സംവാദം:മലയാളത്തിന്റെ വർണ്ണവ്യവസ്ഥ

Latest comment: 10 മാസം മുമ്പ് by 2401:4900:6143:3E78:0:0:623:2935 in topic കൈയിൽ

"ക"യുടെ ചില്ലോ (ൿ)--പ്രവീൺ:സംവാദം 22:59, 16 സെപ്റ്റംബർ 2009 (UTC)Reply


'ൿ' ചില്ലല്ല. സ്വരരഹിതമായ കകാരത്തെ കുറിക്കാൻ മലയാളത്തിലുപയോഗിക്കുന്ന ലിപി മാത്രമാണ്‌. ചില്ല് എന്ന സങ്കല്പം വ്യത്യസ്തമാണ്‌.

ഇത് നോക്കുക. അക്ഷരമാലയും ലിപിയും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. ലയിപ്പിക്കാൻ ഉദ്ദേശിച്ചതാണ്‌. മറുപടിയില്ലാഞ്ഞ് വേറെ താളായിത്തുടങ്ങിയതാണ്‌. --തച്ചന്റെ മകൻ 05:24, 17 സെപ്റ്റംബർ 2009 (UTC)Reply

'ക' യുടെ ധാതു 'ക് ' ആണ്, 'ൿ' കയുടെ ചില്ലാണെന്നുമാണ് എന്റെ അറിവ്. അതു പോലെ യ യ്ക്ക് നഷ്ടപ്പെട്ടു പോയ ചില്ലുണ്ടെന്നും--പ്രവീൺ:സംവാദം 18:24, 17 സെപ്റ്റംബർ 2009 (UTC)Reply

പ്രവീൺ, സം‌വൃതത്തിന്റെ സഹായമില്ലാതെ ശബ്ദാന്തത്തിൽ തനിയേ നിൽക്കാവുന്ന വ്യഞ്ജനങ്ങൾ ആണ്‌ ചില്ലുകൾ(കേ.പാ). കകാരത്തിന്‌ പദാന്തത്തിൽ സ്വതന്ത്രനിലനില്പ്പില്ല(പറയുന്നത് ദ്രാവിഡപദങ്ങളെ സംബന്ധിച്ചാണ്‌). 'ക് ' കകാരത്തോട് സം‌വൃതം ചേർന്ന ഒരക്ഷരമാണ്‌(syllable). 'ൿ' എന്നത് കയുടെ കേവലവ്യഞ്ജനത്തെ കുറിക്കുന്ന ലിപി മാത്രമാണ്‌. യകാരത്തിനും ഇവ്വിധം ലിപിയുണ്ടായിരുന്നു മുൻപ് എന്നത് ശരി. നഷ്ടപ്പെട്ട ചില്ല് എന്നൊക്കെ പറയുന്നത് ലിപിയെയും വർണ്ണങ്ങൾടെ സ്വഭാവത്തെയും വേർതിരിച്ചറിയാൻ ശ്രമിക്കാത്തതുകൊണ്ടാണ്‌.--തച്ചന്റെ മകൻ 19:11, 17 സെപ്റ്റംബർ 2009 (UTC)Reply

യൂണീകോഡിനും [1] മറ്റു പലർക്കും [2] [3] [4] ഈ അഭിപ്രായമാണെന്നു തോന്നുന്നില്ല. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടയിൽ ഒരു പക്ഷേ എന്റെ കമ്പ്യൂട്ടറിൽ ഏറ്റവും കൂടുതൽ കണ്ട മലയാളം വാക്ക് ചില്ലക്ഷരം എന്നായിരിക്കും ;-)--പ്രവീൺ:സംവാദം 23:21, 17 സെപ്റ്റംബർ 2009 (UTC)Reply

