ന്യൂ ഡെൽഹി എന്നല്ലേ മുരാരി (സംവാദം) 03:39, 13 ജൂൺ 2007 (UTC)Reply

പറയുമ്പോൾ ഡെൽഹി, ന്യൂ ഡെൽഹി, Delhi എന്നൊക്കെ പറയുമെങ്കിലും, മലയാളപത്രങ്ങളിൽ ഡൽഹി എന്നാണ്‌ ഉപയോഗിച്ചു കണ്ടിട്ടുള്ളത്. ഇനി ഹിന്ദിയിൽ എവിടെയെങ്കിലും എഴുതിയിരിക്കുന്നത് നോക്കി കണ്ടുപിടിക്കാം എന്നു കരുതിയാൽ, ഡെൽഹി എന്ന് എവിടെയും ഹിന്ദിയിൽ എഴുതിക്കണ്ടിട്ടില്ല. എല്ലായിടത്തും ദില്ലിയും നയി ദില്ലിയുമാണ്‌..--Vssun 04:35, 13 ജൂൺ 2007 (UTC)Reply

ഈ താളിലെ പ്രവീണിന്റെ സം‌വാദം കൂടി ശ്രദ്ധിക്കുക.--Vssun 04:36, 13 ജൂൺ 2007 (UTC)Reply

അപ്പോൾ പിന്നെ ലെഖനത്തിൽ എല്ലായിടത്തും ഡെൽഹിയെന്നു എഴുതിയിരിക്കുന്നല്ലോ? ഏതെങ്കിലും ഒരു രീതി ഉപയൊഗിച്ചാൽ പോരെ? മുരാരി (സംവാദം) 04:53, 13 ജൂൺ 2007 (UTC)Reply

ഇതിൽ ഏതു രീതിയാണ്‌ ശരി എന്ന് പറയാൻ സാധിക്കാത്തതിനാൽ ഓരോരുത്തരും അവരവർക്ക് ശരിയെന്നു തോന്നുന്ന രീതി ഉപയോഗിക്കുന്നു. ഡെൽഹി എന്നെഴുതണം എന്നാണ്‌ എന്റെ അഭിപ്രായം.--Vssun 06:38, 13 ജൂൺ 2007 (UTC)Reply

സുനില് ഇവിടെ പറഞ്ഞപോലെ ദില്ലി-യെന്നും നയി ദില്ലി-യെന്നും (ഹിന്ദി) കൊടുത്ത് ഡെൽഹിയും മറ്റും റീഡയറക്റ്റ് ചെയ്യുന്നതല്ലെ നല്ലത്. ഇപ്പോൾ എല്ലയിടത്തും ബോബെക്ക്‌ മുംബെയെന്നും കാലിക്കറ്റ്‌ എന്നത്‌ കോഴിക്കോട്‌ എന്നുമല്ലെ ഉപയൊഗിക്കുന്നത്‌ --സാദിക്ക്‌ ഖാലിദ്‌ 08:23, 13 ജൂൺ 2007 (UTC)Reply

അതു ശരിതന്നെ എങ്കിലും ഡെൽഹിക്ക് ആരും ഇംഗ്ലീഷിൽ dilli എന്നെഴുതിക്കണ്ടിട്ടില്ല. ഹിന്ദിയിൽ മാത്രമേ ദില്ലി എന്നുപയോഗിക്കാറുള്ളൂ..--Vssun 08:31, 13 ജൂൺ 2007 (UTC)Reply

