സംവാദം:പുതിയ നിയമം
പി.ഒ.സി. ബൈബിൾ ഗ്രീക്ക്, അറമായ ഭാഷകളിലുള്ള മൂലകൃതികളിൽ നിന്നുള്ള പരിഭാഷയാണെന്ന് പറഞ്ഞിരിക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കും. രണ്ടു Testaments ചേർന്ന മുഴുവൻ ബൈബിളാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിന്റെ മുക്കാൽ ഭാഗമെങ്കിലും എഴുതിയിരിക്കുന്നത് ഹീബ്രൂവിലാണ്. പുതിനിയമം മാത്രമാണ് പരാമർശിക്കുന്നതെങ്കിൽ, അത് മുഴുവൻ ഗ്രീക്കിലാണ്. അറമായ ഭാഷയിൽ പുതിയനിയമത്തിൽ യേശുവിന്റെ ഒന്നോ രണ്ടോ വചനങ്ങളോ മറ്റോ ഉണ്ടാകും(എന്റെ ദൈവമേ, എന്റെ ദൈവമേ എന്തിനു നീ എന്നെ കൈവിട്ടു എന്നതും മറ്റും). പഴയനിയമത്തിലും അറമായയിൽ നിന്നുള്ളത് തുഛമാണ് - ദാനിയേലിന്റെ പുസ്തകത്തിലെ ആറ് അദ്ധ്യായങ്ങൾ മാത്രം(2 മുതൽ 7 വരെ). സാധാരണ പറയുമ്പോൾ, ബൈബിളിന്റെ മൂലഭാഷകൾ ഹീബ്രൂ, ഗ്രീക്ക് എന്നിവയാണ് എന്ന് പറയുന്നതാണ് Safe.
മറ്റൊന്നുകൂടി. 'ഹോശാന' ശരിയായിരിക്കും. പക്ഷേ, മലയാളം ബൈബിൾ പ്രസിദ്ധീകരിച്ചത് 'ഹോശാന' അല്ല, നാടൻ മട്ടിലെ, 'ഓശാന' ആണ്.Georgekutty 10:16, 24 ഏപ്രിൽ 2008 (UTC)
- പക്ഷെ സത്യ വേദ പുസ്റ്റകത്തിൽ ഹോശാന ആണല്ലൊ...--ബിനോ 10:26, 24 ഏപ്രിൽ 2008 (UTC)
ഞാൻ പറഞ്ഞത് ഹീബ്രൂ വാക്കിന്റെ ശരിയായ രൂപത്തിന്റെ കാര്യമല്ല. മലയാളത്തിൽ 'ഓശന' എന്ന് പണ്ട് മുതലേ പറയാറുണ്ട്. ആ പേരിൽ അറിയപ്പെടുന്ന സ്ഥാപനമാണ് മലയാളം ബൈബിൽ പ്രസിദ്ധീകരിച്ചത് എന്നാണ്. ജോസഫ് പുലിക്കുന്നേൽ ആണ് അതിന്റെ ജീവാത്മാവും പരമാത്മാവും. അദ്ദേഹം തന്നെ എഡിറ്റ് ചെയ്ത് 'ഓശാന' എന്ന പേരിൽ ഒരു ചെറിയ മാസികയും പണ്ട് പാലായിൽ നിന്ന് ഇറങ്ങിയിരുന്നു. ഇപ്പോൾ അത് നിലവിലുണ്ടോ എന്നറിയില്ല.Georgekutty 11:16, 24 ഏപ്രിൽ 2008 (UTC)
- ഞാൻ വിചാരിച്ചത് ഹോശന്ന അല്ല ഓശാന എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നതെന്നണ്....ഹല്ല ഈ ജോസഫ് പുലിക്കുന്നേൽ ഇപ്പൊ നിലവിലുണ്ടോ?--ബിനോ 11:22, 24 ഏപ്രിൽ 2008 (UTC)