അതിപ്പോ എന്തു ചെയ്യാനാ. യൂണികോഡ് എൻകോഡ് ചെയ്യുന്നവർ ഭാഷയെക്കുറിച്ച് നല്ല ധാരണയുള്ളവരാണെന്നു വരുമോ?(യൂണികോഡിന്‌ അവ്വിധം പല പ്രശ്നങ്ങളുണ്ട്: കൂട്ടക്ഷരത്തിൽ അക്ഷരങ്ങളെ ലംബമാനമായി വിന്യസിക്കുന്നത് മലയാളത്തിന്‌ എല്ലായ്പ്പൊഴും ചേർന്നതല്ല എന്നതാണ് ഒരു സംഗതി) ഒന്നുകിൽ ചില്ല് എന്നത് വർണ്ണത്തിന്റെ സ്വഭാവത്തെ കുറിക്കുന്നതാണെന്ന് അവർ ധരിച്ചുകാണില്ല. അല്ലെങ്കിൽ അങ്ങനെ ഒന്നിനെ മാത്രം വേറിട്ടുനിർത്തേണ്ടതില്ലെന്ന് കരുതി ചില്ല് എന്ന പൊതുസംജ്ഞയിൽ എല്ലാത്തിനെയും പെടുത്തിക്കാണും. എന്തായാലും ചില്ല് എന്താണെന്ന് തീരുമാനിക്കുന്നത് ഇവരുടെ അഭിപ്രായമാണ്‌ എന്ന് പ്രവീൺ തന്നെ വിശ്വസിച്ചാൽ മതി. --തച്ചന്റെ മകൻ 04:47, 18 സെപ്റ്റംബർ 2009 (UTC)Reply

എന്റെ അറിവ് (വിശ്വാസമല്ല) ൿ ചില്ലാണെന്നാണ്. അല്ലാതെ വ്യഞ്ജനത്തെ കുറിക്കുന്ന പേരില്ലാ ലിപിയാണെന്നല്ല ;-), മുകളിൽ കൊടുത്തിരിക്കുന്ന യൂണീകോഡിതര ലിങ്കുകളും കൂടി കണ്ടോളൂ--പ്രവീൺ:സംവാദം 07:57, 18 സെപ്റ്റംബർ 2009 (UTC) മനസ്സിലാകാഞ്ഞിട്ടല്ലെന്ന് മനസ്സിലായി. ചില്ലെന്താണെന്ന് കേരളപാണിനി വിശദമായി പറഞ്ഞിട്ടുള്ളത് ഉരുക്കഴിച്ച് പഠിക്കുക.(ഡി.സി. പതിപ്പ് :പുറം80-83) എന്നിട്ടും തിരിയുന്നില്ലെങ്കിൽ പറഞ്ഞാൽ തിരിയാത്തതിന്റെ അറിവാണ്‌. കാത്തുസൂക്ഷിച്ചോളൂ. ഞാൻ സുല്ല്. --തച്ചന്റെ മകൻ 12:55, 18 സെപ്റ്റംബർ 2009 (UTC)Reply

ഇത്രയധികം പേർ പറയുമ്പോഴും അതു ശരിയല്ല എന്നു പറയുന്നത് ചിലപ്പോൾ തെറ്റായ വായന കൊണ്ടുമുണ്ടാവാം. അനുസ്വാരം ചില്ലല്ല എന്നതിനെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞുമില്ലല്ലോ ;-) കുറഞ്ഞപക്ഷം താങ്കൾക്ക് ൿ എന്നതിനെ എന്തു വിളിക്കുമെന്നെങ്കിലും പറഞ്ഞിട്ടു പോകാമായിരുന്നു--പ്രവീൺ:സംവാദം 01:27, 19 സെപ്റ്റംബർ 2009 (UTC)Reply
ചില്ല് എന്ന പദം കേരളപാണിനി നൽകുന്നതാണ്‌. അദ്ദേഹമാണ്‌ ആ സങ്കല്പനം നിർവചിച്ചത്. ഡ്രമ്മണ്ട് തുടങ്ങിയവർ തിരിച്ചറിഞ്ഞിരുന്നെങ്കിലും. ഡ്രമ്മണ്ടുംകാൾഡ്വലും finals എന്നാണ്‌ ഇവയെ വിളിക്കുന്നത്. സ്വരചൈതന്യമുള്ളതുകൊണ്ടാണ്‌ ചില്ല് എന്ന് പേർ(ചിദ് - ജീവൻ -തമിഴിൽ 'ഉയിർ' എന്നാണ്‌ സ്വരങ്ങൾക്ക്). കേരളപാണിനീയം ശരിയായി താങ്കളെങ്ങനെയാണ് വായിച്ചതെന്ന് അറിഞ്ഞാൽ നന്നായിരുന്നു.
വ്യാകരണത്തെക്കുറിച്ച് പറയാൻ വ്യാകരണഗ്രന്ഥങ്ങളാണ്‌ അവലംബിക്കേണ്ടത്. ആധികാരികവ്യാകരണഗ്രന്ഥങ്ങളിൽനിന്ന്, ഭാഷാപണ്ഡിതരിൽനിന്ന് താങ്കൾക്ക് ചൂണ്ടിക്കാട്ടാം. കകാരത്തിന്റെ കേവലവ്യഞ്ജനലിപി മാത്രമാണ്‌ എന്ന് 'ൿ' നെ പറഞ്ഞല്ലോ. മലയാളവ്യാകരണത്തിൽ പ്രസക്തമല്ലാത്ത ഇതിന്‌ വേറെയും പേരിന്റെ ആവശ്യമെന്താണ്‌? വിഡ്ഢിത്തം മറ്റുള്ളവരെ അറിയിക്കരുത്.--തച്ചന്റെ മകൻ 05:53, 19 സെപ്റ്റംബർ 2009 (UTC)Reply