ഹിന്ദിയിലുള്ള ദില്ലി-യിൽ നിന്നാണല്ലോ ഇംഗീഷിലുള്ള ഡൽഹി ഉണ്ടായത്‌. ആയതിനാൽ "ദില്ലി"-യല്ലെ ശരിയായ പ്രായോഗം. അവിടങ്ങളിലുള്ള ആളുകളും ഉപയോഗിക്കുന്നത്‌ ദില്ലി, നയി ദില്ലി എന്നിങ്ങനെയാണ്‌. പിന്നെയെന്തിനാ ആംഗലേയത്തിന്റെ പുറകെ പോകുന്നത്‌? --സാദിക്ക്‌ ഖാലിദ്‌ 09:00, 14 ജൂൺ 2007 (UTC)Reply
ന്യൂ ഡൽ‌ഹി എന്ന തലക്കെട്ട് നയി ദില്ലി എന്നതിലേക്കു മാറ്റിയതിന്റെ പൊരുൾ പിടികിട്ടുന്നില്ല. മുംബൈ, ചെന്നൈ ഒക്കെ ഉദാഹരണമാക്കിയാണെങ്കിൽ അതു തെറ്റാണ്. ബോംബെയുടെ പേർ സർക്കാർ രേഖകളിൽ പോലും മുംബൈ എന്നാക്കിയിട്ടുണ്ട്. ചെന്നൈയും അതുപോലെതന്നെ. നയിദില്ലി എന്നു ഹിന്ദിക്കാർ പറയുമെങ്കിലും ലോകത്തെല്ലായിടത്തും അതറിയപ്പെടുന്നത് ന്യൂ ഡൽഹി എന്നു തന്നെയാണ്. ഇന്ത്യൻ സർക്കാർ രേഖകളിലും അങ്ങനെ തന്നെ. വസ്തുതകൾ ഇതായിരിക്കെ ഡൽ‌ഹിയെ ദില്ലിയാക്കുന്നതു നല്ല തമാശ തന്നെ.മൻ‌ജിത് കൈനി 14:05, 14 ജൂൺ 2007 (UTC)Reply

സർക്കാർ രേഖകളിൽ ദില്ലി എന്നില്ല എന്നു പറയുന്നത് തെറ്റാണ്‌. പക്ഷേ ഹിന്ദിയിൽ എഴുതുമ്പോൾ മാത്രമേ ദില്ലി എന്ന് ഉപയോഗിക്കാറുള്ളൂ എന്നു മാത്രം. ഉദാഹരണം ദില്ലി നഗർ നിഗം എന്നാണ്‌ മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡെൽഹിയെ ഹിന്ദിയിൽ പറയുന്നതും എഴുതുന്നതും. അതു പോലെ തന്നെ എല്ലാം. നാം ഹിന്ദിയെ അടിസ്ഥാനമാക്കണോ ഇംഗ്ലീഷിനെ അടിസ്ഥാനമാക്കണോ എന്നതാണ്‌ ചിന്തിക്കേണ്ട വിഷയം. --Vssun 17:51, 14 ജൂൺ 2007 (UTC)Reply

ഹിന്ദിയെയും ഇംഗ്ലീഷിനെയുമല്ല നാം മലയാളത്തെ അടിസ്ഥാനമാക്കിയാൽ മതി. ഫോണെടുത്ത് ഒരു പത്തു മലയാളികളെ വിളിച്ചുനോക്ക്. എത്ര പേർ നയിദില്ലി എന്നു പറയുന്നുണ്ടെന്നറിയാം. ഇങ്ങനെയൊരു പ്രശ്നം വരുമ്പോൾ മലയാളത്തിലെ പാഠപുസ്തകങ്ങൾ, ദിനപത്രങ്ങൾ, ആനുകാലികങ്ങൾ ഒക്കെയൊന്നു പരിശോധിക്കുന്നതു നല്ലതാണ്. ഹിന്ദി അടിസ്ഥാനമാക്കിയാൽ മൊത്തം പ്രശ്നമാണല്ലോ സുനിലേ. ഹിന്ദിക്കാർ എത്രപേർ ഇന്ത്യ എന്നു പറയുന്നുണ്ടാവും? :)മൻ‌ജിത് കൈനി 18:46, 14 ജൂൺ 2007 (UTC)Reply
കോടതികളിൽ ബ്രിട്ടീഷ്‌ ഭരണകാലം മുതൽ തുടരുന്ന ചിട്ടവട്ടങ്ങളും ഉപചാര വാക്കുകളും വരെ മാറ്റി കൊണ്ടിരിക്കുകയാണ്‌ (സ്വാതന്ത്ര്യം കിട്ടി അമ്പതു വർഷങ്ങൾക്കു ശേഷം). പോലീസുകാരുടെ ട്രസർ കുറച്ച്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ നാം മാറ്റിയിട്ടുണ്ട്‌. ഇനിയും പല കാര്യങ്ങളും ഉൾകൊള്ളാൻ ഒരു നൂറുവർഷം നമുക്ക്‌ കാത്തിരിക്കാം. --സാദിക്ക്‌ ഖാലിദ്‌ 07:47, 16 ജൂൺ 2007 (UTC)Reply

നയി ദില്ലി എന്ന പേര് ഉപയോഗിച്ചു തുടങ്ങിയാൽ എല്ലാവരും മാറ്റിക്കോളും. ഇപ്പോൾ പകുതി പേർ ചെന്നൈ എന്ന് പറയുന്നുണ്ട് മഞിത്തേ. ഇതൊക്കെ തർക്കിക്കേണ്ട കാര്യങ്ങളാണോ. റിഡയ്റക്റ്റ് കൊടുത്താൽ പോരെ. നാലാം ക്ലാസ്സിലെ പിള്ളേരെ പോലെ --Shinysajan 08:45, 16 ജൂൺ 2007 (UTC)Reply

ബസ് = മലയാളം ?

