ഇത് ഏതെങ്കിലും താളുമായി ലയിപ്പിക്കണമോ ????? :) --സുഗീഷ് 17:50, 7 ജൂലൈ 2008 (UTC)Reply


എന്തേ അങ്ങനെ തോന്നാൻ :)--Shiju Alex|ഷിജു അലക്സ് 17:53, 7 ജൂലൈ 2008 (UTC)Reply

എന്റെ കയ്യിലുള്ള റഫറൻസിൽ ഇതുകഴിഞ്ഞാണ്‌ ലിലി, ആര്യഭാഷ, ദ്രാവിഡ ഭാഷ, ഭാഷയുടെ ഉത്പത്തി, തുടങ്ങിയ ഭാഗങ്ങൾ ഉള്ളത്. :) --സുഗീഷ് 17:57, 7 ജൂലൈ 2008 (UTC)Reply


അതൊക്കെ വിക്കിയിലുണ്ടോ എന്നു തപ്പിയിട്ടു എഴുതിയാ മതി. അല്ലെങ്കിൽ മെർജേണ്ടി വരും. ;) :) ;) --Shiju Alex|ഷിജു അലക്സ് 18:00, 7 ജൂലൈ 2008 (UTC)Reply

ലിപി, ലിപികൾ, ആര്യഭാഷ ഇല്ല, ദ്രാവിഡ ഭാഷകൾ, എന്നിവ വിക്കിയിൽ നിലവിലുണ്ട്. :) എന്തായാലും എഴിതുചേർക്കാം അല്ലേ??? ആവശ്യമെങ്കിൽ പിന്നീട് അനുയോജ്യമായെതെന്തെങ്കിലും ചെയ്യാം :) --സുഗീഷ് 18:04, 7 ജൂലൈ 2008 (UTC)Reply

മലയാളം എന്ന ക്രിസ്ത്യൻ ഭാഷ

തിരുത്തുക

മതത്തെ അടിസ്ഥാനമാക്കി ഹിന്ദു ഭാഷകൾ, മുസ്ലീം ഭാഷകൾ, ക്രിസ്ത്യൻ ഭാഷകൾ എന്നിങ്ങനെ ഭാഷകളെ തരം തിരിക്കാറുണ്ടെന്ന് എഴുതിയിട്ടുണ്ടല്ലോ. മലയാളം ഏതു മതത്തിന്റെ ഭാഷയാണ്. നസ്രാണിയായ ഞാൻ ക്രിസ്ത്യൻ ഭാഷയാണതെന്നേ പറയൂ. സമ്മതിച്ചു തരുമോ? (പാതിരി മലയാള‍മെന്നു പറയുന്ന സാധനമല്ല ഞാൻ ഉദ്ദേശിക്കുന്നത്.)ഇങ്ങനെയൊക്കെ എന്തിന് വിജ്ഞാനകോശത്തിൽ എഴുതിവക്കണം?Georgekutty 10:39, 8 ജൂലൈ 2008 (UTC)Reply

പ്രിയ ജോർജ്ജ്കുട്ടി, താങ്കൾ വേവലാതിപ്പെടെണ്ട. ഇത് ഭാഷാഗോത്രം എന്ന താളിന്റെ ഒരു ആമുഖം മാത്രമായതേയുള്ളൂ. അതും മുഴുവനും ആയിട്ടുമില്ല. പണ്ഡിതന്മാർ അങ്ങനെ തരം തിരിക്കും എന്നേയുള്ളൂ. താൾ തീർന്നതിനുശേഷം ഞാൻ റഫറൻസ് നൽകാം. ഇപ്പോൾ ഇത് എഴുതിക്കോട്ടെ.. അത് കഴിഞ്ഞ് വിശദമായി ഈ വിഷയത്തിൽ നമുക്ക് സ‌ംവദിക്കാം :) . അതുവരെ ക്ഷമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സസ്നേഹം, --സുഗീഷ് 12:52, 8 ജൂലൈ 2008 (UTC)Reply
ഇതിന്റെ തലേൽ എഴുതിച്ചേർത്തിരിക്കുന്ന ഫലകം മാറ്റാമല്ലോ? .... --സുഗീഷ് 17:06, 9 ജൂലൈ 2008 (UTC)Reply
കാരണം : മുന്നറിയിപ്പ്: ഈ താളിന് 36 കിലോബൈറ്റ്സ് നീളമുണ്ട്; ചില ബ്രൗസറുകൾക്ക് 32 കിലോബൈറ്റ്സിൽ കൂടുതൽ വലിയ താളുകൾ തിരുത്തുമ്പോൾ പ്രശ്നമുണ്ടാകാറുണ്ട്. താളുകളുടെ ഉപവിഭാഗങ്ങൾ തിരഞ്ഞെടുത്ത് തിരുത്തുന്നത് പരിഗണിക്കുക. എന്നു കാണിക്കുന്നതിനാലാണ്‌. തിരുത്തൽ വിഷമമില്ല എങ്കിൽ ഞാൻ ബാക്കി കൂടി ചേർക്കാം :)... --സുഗീഷ് 17:24, 9 ജൂലൈ 2008 (UTC)Reply


