സംവാദം:നിഗൂഢാത്മക കവിതകൾ

Latest comment: 14 വർഷം മുമ്പ് by Akhilsunnithan in topic interwiki

നിഗൂഢാത്മകകവിതകൾ (!) ആദ്യമായി കേൾക്കുകയാണ്‌. മിസ്റ്റിസിസത്തിന്‌ യോഗാത്മകതയെന്നും മിസ്റ്റിൿ പോയെട്രിക്ക് യോഗാത്മകകവിതയെന്നും ധാരാളം ഉപയോഗിച്ചുകണ്ടിട്ടുണ്ട്.--തച്ചന്റെ മകൻ 16:34, 27 ജൂൺ 2010 (UTC)Reply

interwiki

തിരുത്തുക

പറ്റിയ ഇന്റർവിക്കി താളുണ്ടോ?--Vssun (സുനിൽ) 01:11, 30 ജൂൺ 2010 (UTC)Reply

"മിസ്റ്റിക്" എന്നതിന്‌ മലയാളം നമ്മൾ ഇതിനു മുൻപും അന്വേഷിച്ചിട്ടുള്ളതാണ്‌. തീരുമാനം ഒന്നും കണ്ടില്ല. അതിനാൽ "യോഗാത്മ" എന്നെഴുതുകയാണ്‌ ഞാൻ ഇപ്പോൾ ചെയ്യാറ് - യോഹാത്മകവി, യോഗാത്മകവിത, യോഗാത്മസാഹിത്യം, യോഗാത്മചിന്ത എന്നൊക്കെ. അത് ശരിയാണെന്ന് എനിക്കുറപ്പില്ല. ഏതായാലും, "നിഗൂഢാത്മക" ശരിയാവുമെന്ന് തോന്നുന്നില്ല.Georgekutty 01:52, 30 ജൂൺ 2010 (UTC)Reply

അവലംബം: ലേബർ ഇന്ത്യ, ഒൻപതാം ക്ലാസ്സ്, ഒന്നാം ലക്കം. അവർക്ക് ജി-യുടെ ഒരു മിസ്റ്റിക്ക് കവിത പഠിക്കാനുണ്ട്. അതിൽ മിസ്റ്റിക് കവിതയെ നിഗൂഢാത്മക കവിതകൾ എന്നാണ് പറഞ്ഞിട്ടുള്ളത്. --അഖിൽ ഉണ്ണിത്താൻ 13:33, 30 ജൂൺ 2010 (UTC)Reply

"നിഗൂഢാത്മക കവിതകൾ" താളിലേക്ക് മടങ്ങുക.