തിരുത്തുക

ബസിൻറെ മലയാളം എന്താ? മലയാളി പ്രേമികൾ യന്ത്രവൽകൃത ഉന്ത് വണ്ടി എന്നാണോ വിളിക്ക? --Shinysajan 04:36, 17 ജൂൺ 2007 (UTC)Reply

ജന്തർ മന്തർ? ജന്തർ മന്ദർ? യന്ത്ര മന്ദിരം?

തിരുത്തുക

ജന്തർ‍ മന്തർ എന്നാണോ വേണ്ടത്? സംസ്കൃതത്തിലെ യന്ത്ര മന്ദിരത്തിന്റെ വികൃതരൂപത്തെ നമ്മളെന്തിനു കയ്യേൽക്കണം? യന്ത്ര മന്ദിരം എന്നു തന്നെ ആകാം. അതല്ല Janthar Manthar എന്നു വിളിക്കണമെന്നു നിർബ്ബ്ന്ധമാണെങ്കിൽ, Manthar എന്നത് മന്ദർ എന്ന് എഴുതുകയെങ്കിലും വേണം. Georgekutty 11:41, 27 ജനുവരി 2008 (UTC)Reply

ദില്ലിയിലേക്ക് ലയിപ്പിക്കൽ

തിരുത്തുക

ഈ ലേഖനത്തിലെ ഭൂമിശാസ്ത്രം, കാലാവസ്ഥ, ഗതാഗതം, സംസ്കാരം തുടങ്ങിയ ഭാഗങ്ങൾ ദില്ലി എന്ന താളുമായി ലയിപ്പിക്കുന്നതല്ലേ ഭംഗി? --Vssun 06:05, 30 സെപ്റ്റംബർ 2008 (UTC)Reply

സംശയമുള്ളതു കൊണ്ട് രണ്ടിടത്തും എഴുതിയിട്ടൂണ്ട്. ഇംഗ്ലീഷ് വിക്കിയിൽ കാലാവ്സ്ഥ കാര്യങ്ങൾ ന്യൂ ഡെൽഹിയിലാൺ എഴുതിയിരിക്ക്ന്നത്. ഇന്ത്യയുടെ തലസ്ഥാനം എന്ന നിലയിൽ ഡെൽഹി എന്ന ലേഖനം പരിഗണിക്കണോ അതോ ന്യൂ ഡെൽഹി എന്ന ലേഖനം പരിഗണിക്കണോ? പലയിടത്തും ഒരു പോലുള്ള കാര്യങ്ങൾ കാണുന്നുണ്ട്. രമേശ്‌‌|rameshng 11:21, 30 സെപ്റ്റംബർ 2008 (UTC)Reply

എന്റെ അഭിപ്രായമനുസരിച്ച് ന്യൂ ഡെൽഹിയുടെ താളിൽ എൻ.ഡി.എം.സി. മേഖലയെ മാത്രം ഉൾപ്പെടുത്തിയാൽ മതി. ഇംഗ്ലീഷ് വിക്കിയെ ഇക്കാര്യത്തിൽ മാനകമായെടുക്കേണ്ടെന്നാണ്‌ എന്റെ അഭിപ്രായം. ഇന്ത്യയുടെ തലസ്ഥാനം ആയി ന്യൂഡെൽഹിയെ പരിഗണിക്കുന്നതാണ്‌ നല്ലത്. ഡെൽഹിയെ അതുൾക്കൊള്ളുന്ന സംസ്ഥാനമായും. --Vssun 04:28, 1 ഒക്ടോബർ 2008 (UTC)Reply

അപൂർണ്ണം?

തിരുത്തുക

Stub നീക്കം ചെയ്യാമോ? അത്യാവശ്യം വിവരങ്ങൾ ഇല്ലേ?--ഷാജി 01:40, 4 ഓഗസ്റ്റ് 2009 (UTC)Reply

 Y ചെയ്തു --Vssun 03:00, 4 ഓഗസ്റ്റ് 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ന്യൂ_ഡെൽഹി&oldid=673706" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ന്യൂ ഡെൽഹി" താളിലേക്ക് മടങ്ങുക.