സംവാദം:ബഭ്രുവാഹനൻ
Latest comment: 13 വർഷം മുമ്പ് by Nijilravipp
ബഭ്രുവാഹനൻ അർജ്ജുനന്റെ മകനാണോ അതോ അർജുനന്റെ മറ്റൊരു പേരോ?അർജ്ജുനന്റെ പത്തു പേരുകളിൽ ഇതുണ്ടോ എന്നൊരു സംശയം--നിജിൽ പറയൂ 09:02, 22 ഒക്ടോബർ 2011 (UTC)
- പുത്രനാണ്; ബഭ്രുവാഹനൻ = അർജ്ജുനന്റെ നാലു പുത്രന്മാരിൽ ഒരാൾ. മണലൂർ (ഇന്നത്തെ മണിപ്പൂർ) രാജ്യത്തിലെ രാജകുമാരിയായ ചിത്രാംഗദയിൽ ജനിച്ച പുത്രൻ. ഈ പുത്രൻ കുരുക്ഷേത്രയുദ്ധംത്തിൽ പങ്കെറ്റുത്തിരുന്നില്ല. അതിനാൽ യുദ്ധശേഷം അവശേഷിച്ച ഏക പുത്രൻ. യുദ്ധാനന്തരം യുധിഷ്ഠിരൻ അശ്വമേധയാഗം നടത്തിയപ്പോൾ ഈ പുത്രൻ യാഗാശ്വത്തെ പിടിച്ചുകെട്ടി അർജ്ജുനനെ യുദ്ധം ചെയ്തു തോൽപ്പിച്ചു.
- പത്തുപേരുകൾ
- അർജ്ജുനൻ = വെളുത്ത നിറമുള്ളവൻ
- ഫൽഗുണൻ = ഫാൽഗുണ മാസത്തിൽ ജനിച്ചവൻ
- പാർത്ഥൻ = പൃഥ (കുന്തിയുടെ യഥാർത്ഥപേർ) യുടെ പുത്രൻ
- വിജയൻ = എല്ലാ ആയോധനവിദ്യയിലും വിജയം കണ്ടവൻ; വിജയിച്ചവൻ
- കിരിടി = അച്ഛനായ ദേവേന്ദ്രനെ യുദ്ധത്തിൽ സഹായിക്കുകയും സന്തോഷത്താൽ ദേവേന്ദ്രസിംഹാസനത്തിൽ ഇരുത്തി കിരീടധാരണം നടത്തി. ദേവേന്ദ്രൻ കൊടുത്ത കിരീടം ചൂടിയവൻ എന്നർത്ഥം
- ശ്വേതവാഹനൻ = വെളുത്ത കുതിര വാഹനമായി ഉപയോഗിക്കുന്നതിനാൽ
- ധനഞ്ജയൻ = ധൃതരാഷ്ട്രർ യുധിഷ്ഠിരനെ ഇന്ദ്രപ്രസ്ഥത്തിൽ രാജാവായി വാഴിച്ചിരുന്നു. 19 വർഷം രാജാവായി വാണതിനെത്തുടർന്ന് അദ്ദേഹം രാജസൂയയാഗം നടത്തി (ഇത് കുരുക്ഷേത്രയുദ്ധത്തിനു മുൻപാണ്). യാഗത്തോടനുബന്ധിച്ചുള്ള ദിഗ്-വിജയം നടത്തുകയും ഉത്തര ദിക്കിലേക്ക് പോയ അർജ്ജുനൻ മറ്റു സഹോദരന്മാരിലും കൂടുതൽ രാജ്യങ്ങളിലൂടെ യാത്രചെയ്ത് തോല്പിച്ച് അനവധി ധനം (കപ്പം) സമ്പാദിച്ചു ധനഞ്ജയൻ ആയി.
- ബീഭത്സു = ശത്രുക്കൾക്കു ഭീകരൻ (ശത്രുക്കൾക്കു മുൻപിൽ ഭീകര മുഖത്തോടു കൂടിയവൻ)
- സവ്യസാചി = ഇരു കൈകൾകൊണ്ടും ഒരേ സമയം അമ്പെയ്തു ലക്ഷ്യപ്രാപ്തി കൈവരിക്കുന്നവൻ (സവ്യം = ഇടത്തു കരം എന്നർത്ഥം; സവ്യ സാ = രണ്ടു കയ്യും എന്നകും അർത്ഥം. രണ്ടു കയ്യും ഒരു പോലെ ഉപയോഗിക്കാൻ കഴിയുന്നവൻ എന്നാണ് സവ്യസാചി കൊണ്ടു ഉദ്ദേശിക്കുന്നത്.)
- ജിഷ്ണു = വിഷ്ണു (കൃഷ്ണൻ) വിന്റെ സന്തത സഹചാരി; പ്രിയപ്പെട്ടവൻ [ദേവേന്ദ്രനെ ജിഷ്ണു വെന്നു എഴുതി കണ്ടിട്ടുണ്ട്; വാമനന്റെ (വിഷ്ണു) (അദിതിയുടെ പുത്രൻ) സഹോദരൻ ആണല്ലൊ അദ്ദേഹം]
- അർജ്ജുനഃ ഫൽഗുനഃ പാർത്ഥഃ
കിരീടിഃ ശ്വേതവാഹനഃ
ബീഭത്സു വിജയോ ജിഷ്ണുഃ
സവ്യസാചീ ധനഞ്ജയഃ*
(ഇതിൽ ബഭ്രുവാഹനൻ ഇല്ലല്ലോ.... :) ....)--രാജേഷ് ഉണുപ്പള്ളി Talk 11:35, 22 ഒക്ടോബർ 2011 (UTC)
എനിയ്ക്ക് ശ്വേതവാഹനനുമായി കൺഫ്യൂഷനായതായിരിക്കാം.എന്തായാലും സംശയം തീർത്തതിനു നന്ദി... :)ഈ പത്തു പേരുകളും വിശദീകരണവും അർജ്ജുനൻ എന്ന ലേഖനത്തിൽ കൊടുക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.--നിജിൽ പറയൂ 11:50, 22 ഒക്ടോബർ 2011 (UTC)