യ ശ്രദ്ധിക്കുക. --Vssun (സംവാദം) 17:36, 28 നവംബർ 2011 (UTC)Reply

പേർഷ്യൻ സാമ്രാജ്യത്തിൻറെ ഒരു ചെറിയ ഭാഗം കാബൂളിസ്ഥാൻ (ബദാഖ്ഷാൻ, കൊണ്ടൂസ്, കാബൂൾ, ഘസനി, കാണ്ഡഹാർ, പെഷവാർ എന്നിവയടക്കം സിന്ധുവിൻറെ പശ്ചിമതീരം വരെയുളള പ്രദേശങ്ങൾ) മുഗളർ സ്വന്തം അധീനതയിൽ കൊണ്ടുവരികയുണ്ടായി. ഈ പ്രാന്തത്തിൻറെ,പ്രത്യേകിച്ച്,കാണ്ഡഹാറിൻറെ വാണിജ്യപ്രാധാന്യം കാരണം മുഗളരും സമകാലീന പേർഷ്യൻ രാജാക്കന്മാരും (സഫാവിദ് രാജവംശം 1502-1722) തമ്മിൽ നിരന്തരം അവകാശത്തർക്കങ്ങളുണ്ടായി. മുഗൾ സാമ്രാജ്യം വടക്കു പടിഞ്ഞാറ് കാബൂളിസ്ഥാനപ്പുറം വ്യാപിച്ചതായി കാണുന്നില്ല.

ഇന്നത്തെ ഇറാൻ, ജോർജിയ, അസർബൈജാൻ, അർമീനിയ, ഇറാഖ്, ടർക്മെനിസ്ഥാൻ, അഫ്ഘാനിസ്ഥാൻ. എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടന്നു ചരിത്രത്തിലെ പേർഷ്യസാമ്രാജ്യം. --Prabhachatterji (സംവാദം) 08:57, 7 ഡിസംബർ 2011 (UTC)Reply

ഇന്നത്തെ അഫ്ഗാനിസ്താൻ എന്നു പറഞ്ഞാൽത്തന്നെ പൂർണ്ണമായിരിക്കും. ആമുഖത്തിൽനിന്ന് പേർഷ്യ ഒഴിവാക്കിയത് നന്നായി. തെറ്റിദ്ധാരണ ഒഴിവാകും.
മറ്റൊരു കാര്യം: മുകളിൽപ്പറഞ്ഞ മേഖല സബൂളിസ്താൻ/സാബൂളിസ്താൻ എന്നല്ലേ‌ അറിയപ്പെട്ടിരുന്നത്? കാബൂളിസ്താനാണോ? --Vssun (സംവാദം) 20:10, 7 ഡിസംബർ 2011 (UTC)Reply

ഇംഗ്ലീഷിൽ Kabulistan, Caboolistan,Zabulistan എന്നെല്ലാം കാണുന്നുണ്ട്. ഇതെല്ലാം ഏതാണ്ട് ഒരേ മേഖലയെയാണ് സൂചിപ്പിക്കുന്നത് എങ്കിലും സ്ഥിരവും കൃത്യവുമായ അതിരുകൾ കണ്ടെത്തുക ബുദ്ധിമുട്ടുളള കാര്യമാണ്. തെക്കേയറ്റത്തുളള കാണ്ഡഹാറിനും വടക്കേയറ്റത്തുളള കൊണ്ടൂസിനുമിടക്കാണ്, സാബൂൾ, ഘസനി,കാബൂൾ, ബദാഖ്ഷാൻ ഇവയെല്ലാം തന്നെ. ഭരണാധികാരിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് മേഖലയുടെ തലസ്ഥാനവും ശക്തിക്കനുസരിച്ച് അതിരുകളും അതോടൊപ്പം പേരും മാറിയിരിക്കാനാണിട. ഇതെൻറെ അനുമാനം മാത്രമാണ്. --Prabhachatterji (സംവാദം) 05:05, 8 ഡിസംബർ 2011 (UTC)Reply

അഭിപ്രായം പങ്കുവച്ചതിനു നന്ദി. --Vssun (സംവാദം) 12:21, 8 ഡിസംബർ 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:മുഗൾ_സാമ്രാജ്യം&oldid=1127756" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മുഗൾ സാമ്രാജ്യം" താളിലേക്ക് മടങ്ങുക.