മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന ചരിത്രങ്ങളും മിത്തുകളും തേടി, ഹിമാലയത്തിലൂ‌ടെ ന‌‌ടന്നെത്തുന്ന ബദരീനാഥ് തീർഥാടകർക്കും സാഹസിക സഞ്ചാരികൾക്കും ഒരു പോലെ നവ്യമായ ഒരു യാത്രാ അനുഭൂതി പകരുന്ന ഇ‌ടമാണ്. അളകനന്ദാ നദിയിലെ ഒഴുക്കിൽ നിന്നും കിട്ടിയ വിഷ്ണു രൂപം പ്രതിഷ്ഠിക്കപ്പെ‌ട്ടിരിക്കുന്ന ഈ ക്ഷേത്രം തീർഥാ‌‌കർക്കു മാത്രമല്ല, സഞ്ചാരികൾക്കും സ്വപ്ന യാത്രയാണ് സമ്മാനിക്കുന്നത്. ഓരോ നിമിഷവുംമുഖം മാറിമറിയുന്ന പ്രകൃതിയിലൂടെ വേണം ഇവിടേക്ക് എത്തിപ്പെടുവാൻ. ഒരേ സമയം യാത്ര ആസ്വാദ്യകരമാകുന്നതും അതോടൊപ്പം ഭയപ്പെടുത്തുന്നതും ഇതാണ്. ആകാശത്തോളം മു‌ട്ടുന്ന പർവ്വതങ്ങളും അറ്റം കാണാത്ത കൊക്കകളും ഈ യാത്രയിൽ കടന്നു പേകേണ്ടി വരും. എല്ലാം താണ്ടി എത്തി നിൽക്കുന്ന ബദരിനാഥ് എന്ന സ്വർഗ്ഗത്തിൻറെ ആരെയും അതിശയിപ്പിക്കുന്ന കുറച്ച് വിവരങ്ങൾ വായിക്കാം. ബദരിനാഥ് ക്ഷേത്രം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ വിഷ്ണു തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് ഉത്തരാഖണ്ഡിലെ ബദരിനാഥ് ക്ഷേത്രം. ഹിമാലയത്തിൽ സമുദ്ര നിരപ്പിൽ നിന്നും പതിനായിരത്തോളം അടി ഉയരത്തിൽ സ്ഥിതി ച‌െയ്യുന്ന ബദരിനാഥ് ക്ഷേത്രം ശങ്കരാചാര്യരാണ് സ്ഥാപിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. വർഷത്തിൽ ആറു മാസക്കാലം മാത്രം ദർശനമുള്ള ഈ ക്ഷേത്രത്തിന് മറ്റേത് ഭാരതീയ ക്ഷേത്രത്തേയും പോലെ ആകർഷകമായ മിത്തുകഥകളും കഥകളുമുണ്ട്. ചാർദാം ക്ഷേത്രങ്ങളിലൊന്ന് ഹിന്ദു മതവിശ്വാസികളുടെയിടയിൽ ഏറ്റവുമധികം പ്രചാരം ലഭിച്ച തീർഥയാത്രകളിലൊന്നാണ് ചാർ ദാം യാത്ര. ദൈവങ്ങൾ വസിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന നാല് സ്ഥലങ്ങളിലൂടെയുള്ള കഠിനമായ തീർഥാടനമാണിത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് ബദരിനാഥ് ക്ഷേത്രം. ബദ്രിനാഥ്, ദ്വാരക, പുരി, രാമേശ്വരം എന്നീ നാലു സ്ഥലങ്ങളാണ് ചാർ ദാമുകൾ എന്നറിയപ്പെടുന്നത്. ഈ പുണ്യസ്ഥലങ്ങളിലൂടെ ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കണമെന്നാണ് ഓരോ ഹൈന്ദവ വിശ്വാസിയുടെയും ജീവിത ലക്ഷ്യം. ഹിമാലത്തിലെ ഏക ചാർ ദാം തീർഥാടന കേന്ദ്രം ഹിമാലയത്തിലെ മഞ്ഞു മലകൾക്കിടയിൽ, പർവ്വതങ്ങൾക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ഏക ചാർ ദാം തീർഥാ‌ടന കേന്ദ്രമെന്നും ബദ്രിനാഥ് അറിയപ്പെടുന്നു. മറ്റു ചാർ ദാം തീർഥാടന കേന്ദ്രങ്ങളായ ദ്വാരക ഗുജറാത്തിലും പുരി ഒഡീഷയിലും രാമേശ്വരം തമിഴ്നാട്ടിലുമായാണ് സ്ഥിതി ചെയ്യുന്നത്. ദർശനം വർഷത്തിൽ ആറുമാസം മാത്രം‌ മറ്റു ക്ഷേത്രങ്ങളേപ്പോലെ വർഷത്തിൽ എല്ലാ ദിവസവും ഇവിടെ ദർശനം