സംവാദം:മാർപ്പാപ്പയുടെ തെറ്റാവരം
അപ്രമാദിത്വത്തിനെതിരെയുള്ള വാദഗതികളെക്കുറിച്ചൊരു സംഗ്രഹം കൂടി, ലേഖനം മുഴുമിക്കപ്പെടുമ്പോൾ ആമുഖത്തിൽ ഉൾക്കൊള്ളിക്കുമെന്ന് കരുതുന്നു. --Vssun (സുനിൽ) 17:33, 7 ഒക്ടോബർ 2011 (UTC)
അപ്രമാദിത്വത്തിനെതിരായുള്ള വാദങ്ങൾ സംഗ്രഹിക്കുക ബുദ്ധിമുട്ടാണ്. ഏതായാലും വിമർശനങ്ങളെപ്പറ്റിയുള്ള ഒരു ഭാഗം ലേഖനത്തിന്റെ ആമുഖത്തിൽ ഇപ്പോൾ ചേർത്തു. ഞാൻ കേട്ടിട്ടുള്ള ഒരുകൂട്ടം വിമർശനങ്ങൾ ഫലിതരൂപത്തിലാണ്. ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാത പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞൻ കാൾ ബാർട്ടിനെ പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ, തോമസ് അക്വീനാസിനു ശേഷമുള്ള ഏറ്റവും മഹാനായ ദൈവശാസ്ത്രജ്ഞൻ എന്നു വിശേഷിപ്പിച്ചു. അപ്പോൾ ബാർട്ട് പ്രതികരിച്ചത്, ആ കണ്ടെത്തൽ മാർപ്പാപ്പായുടെ അപ്രമാദിത്വത്തെ തെളിയിക്കുന്നു എന്നായിരുന്നത്രെ:):)Georgekutty 03:37, 8 ഒക്ടോബർ 2011 (UTC)
- ഇപ്പോൾ ആമുഖം നന്നായിട്ടുണ്ട്. --Vssun (സുനിൽ) 08:35, 8 ഒക്ടോബർ 2011 (UTC)
ഈ താൾ തെറ്റാവരം എന്നാക്കുന്നതല്ലേ കൂടുതൽ നല്ലത്. ആ വാക്ക് ആണല്ലോ കൂടുതൽ മലയാളഅവലംബങ്ങളിലും കാണുന്നത്. --ഷിജു അലക്സ് (സംവാദം) 08:22, 28 മേയ് 2013 (UTC)