സുഗീഷേ "മാറ്റിയെഴുതുക" എന്ന ടാബ് ലെഖനത്തിന്റെ ആമുഖം തിരുത്തന് മാത്രം ഉപയോഗിക്കുക. ബാക്കിയുള്ള എഴുത്തിനു അതതു ഉപവിഭാഗങ്ങളിലെ "തിരുത്തിയെഴുതുക" എന്ന കണ്ണി ഉപയോഗിക്കുക. ഏറ്റവും അവസാനത്തെ വിഭാഗത്തിൽ തിരുത്തിയെഴുതുക കണ്ണി ഞെക്കി അതിനു താഴെ പുതിയ ഒരു വിഭാഗം തുടങ്ങാവുന്നതേ ഉള്ളൂ. ഇതൊക്കെ ഇങ്ങോട്ടു പറഞ്ഞു തരാനുള്ള പ്രായം സുഗിഷിനു വിക്കിയിൽ ആയി കേട്ടോ. --Shiju Alex|ഷിജു അലക്സ് 17:33, 9 ജൂലൈ 2008 (UTC)Reply

ഹ ഹ. ഷിജൂ, ഞാൻ ഉദ്ദേശിച്ചത് അതല്ല. ഇപ്പോൾ തന്നെ ഈ താൾ വലുതാണ്‌. ഈ താളിൽ ഇപ്പോൾ എന്റെ കയ്യിൽ ഉള്ളതിന്റെ പകുതി മാത്രമേ ആയിട്ടുള്ളൂ. ഇനിയും കൂട്ടിച്ചേർത്ത് വലുതാക്കിയാൽ, താളിന്റെ ആദ്യം ചേർത്തിരിക്കുന്ന ഫലകം മാറ്റാൻ കഴിയുമോ എന്നാണ്‌ ഉദ്ദേശിച്ചത്. ഇത്രമാത്രം കാര്യമേ ഉള്ളൂ....:) :) --സുഗീഷ് 17:43, 9 ജൂലൈ 2008 (UTC)Reply


കൊള്ളാം മിടുക്കൻ. എങ്കിൽ ഉപലേഖനഗ്ങൾ തുടഗ്ങിക്കോളൂ. ഇതു മാസ്റ്റർ ലെഖനമായി ഇരിക്കട്ടെ--Shiju Alex|ഷിജു അലക്സ് 17:55, 9 ജൂലൈ 2008 (UTC)Reply

രണ്ട് സംശയങ്ങൾ

തിരുത്തുക
  1. സ്വനിമകളുടെ സാദൃശ്യം എന്താണീ സ്വനിമ?
  2. ഇന്ന് ലോകത്തിൽ നിലവിലുള്ള ഭാഷാഗോത്രങ്ങൾ; 1. ഭാരോപീയ ഗോത്രം . ഭാരതീയ ഗോത്രം ആണോ? --Anoopan| അനൂപൻ 16:26, 1 ഓഗസ്റ്റ്‌ 2008 (UTC)


  1. എനിക്ക് വ്യക്തമായി അറിയില്ല.
  2. ഭാരോപീയഗോത്രം ഭാരതീയഗോത്രമല്ല എന്നാണ്‌ തോന്നുന്നത്. കൂടുതൽ വിശദാംശങ്ങൾ ചേർക്കാൻ ശ്രമിക്കുന്നതാണ്‌. കൂടെ ആദ്യത്തേതിന്റെ അർത്ഥവും കിട്ടുമെങ്കിൽ നൽകാം ;)) --സുഗീഷ് 14:43, 24 മാർച്ച് 2009 (UTC)Reply
  1. സ്വനിമം ആണോ ഉദ്ദേശിച്ചത്? --Vssun 23:25, 25 മാർച്ച് 2009 (UTC)Reply