ചില്ല് തിരുത്തുക

ലേഖനം നല്ലൊരു ശ്രമമാണ്. പദാന്തത്തിൽ സ്വരസഹായം കൂടാതെ നിൽക്കുന്ന വ്യഞ്ജനമാണ് സ്വരം എന്നത് ശരിയാണോ? ദുർഗ'യിൽ പമദ്ധ്യത്തിലല്ലേ ചില്ല്...അങ്ങനെ പലതിലും.പദാദിയിലൊഴികേ ചില്ലുകൾ സാർവത്രികമായി കാണപ്പെടുന്നുണ്ട്--Mra 16:03, 17 സെപ്റ്റംബർ 2009 (UTC)Reply

(പദാന്തത്തിൽ) സ്വരസഹായം കൂടാതെ നിൽക്കാൻ പറ്റുന്ന എന്നേ പറഞ്ഞുള്ളൂ. പദമദ്ധ്യത്തിൽ വരില്ല എന്നൊന്നും പറഞ്ഞില്ല. --തച്ചന്റെ മകൻ 16:46, 17 സെപ്റ്റംബർ 2009 (UTC)Reply

ചില്ലുകൾ എന്നിടത്തെ "മലയാളഭാഷയിൽ സ്വരസഹായം കൂടാതെ പദാന്തത്തിൽ തനിയേ നിൽക്കാവുന്ന വ്യഞ്ജങ്ങളെ ചില്ലുകൾ എന്ന ഗണത്തിൽ പെടുത്തിയിരിക്കുന്നു" എന്നെഴുതിയിട്ടുള്ളത് പിന്നെയും കൺഫ്യൂഷനാക്കുന്നല്ലോ മാഷേ. ഋത്വിക് ഘട്ടക്ക് എന്നെഴുതുമ്പോൾ സ്വരസഹായം കൂടാതല്ലേ വ്യഞ്ജനം നിൽക്കുന്നത്.ഇവിടെ സംവൃതോകാരമൊന്നുമല്ല ഉള്ളത് --Mra 18:30, 19 സെപ്റ്റംബർ 2009 (UTC)Reply

ൽ+അ= ല ആണെങ്കിൽ ക്+അ =ക ആകുന്നത് ഒരേ ഭാഷാപ്രവർത്തനം തന്നെയല്ലേ? ഉത്തരേന്ത്യയിൽ നിന്ന് വന്ന നാമപദങ്ങളിലധികവും ഈ സവിശേഷത കാണാം. മോഹൻദാസ് , വിവേക് ,സുനിൽ എന്നിവയുടെ അന്തങ്ങളെല്ലം ഒരേമട്ടിലല്ലേ. കേരളപാണിനിയെ കുറച്ചൊക്കെ മറന്നേക്കൂ. 90 വർഷം മുൻപത്തെ സിദ്ധാന്തം ഉപ്പു തൊടാതെ വിഴുങ്ങണോ. കേരളപാണിനിയോടും താങ്കളോടുമുള്ള ആദരവ് നിലനിർത്തിക്കൊണ്ടു തന്നെ ചോദിക്കുകയാണ്.--Mra 18:52, 19 സെപ്റ്റംബർ 2009 (UTC)Reply