അനുവദിക്കാറില്ല. വർഷത്തിൽ ആെ ആറുമാസക്കാലം മാത്രമാണ് ഇവിടെ വിശ്വാസികൾക്ക് പ്രവേശനവും ദർശനവും അനുവദിക്കുന്നത്. ഹിമാലയത്തിലെ അതികഠനിമായ തണുപ്പും മഞ്ഞുവീഴ്ചയുമാണ് ഇതിനു കാരണം . ഈ സമയങ്ങളിൽ ക്ഷേത്രം അടച്ചിടുകയാണ് പതിവ്. അക്കാലത്ത് മഞ്ഞു വീഴ്ച കാരണം ഇവിടെ റോഡ് അ‌ടച്ചിടുകയും ചെയ്യും. സമുദര് നിരപ്പിൽ നിന്നും 3,300 മീറ്റർ അഥവാ 10826 അടി ഉയരത്തിലാണ് ബദരീനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏപ്രിൽ മാസം അവസാനം മുതൽ നവംബർ മാസം ആദ്യം വരെയാണ് ഇവിടെ സന്ദർശകരെ അനുവദിക്കുന്ന സമയം. ജോസ്ഗിരി മുതൽ പാലോട്… അക്ഷയ ത്രിതീയയില‌‌ട‌ച്ച് വിജയദശമിയിൽ തുറക്കും അക്ഷയ ത്രിതീയ നാളിലെ വൈകുന്നേരമാണ് പ്രത്യേക പൂജയോടുകൂടി ക്ഷേത്രം അടയ്ക്കുന്നത്. തുടർന്ന് ആറു മാസക്കാലം ക്ഷേത്രം അടഞ്ഞു കിടക്കും. പിന്നീട് തണുപ്പു കാലം കഴിഞ്ഞ് വരുന്ന വിജയദശമി നാളിലാണ് ക്ഷേത്രം വീണ്ടും തീർഥാട‌നത്തിനും പൂജകൾക്കുമായി തുറക്കുന്നത്. പലപല ഹിന്ദു പുരാണങ്ങളിലും ബദരിനാഥിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഭദവത്പുരാണ, സ്കന്ദ പുരാണ, മഹാഭാരത തുടങ്ങിയവയിലെല്ലാം ബദരീനാഥും ഇടം നേടിയിട്ടുണ്ട്. പദ്മ പുരാണത്തിൽ ആത്മീയ സ്ഥാനമായാണ് ബദരിനാഥിനെ പരാമർശിച്ചിരിക്കുന്നത്. അതു കൂടാതെ 108 വിഷ്ണു ദിവ്യ ദേശങ്ങളിലൊന്നും ഇതാണ്.‌ വിഷ്ണു ധ്യാനിച്ചിരുന്ന ഇടം വിഷ്ണുവിന്റെ അവതാരമായ നർ-നരായണന്റെ തപസ്സുകൊണ്ട് പ്രശസ്തമായി തീർന്ന സ്ഥലമാണ് ബദ്രിനാഥ്. കുരുവില്ലാത്ത നെല്ലി മരങ്ങൾ നിറഞ്ഞ കാടിനു സമീപം നിന്നാണ് നര-നാരായണൻ തപസ്സനുഷ്ഠിച്ചത്. സംസ്‌കൃതത്തിൽ ബെറിക്ക് ബദ്രി എന്നാണ് പറയുന്നത്. തപസ്സു ചെയ്യുന്ന നര-നാരായണനെ വെയിലിലും മഴയിലും നിന്ന് രക്ഷിക്കാനായി ഒരു മരം അദ്ദേഹത്തെ ആവരണം ചെയ്യുന്ന രീതിയിൽ വളർന്നുവന്നുവത്രെ. പ്രാദേശികമായി ആളുകൾ വിശ്വസിക്കുന്നത് ലക്ഷ്മി ദേവിയാണ് മരമായി ആവരണം ചെയ്തതെന്നാണ്. തപസിനു ശേഷം നര-നാരായണൻ ആളുകളോട് തന്റെ പേരിനു മുൻപായി ദേവിയുടെ പേര് ഉപയോഗിക്കണമെന്നും അങ്ങനെ ബദ്രി-നാഥ് എന്ന് പേര് ഉണ്ടായി എന്നുമാണ് കഥ. കേരളത്തിലെ വിനോദ… ദേവന്മാർ സ്ഥാപിച്ച രൂപങ്ങൾ ഇവി‌ടുള്ളവരുടെ വിശ്വാസം അനുസരിച്ച് ജേവലന്മാരാണ് ഈ ക്ഷേത്രത്തിലെ രൂപങ്ങളും മറ്റും സ്ഥാപിച്ചതെന്നാണ്. പിന്നീ‌‌‌ട് മറ്റ മതങ്ങളു‌ടെ ആധിപത്യം വന്നപ്പോൾ അവർ ഇവിടുത്തെ വിഗ്രഹം നദിയിലെറിയുകയും കാലങ്ങൾക്കു ശേഷം ആദി ശങ്കരാചാര്യർക്ക് അളകനന്ദ നദിയിൽ നിന്നും ആ വിഗ്രഹം ലഭിച്ചുവെന്നും അദ്ദേഹം ക്ഷേത്രത്തിൽ ഈ വിഗ്രഹത്തെ പ്രതിഷ്ഠിച്ചുവെന്നുമാണ്. മറ്റൊരു വിശ്വാസം അനുസരിച്ച് ശങ്കരാചാര്യർ ആദ്യം ഇവിടെ തൊട്ടടുത്തുള്ള തപ്ത് കുണ്ഡ് എന്നു