സർവ്വവിജ്ഞാനകോശം അവലംബമായി നൽകുന്നത് ശരിയല്ലല്ലോ? --റോജി പാലാ 17:35, 8 ഓഗസ്റ്റ് 2011 (UTC)Reply

അവലംബം മാറ്റിയിട്ടുണ്ട്, എന്നാൽ ഇവിടെ കാണുന്നത് 1910 - ലാണ് ഭാരതവിലാസം സഭയുടെ ആരംഭം എന്നാണല്ലോ?--റോജി പാലാ 17:42, 8 ഓഗസ്റ്റ് 2011 (UTC)Reply

സർവ്വവിജ്ഞാനകോശം അവലംബമായി നൽകുന്നതിന് എന്താണ് കുഴപ്പം, റോജീ? encyclopedia britanica അവലംബമായി നൽകാറില്ലേ? - Johnchacks 17:46, 8 ഓഗസ്റ്റ് 2011 (UTC)Reply

സർവ്വവിജ്ഞാനകോശത്തിലുള്ളത് വിശ്വസനീയമല്ലേ ! ഗൂഗിളില് പരതുമ്പോൾ ഇതിനെ കുറിച്ചുള്ള വിവരത്തിന്റെ ലഭ്യത കുറവാണ്. സാധാരണ പുസ്തകങ്ങളിലൊന്നും ഇതിനെ കുറിച്ചുള്ള വിവരങ്ങളും ഇല്ല. --മനോജ്‌ .കെ 17:50, 8 ഓഗസ്റ്റ് 2011 (UTC)Reply

സർവ്വവിജ്ഞാനകോശം അവലംബമായി നൽകുന്നതിന് വ്യക്തിപരമായി എനിക്കു യാതൊരു എതിർപ്പുമില്ല. എന്നാൽ, അത് പൂർണ്ണമായും വിശ്വാസയോഗ്യമാണെന്ന് മറ്റാരെങ്കിലും കൂടി ഒരു അഭിപ്രായം പറഞ്ഞാൽ നന്നായിരുന്നു. എങ്കിൽ നിലവിൽ അവലംബങ്ങളില്ലാത്ത, കൂടുതലായും കേരളവുമായി ബന്ധപ്പെട്ട ചരിത്ര ലേഖനങ്ങളിൽ അവലംബങ്ങൾ ഉൾക്കൊള്ളിക്കുവാൻ സാധിക്കുമെന്നു തോന്നുന്നു.--റോജി പാലാ 18:05, 8 ഓഗസ്റ്റ് 2011 (UTC)Reply

അത് പൂർണ്ണമായും (അല്ലെങ്കിൽ ഒരു പരിധിയിലേറെ) വിശ്വാസയോഗ്യമായതു കൊണ്ടാണ് (പിന്നെ പകർപ്പവകാശ ലൈസൻസ് അനുയോജ്യമായതു കൊണ്ടും) സർവ്വവിജ്ഞാനകോശ ലേഖനങ്ങൾ നാം അതേപടി വിക്കിയിലേക്കെടുക്കുന്നത് എന്നാണ് എന്റെ ധാരണ(?). പിന്നെ അവിടെയും തീയതിയുടെ പോലുള്ള കാര്യങ്ങളിൽ പിശകുകൾ (typo) സംഭവിക്കാം.അതു നമ്മൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു :( ---Johnchacks 18:22, 8 ഓഗസ്റ്റ് 2011 (UTC)Reply


തലക്കെട്ട് തിരുത്തുക

ഭാരതവിലാസം സഭ എന്നു ഭാഷാപോഷിണിയിൽ കാണുന്നു.--Fotokannan 00:35, 10 ഓഗസ്റ്റ് 2011 (UTC)Reply

 Y ചെയ്തു--റോജി പാലാ 08:02, 31 ഓഗസ്റ്റ് 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഭാരതവിലാസം_സഭ&oldid=1044605" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഭാരതവിലാസം സഭ" താളിലേക്ക് മടങ്ങുക.