  • ദ്രാവിഡപദങ്ങളെ സംബന്ധിച്ചാണെന്നു പറഞ്ഞു. യ, ര, റ, ല, ള, ഴ, ണ, ന, മ ഈ ഒൻപതു വ്യഞ്ജനങ്ങളേ മലയാളത്തിൽ പദാന്തത്തിൽ വരൂ. അവയാണ്‌ ചില്ലുകൾ. ചില്ല് എന്ന പദത്തിന്റെ അർത്ഥം ചൈതന്യമുള്ളത് എന്നാണ്‌. സ്വരചൈതന്യമുള്ളതുകൊണ്ടാണ്‌. താങ്കൾ പറഞ്ഞ വിധം എല്ലാ അക്ഷരങ്ങളും അന്യഭാഷാപദങ്ങളിൽ കേവലരൂപത്തിൽ നിൽക്കും. അവയ്ക്ക് വിശേഷമില്ല.
  • ഒരു സങ്കല്പനം കൊണ്ടുവന്നതിന്റെ ഉത്തരവാദി അയാൾ മാത്രമാണ്‌. അത് ശരിയായിരിക്കാം, തെറ്റായിരിക്കാം. എന്നുവെച്ച് അയാൾ നൽകിയ നിർവചനത്തെ തിരുത്താൻ പറ്റില്ല. ഭാഷാസംക്രമവാദം ഇതല്ല ; അതാണ്‌ എന്നുപറയരുത്. കാരണം അതിന്റെ വിശദീകരണം സി.എൽ ആന്റണി നൽകിയതാണ്‌. ഭാഷാസംക്രമവാദം തെറ്റെന്ന് ചൂണ്ടിക്കാട്ടാം. പുതിയ സിദ്ധാന്തം കൊണ്ടുവരാം. താങ്കൾക്ക് സ്വന്തം നിലയിൽ പുതിയ സിദ്ധാന്തം ആവിഷ്കരിക്കാൻ വിക്കിപീഡിയയിൽ അനുവാദമില്ല.

ഇങ്ങനെ പോയാൽ എല്ലാ സിദ്ധാന്തങ്ങളും മാറ്റിയെഴുതാമല്ലോ. 90 വർഷം മുൻപത്തെ ആപേക്ഷികതാസിദ്ധാന്തം ഉപ്പു തൊടാതെ വിഴുങ്ങണോ എന്ന് കരുതി ഉപ്പും മുളകും വേണമെങ്കിൽ ഒരു കണ്ണിമാങ്ങയും ഒക്കെക്കൂടി ..ഹായ്.. --തച്ചന്റെ മകൻ 04:44, 20 സെപ്റ്റംബർ 2009 (UTC)Reply

'യ, ര, റ, ല, ള, ഴ, ണ, ന, മ എന്നീ ഒൻപതു വ്യഞ്ജനങ്ങളേ മലയാളത്തിൽ പദാന്തത്തിൽ വരൂ' എന്നെഴുതിയത് എന്തു കൊണ്ടാണ് ?.ഒന്നു വിശദീകരിച്ചാൽ ഉപകാരമായിരുന്നു.--Mra 08:02, 20 സെപ്റ്റംബർ 2009 (UTC)Reply

