സംവാദം:പ്രകൃതിനിർദ്ധാരണപ്രക്രിയ
ലയനം
തിരുത്തുകപ്രകൃതി നിർദ്ധാരണം എന്നതും ഈ ലേഖനവും ഒന്നാണ്. പ്രകൃതി നിർദ്ധാരണം ഇങ്ങോട്ട് ലയിപ്പിക്കുക. തലക്കെട്ട് പ്രകൃതി നിർദ്ധാരണം എന്നാക്കി മാറ്റുക.--117.218.66.74 06:09, 27 ജൂലൈ 2015 (UTC)
ആദ്യം ലയിപ്പിക്കാൻ നിർദ്ദേശിച്ചപ്പോൾ ആദ്യം സൃഷിടിച്ച ലേഖനമേതെന്നു ശ്രദ്ധിച്ചില്ലാ.--117.218.66.74 06:13, 27 ജൂലൈ 2015 (UTC)
- ഉ:117.218.66.74 കൂറിപ്പിനു നന്ദി. എവിടെയോ ആരോ ഇതെല്ലാം പലതാണെന്നു പറയുന്നതു കേട്ടു. Natural Selection, Survival of the fittest, Natural evolutoin - ഇങ്ങനെ പല താളുകളുടെ മലയാളമാണുപോലും. എവിടെയാണെന്നു കണ്ടുപിടിക്കണം. എഴുതുകാരെയും ഒന്നു കുത്തിനോക്കിയാൽ കിട്ടിയേക്കും. ഒന്നു നോക്കാട്ടെ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:24, 27 ജൂലൈ 2015 (UTC)
വിമർശനങ്ങൾ എന്ന ഭാഗത്ത് അവലംബം നൽകിയതിൽ പിശകുണ്ട്. Shagil Kannur (സംവാദം) 16:54, 11 നവംബർ 2016 (UTC)
ഭാഷാപ്രയോഗം
തിരുത്തുകnatural selection എന്നതിന്റെ മലയാളം ആയി പ്രകൃതി നിർദ്ധാരണം ഉപയോഗിക്കുന്നത് ആശയവിനിമയത്തിൽ സംശയത്തിനിട കൊടുക്കുന്നുണ്ട്. സ്വാഭാവിക തെരഞ്ഞെടുപ്പ് അല്ലെങ്കിൽ സ്വാഭാവികമായി നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന് മനസ്സിലാക്കണം എന്നൊരു വിശദീകരണം കൂടെ കൊടുത്താൽ സംശയത്തിനിട ഇല്ലാത്ത വിധം ആശയം വ്യക്തമാക്കാം.
natural എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രകൃതിയുമായി ബന്ധപ്പെട്ടത് എന്ന അർത്ഥത്തിൽ അല്ല, സ്വാഭാവികം ആയത് എന്ന അർത്ഥത്തിൽ ആണ്. പതിറ്റാണ്ടുകൾ ആയി പ്രകൃതി നിർദ്ധാരണം എന്ന് പഠിക്കുന്നത് കൊണ്ട് ഇനി അത് തിരുത്താൻ പാടില്ല എന്നൊന്നും ഇല്ല. പരിണാമം പഠിച്ച് തുടങ്ങുന്നവർക്ക് ആശയവ്യക്തതയോടെ തുടങ്ങാൻ സ്വാഭാവിക തെരഞ്ഞെടുപ്പ് എന്ന പ്രയോഗം ആയിരിക്കും കൂടുതൽ സഹായം ആവുക എന്ന് ഒരു നിർദ്ദേശം വിക്കിപ്പീഡിയ മലയാളം എഡിറ്റർമാർക്ക് മുന്നിലേക്ക് വയ്ക്കുന്നു.
Princetvm (സംവാദം) 15:37, 21 ജൂലൈ 2017 (UTC)
- വിക്കിപീഡിയ സ്വന്തം നിലക്ക് പദങ്ങൾ കണ്ടെത്തുകയോ, പ്രചരിപ്പിക്കുകയോ ചെയ്യേണ്ടതില്ല. ഭാഷയിൽ ചിലപ്പോൾ പദങ്ങൾ തെറ്റായി ഉപയോഗിച്ചിട്ടുണ്ടായിരിക്കും, എത്രയോ കാലത്തെ ഉപയോഗം കൊണ്ട് അത് സ്വാഭാവികമായിട്ടുമുണ്ടാവും (ഉദാ: ഭയങ്കര ബുദ്ധി). No original research എന്നല്ലേ വിക്കിപീഡിയയുടെ നയം തന്നെ.--പ്രവീൺ:സംവാദം 17:21, 21 ജൂലൈ 2017 (UTC)