സംവാദം:പച്ചത്തൊഴുംപ്രാണി
Latest comment: 13 വർഷം മുമ്പ് by Zuhairali in topic ഒരു തിരുത്തിനെപ്പറ്റി
ഈ പ്രാണിയെയാണോ ചിലപ്രദേശങ്ങളിൽ ‘മലതൊഴുവൻ’ എന്നു വിളിക്കുന്നത്...?
- ആയിരിക്കാം, ഓരോ നാട്ടിലും ഓരോ പേരല്ലേ.. എന്റെ നാട്ടിൽ വിട്ടിൽ, പച്ചക്കുതിര എന്നൊക്കെ പറയുന്നത് പുൽച്ചാടിക്കാണ് താനും--പ്രവീൺ 18:01, 17 ഓഗസ്റ്റ് 2006 (UTC).
ഒരു തിരുത്തിനെപ്പറ്റി
തിരുത്തുകഇതിൽ പ്രാർത്ഥനാപ്രാണി എന്ന് ചേർത്തതിൽ കുഴപ്പമില്ല. എന്നാൽ പച്ചക്കുതിര എന്നതിനെ നീക്കം ചെയ്തത് എന്തുകൊണ്ടാണ്. ഇതുതന്നെയല്ലേ പച്ചക്കുതിര? --Vssun 15:55, 11 ഒക്ടോബർ 2009 (UTC)
- പച്ചക്കുതിര എന്നു വിളിക്കുന്നത് - വിട്ടിൽ, പുൽച്ചാടി എന്നൊക്കെ വിളിക്കുന്ന ഷഡ്പദത്തെ അല്ലേ?--പ്രവീൺ:സംവാദം 16:42, 11 ഒക്ടോബർ 2009 (UTC)
- തർജ്ജമയാണെങ്കിൽ 'പ്രാർത്ഥിക്കുംപ്രാണി' എന്നു വിളിച്ചാൽ പോരേ? പച്ചത്തൊഴുംപ്രാണി എന്ന പേർ ഞാൻ കേട്ടിട്ടേയില്ല. കേരളത്തിലെ ഏതെങ്കിലും ഭാഗത്ത് പ്രചാരമുള്ള പേരാണോ ഇത്? --Kraj 08:11, 4 മേയ് 2011 (UTC)
- പച്ചത്തൊഴുംപ്രാണിയെന്ന് ആരെങ്കിലും കേട്ടിട്ടില്ലെന്ന് വെച്ച് അത് മലയാളത്തിലില്ലാത്ത പ്രയോഗമാവില്ലല്ല. ഈ പേജ് ഒന്ന് കാണുക--സുഹൈറലി 03:37, 7 സെപ്റ്റംബർ 2011 (UTC)
- തർജ്ജമയാണെങ്കിൽ 'പ്രാർത്ഥിക്കുംപ്രാണി' എന്നു വിളിച്ചാൽ പോരേ? പച്ചത്തൊഴുംപ്രാണി എന്ന പേർ ഞാൻ കേട്ടിട്ടേയില്ല. കേരളത്തിലെ ഏതെങ്കിലും ഭാഗത്ത് പ്രചാരമുള്ള പേരാണോ ഇത്? --Kraj 08:11, 4 മേയ് 2011 (UTC)