ഇത് രണ്ടു പേർ ചേർന്ന് കളിക്കുന്ന കളിയല്ലേ? കളിനിയമങ്ങൾ ചേർക്കാൻ ശ്രമിക്കാമോ? --Vssun 02:53, 1 ജൂൺ 2010 (UTC)Reply

ഇത് പണ്ട് കളിച്ചിട്ടുണ്ട്. ഇപ്പോൾ ശരിക്ക് ഓർമകിട്ടുന്നില്ല. സോളിറ്റയർ ഗെയിമിനോട് സാദൃശ്യമുണ്ടെന്ന് ലേഖനത്തിൽ എഴുതിയിരിക്കുന്നു. അതിനെപ്പറ്റി അറിയില്ല. എനിക്കറിയാവുന്ന വിധത്തിൽ കളി ഇപ്രകാരമാണ്:- "രണ്ട് പേർക്ക് കളിക്കാം. രണ്ട്പേരും പലകയുടെ ഇരുവശത്തുമായി ഇരിക്കണം. 16ഓ 64ഓ മഞ്ചാടിക്കുരുക്കൾ ആണെന്ന് തോന്നുന്നു. നിരത്തി ഓരോ കുഴിയിലും ഇട്ട് ഇട്ട് പോകും. തുടങ്ങുന്നയാൾ തന്റെ വലതുവശത്തുള്ള അമ്മക്കുഴിയിലാണ് (ചിത്രത്തിൽ വലതുവശത്ത് column-ത്തിൽ മധ്യത്തിൽ കാണുന്ന കുഴി) മഞ്ചാടി ഇട്ടുതുടങ്ങേണ്ടത്. clockwise ദിശയിലാണ് ഇടുക. കയ്യിലെ മഞ്ചാടികൾ തീരുന്ന കുഴിയുടെ തൊട്ടടുത്ത കുഴിയിലെ മഞ്ചാടികൾ എടുത്ത് വീണ്ടും ഇട്ട് ഇട്ട് പോകും. രണ്ടും മൂന്നും വട്ടമാകുമ്പോഴേക്കും ചിലകുഴികളിൽ മഞ്ചാടികൾ ഇല്ലാതെവരും. കയ്യിലുള്ള മഞ്ചാടി തീർന്ന് ഒരു കുഴി ഒന്നുമില്ലാതെ കിട്ടിയാൽ അടുത്ത കുഴിയിലെ മഞ്ചാടികൾ നമുക്ക് സ്വന്തം - അത് 2 ആയാലും 16 ആയാലും. 'കുഴി തപ്പി അടുത്ത്തിൽ നിന്ന് എടുക്കുക' എന്നായിരുന്നു പറയുക. പിന്നീട് രണ്ടാമന് കളി തുടരാം. അയാൾ തന്റെ അമ്മക്കുഴിയിലുള്ള മഞ്ചാടികൾ എടുത്ത് ഇട്ടുതുടങ്ങണം. മറ്റ് കുഴികളെ പിള്ളക്കുഴികൾ എന്നാണ് പറയുന്നത്. ഒടുവിൽ കൂടുതൽ മഞ്ചാടികൾ സ്വന്തമാക്കുന്നയാൾ വിജയി". ഈ ചിത്രത്തിലെ കൃത്യം നടുക്കുള്ള കുഴി ഞങ്ങൾ കളിക്കുമ്പോൾ ഉണ്ടായിരുന്നതായി/ഉപയോഗിച്ചിരുന്നതായി ഓർമയില്ല. നിയമങ്ങൾ ഓർമയിൽ നിന്ന് എഴുതിയതാണ്. ശരിയാണോ എന്ന് ഉറപ്പില്ല. അമ്മയോടൊന്ന് ചോദിച്ചുനോക്കണം. --Naveen Sankar 03:58, 1 ജൂൺ 2010 (UTC)Reply

നവീൻ ഇക്കാര്യം ലേഖനത്തിൽ ചേർക്കൂ.--ഷിജു അലക്സ് 04:06, 1 ജൂൺ 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പല്ലാങ്കുഴി&oldid=723909" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പല്ലാങ്കുഴി" താളിലേക്ക് മടങ്ങുക.