കഴുകൻമാരുടെ എണ്ണത്തിലുൺടായിരിക്കുന്ന കുറവ് പാഴ്സികളുടെ ശവസ്ംസ്കാരങ്ങളെ ബാധിക്കുന്നുൺടെന്ന് എവിടെയോ വായിച്ചിരുന്നു.--Sahridayan 13:36, 31 മാർച്ച് 2009 (UTC)Reply

മധുരം

തിരുത്തുക

പാഴ്സികൾ എട്ടാം നൂറ്റാണ്ടിൽ ഇൻഡ്യയിലെത്തിയതു സംബന്ധിച്ച രസകരമായോരു കഥ കേട്ടിട്ടുണ്ട്. നവാഗതരുടെ ഭാഷ നാട്ടുകാർക്ക് അറിയില്ലാതിരുന്നതുമൂലം ആശയവിനിമയം ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട്, ഗുജറാത്തിലെ ജാദു റാണാ രാജാവിനോട് അഭയം അഭ്യർത്ഥിച്ച അവരുടെ നേതാവിനു മുൻപിൽ ഒരുപാത്രം നിറയെ പാൽ കൊണ്ടുവന്നു വയ്ക്കാൻ രാജാവ് ഉത്തരവിട്ടു. "എന്റെ രാജ്യത്ത് ഇനി ഇടമില്ല" എന്നായിരുന്നു നിറപാത്രം കാട്ടി അദ്ദേഹം സൂചിപ്പിച്ചത്. പ്രതികരണമായി, അഭയാർത്ഥികളുടെ നേതാവ് പാലിൽ ഒരു നുള്ളു മധുരം ചേർത്തു കാണിച്ചു. "ഞങ്ങൾ നിങ്ങളുടെ സമൂഹത്തിൽ, തിരക്കുണ്ടാക്കാതെ, മധുരമായി അലിഞ്ഞുചേരും" എന്നാണത്രെ അദ്ദേഹം സൂചിപ്പിച്ചത്. സംതൃപ്തനായ രാജാവ് പാഴ്സികൾക്ക് അഭയവും നൽകി. ഈ കഥ ഞാൻ രണ്ടുമൂന്നു സ്ഥലത്തെങ്കിലും വായിച്ചിട്ടുണ്ട്. ആദ്യം വായിച്ചത്, സ്വാമി രംഗതീർത്ഥാനന്ദയുടെ ഒരു പ്രസംഗത്തിലായിരുന്നു. ഇപ്പോൾ internet-ൽ തപ്പിയിട്ട് ഇതിന്റെ പല versions കാണുന്നുണ്ട്. ഒരു version ഇവിടെയുണ്ട്. [1]. മറ്റൊരു രൂപം ഇവിടെയും - [2].Georgekutty 10:09, 2 ഏപ്രിൽ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പാഴ്‌സി&oldid=674161" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പാഴ്‌സി" താളിലേക്ക് മടങ്ങുക.