സംവാദം:ബ്രഹ്മർഷി നക്ഷത്രം

Latest comment: 11 വർഷം മുമ്പ് by Vssun

ഇതിന് രോഹിണി എന്ന് പേരുകൊടുത്താൽപ്പോരേ? --Vssun (സംവാദം) 05:43, 4 മേയ് 2013 (UTC)Reply

കേരളീയ സമ്പ്രദായമനുസരിച്ച് ആൽഡെബറാൻ ബ്രഹ്മർഷി എന്നാണ് അറിയപ്പെടുന്നത്. രോഹിണി ബ്രഹ്മർഷിയും അതിനടുത്ത് V ആകൃതിയിലുള്ള നാലഞ്ച് നക്ഷത്രങ്ങളും ചേർന്നതാണ്. ഉത്തരേന്ത്യൻ രീതിയിൽ അശ്വതി, ഭരണി തുടങ്ങിയവയെല്ലാം ഒറ്റ നക്ഷത്രങ്ങളാണ്. അവിടെ ആൽഡെബറാനെ തന്നെയാണ് രോഹിണി എന്നു പറയുന്നത്. അതുകൊണ്ട് ഇതിന് ബ്രഹ്മർഷി എന്ന പേരു കൊടുക്കുന്നതായിരിക്കും ഉചിതം എന്നാണ് എന്റെ അഭിപ്രായം. ഷാജി (സംവാദം) 06:20, 4 മേയ് 2013 (UTC)Reply
ആൽഡെബറാൻ, ബ്രഹ്മർഷി എന്നിവയിൽ ഏതാണ് മലയാളികൾക്കിടയിൽ കൂടുതൽ പ്രചാരമുള്ള പേര്? അത് ഈ താളിനുകൊടുക്കാം. --Vssun (സംവാദം) 06:49, 4 മേയ് 2013 (UTC)Reply

ലേഖനത്തിന്റെ ആമുഖത്തിൽ ബ്രഹ്മർഷി കൂട്ടിച്ചേർത്തതുൾപ്പെടെ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കേരളീയസമ്പ്രദായം/ഉത്തരേന്ത്യൻ സമ്പ്രദായം എന്നു പറയുന്നിടത്ത് ജ്യോതിഷസമ്പ്രദായം എന്നുവേണോ? --Vssun (സംവാദം) 06:54, 4 മേയ് 2013 (UTC)Reply

നക്ഷത്രനിരീക്ഷണവുമായി ബന്ധപ്പെട്ട് ഞാൻ കണ്ട മലയാളം കൃതികളിലെല്ലാം ബ്രഹ്മർഷി എന്നാണ് ഉപയോഗിച്ചു കണ്ടിട്ടൂള്ളത്. ബ്രഹ്മർഷി തന്നെയാണ് ഉചിതം എന്നാണു തോന്നുന്നത്. ജ്യോതിഷ സമ്പ്രദായം എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്താണെന്നു മനസ്സിലായില്ല. ഉത്തരേന്ത്യൻ നിരീക്ഷകർ നക്ഷത്രങ്ങളെ ഒറ്റയൊറ്റയായാണെടുക്കുന്നത്. ബിമൻബസുവിന്റെ Joy of Starwatchingൽ ഒക്കെ ഇങ്ങനെയാണ്. ഒരു പക്ഷെ അവിടെ ഞാറ്റുവേല പ്രയോഗം ഇല്ലാത്തതു കൊണ്ടുകൂടിയായിരിക്കാം അങ്ങനെ. ഷാജി (സംവാദം) 11:04, 5 മേയ് 2013 (UTC)Reply
നന്ദി. ബ്രഹ്മർഷി എന്നു മാത്രം പേരുകൊടുക്കുന്നത് തെറ്റിദ്ധാരണക്ക് സാധ്യതയുണ്ടോ? ബ്രഹ്മർഷി നക്ഷത്രം എന്നുവേണോ? --Vssun (സംവാദം) 14:57, 5 മേയ് 2013 (UTC)Reply
ബ്രഹ്മർഷി (നക്ഷത്രം) എന്നു തന്നെയായിരിക്കും നല്ലത്. ഷാജി (സംവാദം) 03:58, 6 മേയ് 2013 (UTC)Reply
ബ്രഹ്മർഷി നക്ഷത്രം എന്നാക്കി. --Vssun (സംവാദം) 13:12, 6 മേയ് 2013 (UTC)Reply
"ബ്രഹ്മർഷി നക്ഷത്രം" താളിലേക്ക് മടങ്ങുക.