പേരായ ഒരു നീരുറവയ്ക്ക് സമീപമാണ് വിഗ്രഹം പ്രതിഷ്ഠിച്ചതെന്നും പിന്നീട് രാമാനുജാചാര്യ ഇവിടെ നിന്നും എടുത്ത് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചെന്നുമാണ് വിശ്വാസം. മോക്ഷം ലഭിക്കുവാന് ഹൈവ വിശ്വാസം അനുസരിച്ച് ചാർ ദാം ക്ഷേത്രങ്ങളിൽ തീർഥാടനം നടത്തിയാൽ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. ജനനത്തിനും മരണത്തിനും ഇടയിലുള്ള പുനർജന്മങ്ങളിൽ നിന്നും മോചനം നേടി മോക്ഷം ലഭിക്കുവാൻ ഈ തീർഥാടനം സഹായിക്കുമെന്നാണ് പറയുന്നത്. ഇവിടുത്തെ അളകനന്ദ നദിയിൽ മുങ്ങി നിവർന്നാൽ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. കുരിശിൻറെ വഴിയിലെ കുരിശുമലയുടെ രണ്ടാം വൈകുണ്ഡം മറ്റ‌ൊരു വിശ്വാസം അനുസരിച്ച് വിഷ്ണുവിന്റെ രണ്ടാം വൈകുണ്ഡം എന്നും ഇവി‌‌ടം അറിയപ്പെടുന്നു. ഭൂമിയിലെ വിഷ്ണുവിന്റെ രണ്ടാമത്തെ വാസസ്ഥലമായതിനാൽ തന്നെ വിശ്വാസികൾക്ക് ഇവിടം ഏറെ പ്രധാനപ്പെട്ട ഇടവും കൂ‌ടിയാണ്. മുഖ്യപൂജാരി കേരളത്തിൽ നിന്നും ആദി ശങ്കരാചാര്യർ ക്ഷേത്രത്തിൽ പ്രതിഷ്ഠ ന‌ടത്തിയ കാലം മുതലേ കേരളത്തിൽ നിന്നുള്ള നമ്പൂതിരി ബ്രാഹ്മണനു മാത്രമേ ഇവിടെ പൂജകൾ ചെയ്യാൻ അനുവാദമുള്ളൂ. . ഈ മുഖ്യ പൂജാരി റാവൽ (രാവൽജി) എന്ന് അറിയപ്പെടുന്നു. 17-ാം നൂറ്റാണ്ടിൽ ഗർവാൾ രാജാക്കന്മാരുടെ കാലത്ത് അതായത് പതിനേഴാം നൂറ്റാണ്ടിലാണ് ബദരിനാഥ് ക്ഷേത്ര നിർമ്മാണവും കൂടിച്ചേർക്കലുകളും ഉണ്ടായത്. പിന്നീട് 1803 ൽ നടന്ന ഹിമാലയത്തിലെ അതികഠിനമായ ഭൂമികുലുക്കത്തിൽ ക്ഷേത്രത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു. അതിനുശേഷം ജയ്പൂർ മഹാരാജാവാണ് ഒന്നാം ലോകമഹായുദ്ധത്തിനു മുൻപായി ക്ഷേത്രം പുനർനിർമ്മിച്ചത്. ശേഷം ക്ഷേത്രം സന്ദർശിച്ച ഇൻഡോർ മഹാറാണിയായിരുന്ന അഹല്യാഭായ് ക്ഷേത്രത്തിന് സ്വർണ്ണത്തിൽ നിർമ്മിച്ച കുട നല്കിയതും പ്രസിദ്ധമാണ്. പിന്നീട്, 20-ാം നൂറ്റാണ്ടിൽ ഗർവാൾ രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ടപ്പോൾ ക്ഷേത്രം ബ്രിട്ടീഷുകാരു‌ടെ കീഴിലായെങ്കിലും ക്ഷേത്ര നടത്തിപ്പിൻറെ മാനേജ്മെൻറ് കമ്മിറ്റി നിയന്ത്രിച്ചിരുന്നത് ഗർവാൾ രാജാവായിരുന്നു. പുണ്യം പകരും ചാർദാം യാത്രയുടെ വിശേഷങ്ങൾ നിശബ്ദമാവുന്ന കടലും എത്ര വലിയ വെയിലായാലും നിഴൽവീഴാത്ത കുംഭഗോപുരം.. കൂടാതെ കാറ്റിനു എതിർ ദിശയിൽ പാറുന്ന കൊ‌ടിയും... ഈ ക്ഷേത്ര വിശേഷം അമ്പരപ്പിക്കും

ബദരിനാഥ് എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക

സം‌വാദം ആരംഭിക്കുക
"https://ml.wikipedia.org/w/index.php?title=സംവാദം:ബദരിനാഥ്&oldid=3317479" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ബദരിനാഥ്" താളിലേക്ക് മടങ്ങുക.