ഇത് കേരളപാണിനീയത്തിലുള്ള വാക്യമാണ്‌.
ഈ ഒൻപതു വ്യഞ്ജനങ്ങളിൽ ര-റകൾക്കും ള-ഴകൾക്കും പദാന്തത്തിൽ ഒരേ ഉച്ചാരണമാണ്‌. വ്യക്തമായിപ്പറഞ്ഞാൽ ർ, ൾ എന്ന് രണ്ടുച്ചാരണങ്ങൾ മാത്രം. രണ്ടു സ്വനിമങ്ങൾക്ക് ഇവ്വിധം സ്വനിമത്വം നഷ്ടപ്പെടുന്ന പ്രതിഭാസത്തെ ഭാഷാശാസ്ത്രത്തിൽ നിർവിഷമീകരണം/അതിവ്യാപനം (neutralisation/overlapping) എന്നുപറയുന്നു. അതുകൊണ്ട് യ്, ൽ, ൾ, ൺ, ൻ,ർ ,ം എന്ന് ഏഴ് വ്യഞ്ജനോച്ചാരണങ്ങളേ മലയാളത്തിലെ പദങ്ങൾക്ക് പദാന്തത്തിൽ സാദ്ധ്യമായുള്ളൂ. (മുഖരങ്ങൾക്ക്(Sonorant) സ്വരഗുണം കൂടുതലായതിനാലാണിത്.) ഉദാഹരിക്കാം. വായ്, വാൽ, വാൾ, ഊൺ, മാൻ, താർ, കളം. ഇവ്വിധം അരിൿ, അലൿ എന്നൊക്കെ മലയാളം സാദ്ധ്യമാണോ?അങ്ങനെയുണ്ടെങ്കിൽ പറഞ്ഞുതരിക. കടംകൊണ്ട പദങ്ങളിൽ പോലും അന്യവ്യഞ്ജനങ്ങൾക്ക് ഒടുവിൽ കേന്ദ്രസ്വരം(ഖരമെങ്കിൽ ഇരട്ടിപ്പ് വേണം. ഘർഷങ്ങളാണെങ്കിൽ(fricative) ബഹുലമായിവരാം) ചേർക്കുന്നത് മലയാളത്തിന്റെ അനുകൂലനപ്രക്രിയയാണ്‌ ഉദാ: ഇംഗ്ലീഷ്: ബസ്സ്, റോഡ്, സിഗററ്റ്, ചോക്ക്....സംസ്കൃതം:വാക്ക്, സമ്രാട്ട്,... വ്യക്തികളുടെയും മറ്റും സംജ്ഞാനാമങ്ങൾ സാർവികമായി സ്വീകരിക്കുന്നവയാണ്‌. അവയ്ക്ക് പ്രത്യേകഭാഷയുടെ പദകോശത്തിൽ സ്ഥാനമില്ല. എങ്കിൽപ്പോലും അനുകൂലനങ്ങൾ സർവ്വസാധാരണമാണ്‌.

വിശദമാണെന്നു തോന്നുന്നു. സംശയം തീർന്നില്ലെങ്കിൽ എനിക്ക് മെയിലയയ്ക്കുക. എനിക്കും ഉപകാരപ്പെടും--തച്ചന്റെ മകൻ 10:31, 20 സെപ്റ്റംബർ 2009 (UTC)Reply

മറ്റു കലർപ്പില്ലാത്ത ശുദ്ധ വ്യഞ്ജനമാണ് ചില്ലെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അങ്ങിനെ നോക്കിയാൽ ൿ ചില്ലു തന്നെ. കേരളപാണിനീയം കൈയ്യിലില്ലാത്തതിനാലും, ഓർമ്മയിൽ ചില്ലിനെ കുറിക്കുന്ന ഭാഗം കിട്ടാത്തതിനാലും ഞാൻ വിടുന്നു. താങ്കളുടെ വാദമനുസരിച്ച് മലയാള വ്യാകരണത്തിൽ ഇന്നു പ്രസക്തമല്ലാത്ത ഌ, ൡ എന്നിവയെ സ്വരങ്ങളിൽ നിന്നും, നഷ്ടപ്പെട്ടു പൊയ്ക്കോണ്ടിരിക്കുന്ന ർയ്യ (സൂർയ്യൻ എന്നതിലെ 'യ'യുടെ മുകളിൽ കുത്തിടുന്നതും)യും ഒക്കെ മാറ്റി പേരില്ലാ ലിപിയാക്കേണ്ടി വരില്ലേ? കേരള പാണിനീയത്തിനെ മാത്രം അവലംബിക്കുന്നത് ഇപ്പോൾ എത്രത്തോളം ശരിയാണെന്നു പറയാൻ കഴിയില്ല. കാരണം ഭാഷ മാറിക്കൊണ്ടിരിക്കുന്ന ഒന്നാണെന്നാണ് എന്റെ അഭിപ്രായം. അല്ലങ്കിൽ തന്നെ ചില്ലുകളിൽ അനുസ്വാരം ഉൾപ്പെടുത്തി അതേ സമയം വിസർഗ്ഗത്തെ ചില്ലിൽ ഉൾപ്പെടുത്താതും കേരള പാണിനീയം സമ്പൂർണ്ണമല്ലെന്നു വാദിക്കുന്നവർ എടുത്തു കാട്ടിയിട്ടുള്ളതു കണ്ടിട്ടുണ്ടല്ലോ. രണ്ടിന്റേയും ഉച്ചാരണം തൊട്ടുമുമ്പത്തെ സ്വരത്തിനനുസരിച്ച് മാറുന്ന ഒന്നല്ലേ.. അനിൽജീ, ഒരു സംശയം ൽ+അ ആണോ ല്+അ അല്ലേ ല?--പ്രവീൺ:സംവാദം 13:25, 20 സെപ്റ്റംബർ 2009 (UTC)Reply