അനൂപന്‌. സ്വനിമത്തുന്റെ അർത്ഥം സുനിൽ നൽകും എന്നു തോന്നുന്നു. ഭാരോപീയ ഗോത്രം ഭാരതീയ ഭാഷകൾ ഉൾപ്പെടുന്ന ഗോത്രം തന്നെയാണ്‌. മുകളീൽ ഞാൻ നൽകിയത് പുസ്തകം കൂടുതൽ റഫർ ചെയ്യാതെ നൽകിയതാണ്‌. തെറ്റ് പറ്റിയതിൽ ക്ഷമിക്കുക. ഭാരോപീയ ഗോത്രം ഏറ്റവും വലിയ ഭാഷാഗോത്രമാണ്‌. അതിൽ INDO-HITTITE, INDO- EUROPEIAN എന്നീ ശാഖകൾ അടങ്ങിയതാണ്‌. അത് പ്രത്യേകമായി ചേർക്കണമോ? അതോ ഇതിൽ ചേർത്താൽ മതിയോ ????? --സുഗീഷ് 14:07, 16 ഏപ്രിൽ 2009 (UTC)Reply

this is either nonsense or gaming

തിരുത്തുക

speedy deletion ശുപാർശ ചെയ്യുന്നു. ഇത്തരമൊരു ലേഖനം നിലനിറുത്തുന്നത് നാണക്കേടാണ്. ഭാരോപീയ ഗോത്രം എന്നു കേട്ടാൽ മനസ്സിലാക്കിക്കൂടേ സുഹൃത്തുക്കളേ. പോരാത്തതിനു ഹെമറ്റിക് ഗോത്രം, ചീനി ( ഏകാക്ഷര ഗോത്രം), കാകേഷ്യസ് ഗോത്രം പിന്നെന്തെല്ലാം അസംബന്ധം.--Not4u 17:14, 16 ഏപ്രിൽ 2009 (UTC)Reply

എത്ര പറഞ്ഞാലാ ബോധിക്കുക?

തിരുത്തുക

ഭാരോപീയമല്ല, ഔരോപീയമാണ്‌ - യൂറോപ്യൻ എന്നതിന്റെ 'മലയാളം' ആണിത്. ഇങ്ങനെ ഒരു ഗോത്രമില്ല. ഇൻഡോ-യൂറോപ്യൻ ഗോത്രത്തിന്റെ ഉപഗോത്രങ്ങളാണ്‌ ഇൻഡോ-ആര്യൻ, യൂറോപ്യൻ ഗോത്രങ്ങൾ. ഇതുപോലെത്തന്നെ സെമറ്റിൿ-ഹമെറ്റിക്കിന്റെ ഉപഗോത്രങ്ങളാണ്‌ രണ്ടായി ഇവിടെ കൊടുത്തിരിക്കുന്നത്. ഗോത്രവിഭജനത്തിൽ പല അഭിപ്രായഭേദങ്ങളുണ്ട് ; എങ്കിലും ഇൻഡോയൂറോപ്യൻ, സിനോ-തിബറ്റൻ, ആഫ്രോ-ഏഷ്യാറ്റിക് , ദ്രാവിഡം തുടങ്ങിയവ പൊതുസ്വീകാര്യമാണ്‌. (ഏതെങ്കിലും കാര്യത്തിൽ സ്വീകാര്യമായ അഭിപ്രായഭേദങ്ങൾ ഉണ്ടെങ്കിൽ അത് സൂചിപ്പിക്കേണ്ടതാണ്‌). പല രീതിയിലുള്ള ഗോത്രവിഭജനങ്ങൾക്ക് ഇവിടെ കാണുക.

