മുനിയറകൾ മറയൂരിൽ മാത്രമല്ല,കേരളത്തിലങ്ങോളമിങ്ങോളമുണ്ട്, പുറത്തും. പഴുതറകൾ(rock-cut cave) എന്നാണ് വിളിക്കുന്നത്. ദ്രാവിഡരുടെ മഹാശിലായുഗകാലത്തെ സംസ്കാരരീതിയായിരുന്നു.--തച്ചന്റെ മകൻ 03:29, 13 ഏപ്രിൽ 2009 (UTC)Reply

അന്തർഭാഷാകണ്ണി ?

തിരുത്തുക

Dolmen ആണോ? w:Muniyara എന്ന താൾ w:Dolmen-ലേക്ക് REDIRECT ചെയ്തിരിക്കുന്നു - --ഷാജി 20:21, 3 ഓഗസ്റ്റ് 2009 (UTC)Reply

ലേഖനത്തിൽ ഡോൾമെൻ എന്നുണ്ടല്ലോ.. --Vssun 02:56, 4 ഓഗസ്റ്റ് 2009 (UTC)Reply

ദ്രാവിഡരുടെ മഹാശിലാസംസ്കരണരീതികൾ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാണ്‌. മറ്റിടങ്ങളിലെ പഴുതറകളിൽ നിന്ന് മറയൂരിലേതും വ്യത്യസ്തം. പാറ തുരന്നുണ്ടാക്കുന്ന പഴുതറകളാണ്‌ കേരളത്തിൽ പൊതുവേ കാണപ്പെടുന്നത്. കേരളത്തിലെയും മറയൂരിലെയും പഴുതറകൾ ലേഖനത്തിൽ ഉപശീർഷകമായേ വരാവൂ(വേണമെങ്കിൽ മറയൂരിലെ മുനിയറകള് എന്ന ലേഖനമാവാം)‍. അല്ലെങ്കിൽ വിഷയവ്യാപ്തി കുറയും. ഈ പ്രശ്നം മലയാളം വിക്കി ലേഖനങ്ങളിൽ പൊതുവേ കാണുന്നതാണ്‌ - കല എന്ന ലേഖനത്തിൽ 64 കലകളുടെ പട്ടിക കൊടുത്തതും വൃത്തം എന്നപേരിൽ വൃത്തമഞ്ജരിപ്പട്ടിക കൊടുത്തതും നാട്ടറിവ് എന്ന പേരിൽ ഫോക്ലോർ എന്ന മഹാവിഷയത്തെ കേരളത്തിലെ നാടൻകലകളിലേക്കും നാട്ടറിവു പണ്ഡിതരിലേക്കും ഒതുക്കിയതുമൊക്കെ ഉദാഹരണം. --തച്ചന്റെ മകൻ 05:59, 4 ഓഗസ്റ്റ് 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പഴുതറ&oldid=2657467" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പഴുതറ" താളിലേക്ക് മടങ്ങുക.