മറുപടികൾ
വാക്യം 1, 2: താങ്കൾ എവിടെനിന്ന് മനസ്സിലാക്കിയെന്ന് പറഞ്ഞില്ല; ഒരു അറിവ് തെറ്റാണെന്ന് മനസ്സിലായാൽ തിരുത്താൻ പാടില്ലേ? താങ്കളുടെ തെറ്റായ അറിവു പ്രകാരം താങ്കളുടെ വാദമുഖങ്ങൾ ശരിയാണെന്ന് ഞാൻ സമ്മതിച്ചുതരുന്നു: അങ്ങിനെ(അങ്ങനെ എന്നായിരിക്കാം ഉദ്ദേശിച്ചത്) നോക്കിയാൽ ൿ ചില്ലു തന്നെ. (താങ്കൾക്ക് പേരുവേണമെന്നേ വേവലാതിയുള്ളുവെങ്കിൽ അർദ്ധാക്ഷരം എന്ന് ഗുണ്ടർട്ട് വ്യാകരണത്തിൽ വിളിക്കുന്നുണ്ട്. അതുപയോഗിക്കാം)
വാക്യം 3: കേരളപാണിനീയം വിക്കിഗ്രന്ഥശാലയിലുള്ളത് അറിയാതിരിക്കില്ലല്ലോ. വായിക്കാതെ തർക്കിക്കുന്നത് സ്വന്തം വാദങ്ങൾ അടിസ്ഥാനമില്ലാത്തതായിരിക്കണം എന്ന നിർബന്ധം കൊണ്ടാണല്ലോ? കൈയ്യിൽ(കയ്യിൽ/ കൈയിൽ എന്ന് ഉപയോഗിക്കുക) ഇല്ലാത്തതിനാൽ, ഓർമ്മയിൽ കിട്ടാത്തതിനാൽ എന്നൊക്കെ പൂച്ചാണ്. കേ.പാ. ശരിക്ക് വായിച്ചിട്ടുള്ള ഒരാൾക്ക് ഇത്രത്തോളം തെറ്റിദ്ധാരണ ഉണ്ടാകില്ല എന്ന് ഉറപ്പ്.
വാക്യം 4: ലിപിയെക്കുറിച്ചേയല്ല ഞാൻ പറഞ്ഞത്. “താങ്കളുടെ വാദമനുസരിച്ച്”- ഏതു വാദമനുസരിച്ച്? “മലയാള വ്യാകരണത്തിൽ ഇന്നു(>എന്നും<) പ്രസക്തമല്ലാത്ത ഌ, ൡ” പിന്നെ എങ്ങനെ ഇവിടെ വന്നു? ആ ലിപികളെ മലയാളം ഉപേക്ഷിച്ചുകഴിഞ്ഞു (യൂണികോഡിലുണ്ട്: എന്തിന്? ഇവയ്ക്ക് സംസ്കൃതത്തിൽ പോലും ഒട്ടും പ്രാധാന്യമില്ല. ആവശ്യം മലയാളവ്യാകരണത്തിൽ പ്രസക്തമായ വർത്സ്യനകാരത്തിന് ലിപി വേണമെന്നതാണ്). ഋ, ഌ ഇവ ശുദ്ധമായ സ്വരമല്ലെന്ന് വയ്യാകരണരെല്ലാം സമ്മതിച്ചതാണ്. റ്, ല് എന്നല്ലേ ഇവയുടെ ഉച്ചാരണം? സംസ്കൃതത്തിൽ സംവൃതോകാരം എന്നൊരു സ്വരത്തെ സ്വീകരിക്കാത്തതിനാൽ ഇവയെ സ്വരീകൃതവ്യഞ്ജനം(Vocalic R&L) എന്ന് സ്വരത്തിൽ ചേർത്ത് വിളിക്കുന്നു. ആ ഭാഷയുടെ വ്യാകരണം അതിനെ അനുവദിക്കുന്ന വിധമാണ് നിർമ്മിച്ചിട്ടുള്ളതും. ‘യ’യുടെ മുകളിൽ കുത്തുന്നതൊക്കെ ലിപികാര്യമാ‍ണെന്നുപോലും അറിയില്ല താങ്കൾക്ക്! പണ്ട് ‘ഈ’ എന്നെഴുതിയിരുന്നത് രയുടെ ഇരുവശത്തും