ലേഖനത്തിൽ പറഞ്ഞിരിക്കുന്നതു കണ്ടാൽ വയലറ്റിനാണ്‌ കൂടുതൽ തരംഗദൈർഘ്യം.തലമൂത്ത ബ്യൂറോക്രാറ്റാണ്‌ എഴുതിയിരിക്കുന്നത് എന്നോർക്കണം.ആരെങ്കിലും തെളിവുചോദിച്ചാൽ അവരുടെ കഷ്ടകാലം തുടങ്ങും.കൂടെ ഡി.സി.യുടെ നിഖണ്ഡു നോക്കി പ്രകീർണ്ണനം എന്നൊക്കെ പദാനുപദ തർജ്ജമയും ഉണ്ട്.കഷ്ടം തന്നെ— ഈ തിരുത്തൽ നടത്തിയത് 59.93.15.252 (സംവാദംസംഭാവനകൾ)

തരംഗദൈർഘ്യം കുറഞ്ഞ എന്നാക്കിയിട്ടുണ്ട്.. (തെറ്റ് കണ്ടാൽ ഉടൻ തിരുത്തുക) --Vssun 04:22, 18 മാർച്ച് 2009 (UTC)Reply

അവലംബം ചേർത്തിട്ടുണ്ട്. ആദ്യത്തേത് വയലറ്റിന്‌ Refractive index ചുവപ്പിനെക്കാൾ കൂടുതലാണ്‌ എന്ന് കാണിക്കാനാണ്‌. (ഇംഗ്ലീഷിൽ നല്ല പട്ടിക ഒന്നും കിട്ടിയില്ല - എന്റെ സർച്ചിംഗ് മോശമാണ്‌ : കിട്ടിയാൽ മാറ്റാം). രണ്ടാമത്തേത് Snell's Law പേജാണ്‌ - Refractive index കൂടുതലുള്ള തരംഗം കൂടുതൽ വളയുമെന്നു മനസ്സിലാക്കാം. രണ്ടും കൂട്ടിവായിച്ചാൽ വയലറ്റ് രശ്മിയാണ്‌ കൂടുതൽ വളയുകയെന്നു കാണാം. ഇത് Original research ആയി കണക്കാക്കില്ലെന്നു കരുതുന്നു. ഇനി പേജിൽ പറഞ്ഞതുപോലെ തരംഗദൈർഘ്യം കൂടിയ രശ്മിക്ക് കുറഞ്ഞതിനെക്കാൾ വ്യതിയാനം(Refractive index) കുറവായിരിക്കും എന്നതിന്‌ തെളിവ് Standard Dispersion model ആയിരിക്കും. അത് ഒരുവിധം എല്ലാ ഒപ്ടിക്സ് പുസ്തകത്തിലും ഉള്ളതാണ്‌. പേജ് നമ്പർ കിട്ടിയാൽ അതും ഇടാം. -- Razimantv 05:10, 18 മാർച്ച് 2009 (UTC)Reply

തരംഗദൈർഘ്യം കുറവ് വയലറ്റ് രശ്മിക്കാണ്‌ എന്നതിന്‌ തെളിവ് ഇവിടെ - നാസയുടെ പേജാണ്‌ -- Razimantv 05:18, 18 മാർച്ച് 2009 (UTC)Reply

തരംഗദൈർഘ്യം കുറവ് വയലറ്റിനു തന്നെ സംശയമില്ല. വയലറ്റിനും ചുവപ്പിനും കൂടിയ തരംഗദൈർഘ്യം എന്നു പറയണമെങ്കിൽ കൈപ്പിഴയായിരിക്കണമല്ലോ.. അതു തിരുത്തുകയായിരിക്കണം വിക്കിപീഡിയൻ ചെയ്യേണ്ടത്. പിന്നെ സമന്വിത പ്രകാശം അതിന്റെ ഘടകവർണ്ണങ്ങളഅയി പിരിയുന്ന പ്രക്രിയയാണ്‌ പ്രകീർണ്ണനം എന്നാണ്‌ ഞാൻ പഠിച്ചിട്ടുള്ളത്. അല്ലാതെ ഇത് എവിടുന്നും തർജ്ജമ ചെയ്തതൊന്നുമല്ല. ഒറ്റവരി ലേഖനം കണ്ടപ്പോൾ അടിസ്ഥാനകാര്യങ്ങൾ കൂട്ടിച്ചേർത്തു അത്രമാത്രം. അതിൽ കൂടുതൽ ഒട്ടും ലേഖനത്തിലുമില്ലല്ലോ--പ്രവീൺ:സംവാദം 07:38, 18 മാർച്ച് 2009 (UTC)Reply

ഇന്നുവരെ ചോദിക്കപ്പെട്ട തെളിവുകളെല്ലാം കൊടുക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളല്ലോ. അതിനിടയിലെന്തിനാ കട്ടപൊഹ കേറ്റി ഇരുട്ടാക്കുന്നേ??--പ്രവീൺ:സംവാദം 08:09, 18 മാർച്ച് 2009 (UTC)Reply

ഇൻഡിഗൊ എന്ന ഒരു കളർ തന്നെ ഇല്ല (നഴ്സറി പുസ്തകങ്ങളിലല്ലാതെ!). ആധുനിക സപ്തവർണങ്ങൾ വയലെറ്റ് (ഊദ), ബ്ലൂ (നീല), സയൻ, ഗ്രീൻ (പച്ച), യെല്ലോ (മഞ്ഞ), ഓറൻജ്, റെഡ് (ചുവപ്പ്) എന്നിവയാണ്. ഇവയിൽത്തന്നെ 'സയൻ' മഴവില്ലിൽ കാണാൻ അല്പം ബുദ്ധിമുട്ടാണ്. മഴവില്ലിനു 6 നിറം എന്നു പറഞ്ഞാലും തെറ്റുപറയാനാവില്ല! അനൂപ് മനക്കലാത്ത് (സംവാദം) 14:31, 8 ഡിസംബർ 2021 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മഴവില്ല്&oldid=4026289" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മഴവില്ല്" താളിലേക്ക് മടങ്ങുക.