ആധികാരികതയില്ലാത്ത ഗ്രന്ഥങ്ങളെ അവലംബിക്കുന്നതാണ്‌ ഇത്തരം പ്രശ്നങ്ങൾക്കു കാരണം. ഈ പ്രശ്നം മൂലം മല.വിക്കിപീഡിയയിൽ കടന്നുകൂടിയിട്ടുള്ള തെറ്റുകൾ കുറച്ചൊന്നുമല്ല. വിഷയവുമായിബന്ധപ്പെട്ട് കിട്ടാവുന്നതിൽ പരമാവധി ആധികാരികഗ്രന്ഥങ്ങൾ ക്രോഡീകരിച്ചാലേ വിക്കിപീഡിയയ്ക്ക് ആധികാരികതയുള്ളൂ. രണ്ടാംതരം അവലംബങ്ങളെ(second hand referance) പൂർണ്ണമായും ഒഴിവാക്കുക. ഒരു ലേഖനമോ വിവർത്തനമോ നിർവഹിക്കുന്നയാൾ പ്രസ്തുതവിഷയത്തിൽ നല്ല അറിവുള്ളയാളുമായിരിക്കണം(മൂലഭാഷയിലും). അല്ലെങ്കിൽ സമ്പാദിച്ചതിനുശേഷം മാത്രം അതുചെയ്യുക. വെബ്ബിൽനിന്ന് വിവരം ശേഖരിക്കുമ്പോൾ അത് ശരിയെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം ചെയ്യുക. വിക്കിയിൽ നിന്ന് വിവർത്തനം ചെയ്യുമ്പോൾ ബന്ധപ്പെട്ട അന്തർവിക്കികണ്ണികളെയും അവലംബങ്ങളെയും സംവാദങ്ങളെയും പിന്തുടർന്നതിനുശേഷം മാത്രം അതു ചെയ്യുക. (ഇതൊരു അപേക്ഷയാണ്‌)

ഏതായാലും ഇങ്ങനെയൊരു ലേഖനം വിക്കിയിൽ ആവശ്യമാണ്‌. ഓരോ ഗോത്രങ്ങൾക്കും പ്രത്യേകലേഖനങ്ങളും വേണം. ഇതിലെ നൂറുകൂട്ടം അബദ്ധങ്ങളെ തിരുത്താൻ മലയാളത്തിലുള്ള ചില ആധികാരികഗ്രന്ഥങ്ങൾ: ഭാഷാവലോകനം, ആധുനികഭാഷാശാസ്ത്രം‍, പൂർവകേരളഭാഷ - കെ.എം. പ്രഭാകരവാര്യർ, ദ്രാവിഡഭാഷകൾ - എം.എസ്. ആന്ദ്രനോവ്. ...--തച്ചന്റെ മകൻ 01:56, 17 ഏപ്രിൽ 2009 (UTC)Reply

(ലേഖനവുമായി ബന്ധപ്പെട്ട കാര്യമല്ല) തച്ചന്റെ മകൻ പറഞ്ഞതിൽ "ഒരു ലേഖനമോ വിവർത്തനമോ നിർവഹിക്കുന്നയാൾ പ്രസ്തുതവിഷയത്തിൽ നല്ല അറിവുള്ളയാളുമായിരിക്കണം(മൂലഭാഷയിലും). " എന്നും തുടർന്നും പറഞ്ഞിരിക്കുന്ന കാര്യത്തിൽ വിക്കിപീഡിയയിൽ ഒട്ടും അനുകൂലിക്കാൻ കഴിയില്ല. പണ്ഡിതനും പാമരനും ഇവിടെ ഒരുപോലെ വിവരങ്ങൾ ചേർക്കാൻ അവകാശമുണ്ട്. പണ്ഡിതർ മാത്രം എഴുതുകയായിരുന്നെങ്കിൽ വിക്കിപീഡിയ ഇതു പോലെ വളരുകയില്ലായിരുന്നു. വൈജ്ഞാനികമായി തെറ്റായ വിവരങ്ങൾ നീക്കേണ്ടതാണ്‌. ലേഖനങ്ങൾ തിരുത്തപ്പെട്ട് തിരുത്തപ്പെട്ടാണ്‌ മെച്ചപ്പെട്ട അവസ്ഥ കൈവരിക്കുന്നത്.--പ്രവീൺ:സംവാദം 11:34, 17 ഏപ്രിൽ 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഭാഷാഗോത്രങ്ങൾ&oldid=4026020" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഭാഷാഗോത്രങ്ങൾ" താളിലേക്ക് മടങ്ങുക.