അനുസ്വാരചിഹ്നം (പോലൊന്ന്) ചേർത്തുകൊണ്ടായിരുന്നു. അതൊക്കെ ലിപിപരിഷ്കരണത്തിൽ പോയി. വ്യാകരണവും ലിപിവിജ്ഞാനവും വെവ്വേറെയാണ്; ഭാഷാശാസ്ത്രം രണ്ടിനെയും ഉൾക്കൊള്ളുമെങ്കിലും. സ്വരം(Vowel), വ്യഞ്ജനം(Consonant), അക്ഷരം(Letter), സിലബിൾ(അക്ഷരമെന്നു തന്നെ ഇതിനും പേർ. തിരിച്ചറിവിന് ആംഗലപദം തന്നെ ഉപയോഗിക്കുന്നു), ലിപി(Script), വർണ്ണം(ആധുനികഭാഷാശാസ്ത്രപ്രകാരം സ്വനിമം) തുടങ്ങിയ പദങ്ങൾ തമ്മിലുള്ള അടിസ്ഥാനഭേദം താങ്കൾക്ക് മനസ്സിലാകാത്തതിൽ വിഷമമുണ്ട്.
വാക്യം 5: ഞാൻ കേരളപാണിനീയം മാത്രം അവലംബിക്കുന്നില്ല. പ്രസക്തമായ എല്ലാ മലയാളവ്യാകരണഗ്രന്ഥങ്ങളും വായിച്ചിട്ടുണ്ട്. ഏ.ആർ. ആവിഷ്കരിച്ചതുകൊണ്ടും ചില്ലിന് താങ്കളുടെ നിർവ്വചനം ആരും നൽകിക്കാണാത്തതിനാലും അതു മാത്രമേ പരിഗണിക്കേണ്ടതുള്ളൂ. ഉണ്ടെങ്കിൽ താങ്കൾക്ക് ചൂണ്ടിക്കാട്ടാമെന്ന് പറഞ്ഞല്ലോ.
വാക്യം 6: ഭാഷ മാറിക്കൊണ്ടിരിക്കുന്നത് താങ്കൾക്ക് മാത്രമേ അറിയൂ?!അതും അഭിപ്രായം മാത്രം!
വാക്യം 7: കേരളപാണിനീയം സമ്പൂർണ്ണമല്ലെന്നും അതിൽ തെറ്റുകൾ ധാരാളമുണ്ടെന്നും ഞാനും സമ്മതിക്കുന്നു(പലപടി വായിച്ചതിനു ശേഷമാണ്). അത് താങ്കൾ പറഞ്ഞ വികടംകൊണ്ടല്ല. അനുസ്വാരത്തെ ചില്ലുകളിൽ ഉൾപ്പെടുത്തിയത് അത് തനതുപദാന്തത്തിൽ നിൽക്കുന്നതുകൊണ്ടാണെന്ന് പലതവണ പറഞ്ഞുകഴിഞ്ഞു. വിസർഗ്ഗം മലയാളോച്ചാരണത്തിലേ ഇല്ല. ലിപിയിൽ നിന്നും അതിനെ പുറത്താക്കിയാൽ ഒന്നും വരാനില്ല. മനശ്ശാസ്ത്രം എന്നും ദുൿഖം എന്നുമല്ലേ താങ്കൾ ഉച്ചരിക്കുന്നത്?
വാക്യം 8: ഉദ്ദേശിച്ചത് വ്യക്തമായില്ല.
വാക്യം 9: (എനിക്കുള്ളതല്ല. ക്ഷമിക്കണം) രണ്ടും ശരി. രണ്ടാ‍മത്തത് സന്ധിയിൽ സംവൃതോകാരം ലോപിക്കും എന്നതുകൊണ്ട് ശരി. ‘ല’ എന്ന സിലബിൾ ഉണ്ടാകുന്നത് ‘ൽ’ എന്ന വ്യഞ്ജനവും അ എന്ന സ്വരവും ചേർന്നാണെന്നു മാത്രം. താങ്കളുടെ ധാരണകൾ പ്രൈമറി ക്ലാസുകളിലെ അദ്ധ്യാപകരിൽ നിന്ന് കിട്ടിയതാണെന്ന് ഇതോടെ മനസ്സിലാക്കട്ടേ?

