സംവാദം:ഭൂകമ്പം
Latest comment: 17 വർഷം മുമ്പ് by Praveenp in topic ഭൂകമ്പ വിഭജനങ്ങൾ
എത്തിനോട്ടം തിരുത്തുക
- tectonic activities എന്നതിനെ വിവർത്തന പ്രവർത്തനങ്ങൾ എന്ന പേരിന്റെ ഉപയോഗം.??tectonic activities ന് പഠിച്ച സമയത്ത് ഫലകചലനം എന്നാണ് കേട്ടിരിക്കുന്നത്.
- അനുപ്രസ്തവും അനുദൈർഘ്യവും ഒന്നുകിൽ ഇംഗ്ലീഷിൽ എഴുതുക അല്ലെങ്കിൽ അപ്പോൾ തന്നെ ചുവപ്പിൽ അടിച്ച് പുതിയ പേജുണ്ടാക്കി വിശദീകരിക്കുക..
- ഭൂകമ്പത്തിന്റെ മൂല്യം. മൂല്യം എന്നാൽ value എന്നാണ്. magnitude ആണെങ്കിൽ അളവ് എന്നോ മറ്റോ കൊടുക്കുന്നതല്ലേ നല്ലതെന്നു തോന്നുന്നു.
- സമവാക്യങ്ങൾക്ക് വിക്കിയിൽ വേറെ വഴിയുണ്ട് ഓമിന്റെ നിയമം നോക്കുക..
- വിശിഷ്ടവാതകം/ഉൽകൃഷ്ടവാതകം
കുറച്ചു കാര്യങ്ങൽ ചേർത്തിരിക്കുന്നു --Vssun 19:42, 12 ഡിസംബർ 2006 (UTC)
മൂല്യം തിരുത്തുക
മൂല്യത്തിനു പകരം അളവ് , തോത് .. ഇവയേതെങ്കിലുമാവും കൂടുതൽ അനുയോജ്യമെന്നാണ് എന്റേയും അഭിപ്രായം.
ദീപു [Deepu] 02:03, 13 ഡിസംബർ 2006 (UTC)
- Tectonic activities എന്നതിന് വിവർത്തന പ്രവർത്തനങ്ങൾ എന്നു തന്നെയാണ് പറയുന്നത്. പ്ലേറ്റ് ടെക്ടോണിക്സ് തിയറിക്കാണ് ഫലകചലന സിദ്ധാന്തം എന്നു പറയുന്നത്.
- അനുപ്രസ്ഥ തരംഗങ്ങൾ അനുദൈർഘ്യതരംഗങ്ങൾ(തരംഗദിശക്ക് സമാന്തരമായി(മുന്നോട്ടും പിന്നോട്ടും) ചലിക്കുന്നു) എന്ന ശുദ്ധമലയാളമുണ്ടെങ്കിൽ പിന്നെ എന്തിന് അവിടെ ഇംഗ്ലീഷ് ഉപയോഗിക്കണം? ഇംഗ്ലീഷ് പേര് അവയെ കുറിച്ചുള്ള താളിൽ കൊടുത്താൽ പോരെ?
- മാഗ്നിറ്റ്യൂഡ് ആണ് മൂല്യം എന്നുപയോഗിച്ചത്. quantity ആണ് അളവ് എന്നെനിക്കു തോന്നുന്നു. തോത് എന്തായാലും ചേരില്ല എന്നും.
- സമവാക്യങ്ങൾ വിക്കിയിലെ രീതിയിൽ എഴുതുന്നതായിരിക്കും നല്ലത്.
- വിശിഷ്ട/ഉൽകൃഷ്ട/അപൂർവ്വ/അലസ വാതകങ്ങൾ ഇവതമ്മിലൊക്കെ എന്തെങ്കിലും വ്യത്യാസമുണ്ടോ? എനിക്ക് നല്ല പിടിത്തമില്ല
തീവ്രത തിരുത്തുക
ഭൂകമ്പത്തിന്റെ തീവ്രത എന്നും പറഞ്ഞു കേട്ടിട്ടുണ്ട്
ഭൂകമ്പ വിഭജനങ്ങൾ തിരുത്തുക
ഭൂകമ്പ വിഭജനങ്ങൾ എന്ന തലക്കെട്ട് വർഗ്ഗീകരണം എന്നാക്കുന്നതാണു നല്ലതെന്നു തോന്നുന്നു. അതുപോലെ മുകളിൽ ദീപു ചൂണ്ടിക്കാണിച്ച തീവ്രത എന്ന വാക്കാണ് കൂടുതൽ ശരി എന്ന് തോന്നുന്നു.. സജിത്ത് വി കെ 08:49, 28 ഫെബ്രുവരി 2007 (UTC)
- അത് തീവ്രത ആണോ മൂല്യമാണോ എന്നൊക്കെ ഇപ്പോഴും സംശയമുണ്ട്. കാരണം തീവ്രത എന്നു പറയുന്നത് ഈ വികിരണ സ്വഭാവമുള്ള കാര്യങ്ങൾക്കാണൊ എന്നാണു സംശയം--പ്രവീൺ:സംവാദം 12:12, 28 ഫെബ്രുവരി 2007 (UTC)