സംവാദം:നാനാജി ദേശ്‌മുഖ്

Latest comment: 8 വർഷം മുമ്പ് by Manuspanicker

രണ്ടു തെറ്റുകൾ ഇതിൽ കടന്നു കൂടിയത് കൊണ്ടാണ് തിരിത്തിയത് .അതുകൊണ്ട് തന്നെ സാധൂകരിക്കാൻ സമവായം ആവശ്യമാണ് ....അതിനുശേഷം മാത്രം ആ വരികൾ ഉൾപെടുത്തിയാൽ നന്നാകും "2002-ലെ ഗുജറാത്ത് കലാപത്തോടെ സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച അദ്ദേഹം, വർഗീയകലാപങ്ങൾക്കെതിരെ പ്രവർത്തിച്ചു വന്നു" (1) ഒന്നദ്ധേഹം രാഷ്ട്രിയ പ്രവർത്തകൻ അല്ല (2) അദ്ധേഹം മരണം വരെ പ്രചാരകൻ ആയിരുന്നു. Jagadeesh puthukkudi (സംവാദം) 14:54, 24 ജൂലൈ 2015 (UTC)Reply

തെറ്റായ വിവരങൾ വീണ്ടും സമവായം പോലും വകവെക്കാതെ മാറ്റം വരുത്തരുത് ... സമവായം ഉണ്ടാക്കിയതിനുശേഷം മാത്രം മാറ്റം വരുത്തിയാൽ മതിയാകും Jagadeesh puthukkudi (സംവാദം) 14:49, 26 ജൂലൈ 2015 (UTC)Reply

@ഉ:Jagadeesh puthukkudi തെറ്റായ വിവരമാണെന്നു താങ്കൾ വെറുതേ പറഞ്ഞാൽ മതിയോ? അവിടെ ആ വിവരം കൊടുത്തിരിക്കുന്നതിന് മതിയായ തെളിവ് ലഭ്യമാണ്. താങ്കൾ എന്തിന്റെ അടിസ്ഥാനത്തിലാണ് അതു നീക്കം ചെയ്യുന്നതെന്നു ഞങ്ങളെ ബോധ്യപ്പെടുത്തണം. താങ്കളുടെ വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്താൻ ഇത് താങ്കളുടെ ബ്ലോഗല്ല, ഇവിടെ അവലംബങ്ങളോടെയുള്ള പ്രസ്ഥാവനകളേ അംഗീകരിക്കപ്പെടൂ.
  • ഒന്നദ്ദേഹം രാഷ്ട്രിയ പ്രവർത്തകൻ അല്ല - അദ്ദേഹം രാജ്യസഭയിലെ അംഗമായിരുന്നെന്ന് ആംഗലേയ വിക്കിപീഡിയ പറയുന്നു. ജനസംഘത്തിന്റെ നേതാവായിരുന്നെന്ന് ഈ ലേഖനവും. പിന്നെ കോൺഗ്രസ്-ഇതര മന്ത്രിസഭയുടെ ശില്പിയെന്നും. ഇതൊക്കെ അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവർത്തനമാണ്.
  • അദ്ദേഹം മരണം വരെ പ്രചാരകൻ ആയിരുന്നു. - അദ്ദേഹം സംഘത്തിൽ നിന്നും വിട്ടു എന്നല്ല അവിടുത്തെ പരാമർശം, സജീവരാഷ്ട്രീയം വിട്ടു എന്നാണ്. 2002-നു ശേഷവും അദ്ദേഹം രാഷ്ട്രീയപ്രവർത്തനം തുടർന്നിരുന്നു എന്ന പ്രസ്ഥാവനയുള്ള അവലംബം തന്നാൽ ആ വരിയുടെ കൂടെ അതിനുശേഷവും അദ്ദേഹം രാഷ്ട്രീയപ്രവർത്തനം തുടർന്നിരുന്നു എന്നു ചേർക്കാം. എങ്കിലും ആ അവലംബത്തോടെയുള്ള പ്രസ്ഥാവന നീക്കാനാവില്ല. ഇല്ലെങ്കിൽ ആ അവലംബം തെറ്റാണെന്നു താങ്കൾ തെളിയിക്കണം. തെളിവുകളും അവലംബങ്ങളോടും കൂടി.(വിശ്വസനീയമായത്) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:43, 27 ജൂലൈ 2015 (UTC)Reply
"നാനാജി ദേശ്‌മുഖ്" താളിലേക്ക് മടങ്ങുക.