താങ്കളുടെ വിദ്വേഷം തീർക്കാൻ ഞാനെന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞാലും... താങ്കളുമായി നല്ലൊരു ബന്ധം ആഗ്രഹിക്കുന്നു. വിദ്വേഷമില്ലാത്ത നല്ലൊരു ഈദ് ആശംസിക്കുന്നു. സ്നേഹത്തോടെ--തച്ചന്റെ മകൻ 18:50, 20 സെപ്റ്റംബർ 2009 (UTC)Reply


ഈ ലേഖനം വർണ്ണത്തെ പറ്റിയല്ലേ; ലിപിയേ പറ്റി അല്ലല്ലോ. വർണ്ണത്തിൽ ചില്ല്‌ എന്നൊന്ന്‌ ഇന്ന് മലയാളത്തിൽ ഉണ്ടോ എന്ന് സംശയമാണ്‌. ഒട്ടുമിക്ക വ്യഞ്ജനങ്ങളും വാക്കിന്റെ അവസാനം തനിയെ നിൽക്കുന്നവയാണ്‌. അതിൽ പുറമേ നിന്നു വന്ന വാക്കുകൾ തമിഴ്വാക്കുകൾ എന്നിങ്ങനെ തിരിക്കേണ്ട ആവശ്യമുണ്ടെന്നും തോന്നുന്നില്ല. കാരണം ഇന്നത്തെ മലയാളത്തെ പറ്റിയല്ലേ ചർച്ച.

വാക്കുകൾക്കിടയ്ക്ക്‌ ഉണ്ടാക്കുന്ന ചെറിയ നിറുത്താണ്‌ ചില്ലു-ലിപി വച്ചെഴുതുന്നവയുടെ മറ്റൊരു പ്രത്യേകത ആയി പറയാറ്‌. ഉദാ: കണ്വൻ Vs കൺവെട്ടം. ഇക്കാലത്ത് അതും ചില്ലുകളല്ലാത്തവ ഉണ്ടാക്കുന്നുണ്ട്. ഉദാ: അറബ്‌ബസാർ. പാക്‌കരാർ. ഇങ്ങനെ ഇടയ്ക്ക് സ്പേസില്ലാതെ തന്നെ ധാരാളം പത്രങ്ങളിൽ കാണുന്നുണ്ട്.

പൊതുവെ പറഞ്ഞാൽ, ചില്ലെന്നത്‌ മലയാളത്തിന്റെ ലിപിയിൽ മാത്രമുള്ള ഒരു ഫീച്ചർ ആയി കാണേണ്ടിവരും. -സിബു 23:16, 23 സെപ്റ്റംബർ 2009 (UTC)Reply

കൈയിൽ തിരുത്തുക

കൈയിൽ 2401:4900:6143:3E78:0:0:623:2935 05:48, 12 ജൂൺ 2023 (UTC)Reply

"മലയാളത്തിന്റെ വർണ്ണവ്യവസ്ഥ" താളിലേക്ക് മടങ്ങുക.