സംവാദം:പലസ്തീൻ (പ്രദേശം)
പാലസ്തീൻ അല്ലേ? --Anoopan| അനൂപൻ 07:52, 28 ജൂലൈ 2009 (UTC)
- ഇത് ശ്രദ്ധിക്കുക. --Vssun 11:50, 28 ജൂലൈ 2009 (UTC)
നമ്മൾ പലസ്തീൻ, പാലസ്തീൻ എന്നൊക്കെയാണു് നൂറ്റാണ്ടുകളായി (അതോ സഹസ്രാബ്ദങ്ങളായോ) ഉപയൊഗിക്കുന്നതു് എന്ന് ഓർക്കണം. തലക്കെട്ട് അങ്ങനെയാക്കിയിട്ട് ലെഖനത്തിൽ ആദ്യഭാഗത്ത് അറബിഭാഷയിൽ ഫലസ്തീൻ എന്നാനു് പറയുക എന്നു് മാത്രം ചേർക്കുക. ഇംഗ്ലീഷിലും pa ആണു് ഉപയോഗിക്കുന്നതു്. fa യോ phaയോ bhaയോ ഒന്നും അല്ല ഉപയോഗിക്കുന്നത് എന്ന് ശ്രദ്ധിക്കുക. അറബിയിൽ പ എന്ന അക്ഷരം ഇല്ല എന്നതു് കൊണ്ടു് പ എന്ന അക്ഷരം ഉള്ള സ്ഥലനാമവും മറ്റു് നാമങ്ങളും ഫ കൊണ്ടു് തുടങ്ങരുത്. അത് അപകടകരമായ പ്രവണത ആണു്.
സ്ഥലനാമം മാറ്റുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടി. Mangalore എന്നതിനു് മലയാളികൾ നൂറ്റാണ്ടുകളായി മംഗലാപുരം എന്നാണു് പറയുന്നതു്. സംസ്ഥാന പുനഃസംഘടനയ്ക്ക് ശേഷം ആ സ്ഥലം കർണ്ണാടക്യിൽ പോയി എന്നതു് കൊണ്ടു് കന്നഡിഗർ അതിനെ മംഗളൂരു എന്ന് വിളിക്കുന്നു എന്നതു് കൊണ്ടും അതിനെ മംഗളൂരു എന്ന് മാറ്റുന്നതു് തെറ്റാണു്. ഇപ്പോഴും മലയാളികൾക്ക് Mangalore മംഗലാപുരം തന്നെയാണെന്ന് മറക്കണ്ട. ഇത്തരം അവസരത്തിൽ കന്നഡയിൽ മംഗളൂരു എന്നാണു് വിളിക്കുന്നതു് എന്ന് മാത്രം ലെഖനത്തിൽ ചേർത്താൽ മതി.
ഞാൻ മുകളിൽ പറഞ്ഞ കാര്യങ്ങൾ മലയാളികൾ നൂറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്ന പല സ്ഥലനാമങ്ങൾക്കും ബാധകമാണു്. ഊട്ടി, ഗൂഡല്ലൂർ,കോയമ്പത്തൂർ,കന്യാകുമാരി അങ്ങനെ നിരവ്ധി. ഇതൊക്കെ തമിഴിലെ അക്ഷരം നോക്കി ട്രാൻസ്‌ലിറ്ററെറ്റ് ചെയ്താൽ എവിടെയെത്തും
ഏതൊരു ഭാഷയിലും വാമൊഴി ആണു് പ്രധാനം. വരമൊഴി എന്നതു് വാമൊഴി സൂചിപ്പിക്കാനുള്ള ഒരു ഉപാധി മാത്രം. ഒരു വാമൊഴി സൂചിപ്പിക്കാൻ നിരവ്ധി വരമൊഴികൾ (ലിപികൾ) ഉപയോഗിക്കാം. വാമൊഴിയിലുള്ള എല്ലാം അതെ പോലെ സൂചിപ്പിക്കാൻ ഒരു ഭാഷയിലെ ലിപിക്കു് കഴിയണം എന്നില്ല. --Shiju Alex|ഷിജു അലക്സ് 13:49, 28 ജൂലൈ 2009 (UTC)
- ഷിജുവിനോടു യോജിയ്ക്കുന്നു.പലസ്തീൻ എന്ന പ്രയോഗം മതിയാകം. ഈജിപ്തിനെ മിസ്രും ജപ്പാനെ നിപ്പോണും ജർമനിയെ ഡോയിച്ച് ലാന്റും ആക്കിയാൽ ഗതിയെന്താകും? നമുക്കു് മലയാളശൈലി മതി. --എബി ജോൻ വൻനിലം 14:42, 28 ജൂലൈ 2009 (UTC)