സംവാദം:മലയാളനാടകവേദി
"വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാർഗ്ഗവീനിലയം’ മലയാളത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പ്രേതനാടകങ്ങളിൽ ഒന്നായിരുന്നു." ഇതത്രകണ്ട് ശരിയായ ഒരു പ്രസ്താവനയല്ല. ‘ഭാർഗ്ഗവീനിലയം’ ഒരു നാടകമായിട്ടല്ല എഴുതപ്പെട്ടത്. വൈക്കം മുഹമ്മദ് ബഷീറിനെ പറ്റിയുള്ള ഇംഗ്ലീഷ് വിക്കിയിൽ നിന്നുള്ള വരികളാണ് താഴെ: Bhaargavinilayam [The house named Bhaargavi] (Screenplay for a film (1964) by A. Vincent which is credited as the first horror cinema in malayalam; adapted from the short story Neelavelichcham [The blue glow]) (1985).
ദയവുചെയ്ത് ലേഖനം ശരിയാക്കുക.
Sachunda 14:07, 17 ഓഗസ്റ്റ് 2006 (UTC)
ഭാർഗ്ഗവീനിലയം ഞാൻ വായിച്ചിട്ടുള്ളതാണ്. ഒരു നാടകമായി തന്നെയാണ് ഭാർഗ്ഗവീനിലയം എഴുതിയിട്ടുള്ളത്. (സത്യത്തിൽ സിനിമ തിരക്കഥ ആണോ നാടക കഥ ആണോ എന്നു ഞാൻ മറന്നു പോയി) ബഷീറിന്റെ സമ്പൂർണ കൃതികൾ രണ്ടുവാല്യങ്ങളായി കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്തുകാരൻ ഭാർഗ്ഗവീനിലയത്തിലെ ഒരു പ്രധാന കഥാപാത്രമാണ്. എഴുത്തുകാരൻ (ബഷീർ) ഭാർഗ്ഗവീനിലയം എന്ന വീട് വാടകയ്ക്ക് എടുക്കുന്നതും ഭാർഗ്ഗവിയുടെ കൊലപാതകം സുന്ദരിയായ ഭാർഗ്ഗവി എന്ന പ്രേതം വെളിവാക്കുന്നതുമാണു കഥ..
Simynazareth 15:01, 17 ഓഗസ്റ്റ് 2006 (UTC)simynazareth
തിരക്കഥ
തിരുത്തുകഎൻറെ തെറ്റിദ്ധാരണയാണോ എന്നറിയില്ല, ഒരുപക്ഷേ, ഭാരഗ്ഗവീനിലയം എന്ന സിനിമയ്ക്കു വേണ്ടി സുൽത്താൻ എഴുതിയ സംഭാഷണം (തിരക്കഥ) താങ്കൾക്ക് നാടകം എന്നു തിരിഞ്ഞു പോയതാണോ? എൻറെ തെറ്റാണെങ്കിൽ ക്ഷമിക്കണേ. ഒരു തെറ്റായ വിവരം ആ നല്ല ലേഖനത്തിൽ വേണ്ട എന്നതുകൊണ്ടാണ് ഇതെഴുതുന്നത്. Sachunda 16:07, 17 ഓഗസ്റ്റ് 2006 (UTC)
നീക്കം ചെയ്തു
തിരുത്തുകആ പരാമർശം ഞാൻ ലേഖനത്തിൽ നിന്നും നീക്കം ചെയ്തു.. ഭാർഗ്ഗവീനിലയം ഒന്നുകൂടി വായിച്ചു നോക്കിയതിനുശേഷം ഇനി അതു ചേർക്കണോ എന്നു നോക്കാം.. Simynazareth 17:45, 17 ഓഗസ്റ്റ് 2006 (UTC)simynazareth