സംവാദം:ധാതുപര്യവേക്ഷണം
Latest comment: 15 വർഷം മുമ്പ് by Vssun
പര്യവേഷണം അല്ലേ ശരി? --Vssun 06:35, 2 ഒക്ടോബർ 2009 (UTC)
- നിരുക്തിപരമായി രണ്ടും ശരിയാണ്. സംസ്കൃതത്തിൽ ഈക്ഷ് ധാതു ഇഷ് ആയി മാറും എന്നാണ് എന്റെ അറിവ്. നോക്കുക എന്നാണ് രണ്ടിന്റെയും അർത്ഥം. പരീക്ഷണം, നിരീക്ഷണം തുടങ്ങിയവയിൽ ആദ്യരൂപവും അന്വേഷണം, ഗവേഷണം തുടങ്ങിയവയിൽ രണ്ടാം രൂപവും കാണുന്നു. എങ്കിലും ഉപസർഗ്ഗങ്ങൾ ചേരുമ്പോൾ രണ്ടും രണ്ട് അർത്ഥത്തിൽ പ്രയോഗിക്കാറുണ്ട്. പ്രേഷണം (തളിക്കുക), പ്രേക്ഷണം(നോക്കുക) തന്നെ ഉദാഹരണം.
- ഉപസർഗ്ഗങ്ങൾ സാങ്കേതികലേഖനമെഴുത്തുകാരുടെ സ്ഥിരം ആയുധമാണ്. നാം ഇന്ന് മലയാളത്തിൽ ഉപയോഗിക്കുന്ന ഉപസർഗ്ഗം ചേർന്ന മിക്ക പദങ്ങൾക്കും അർത്ഥമുണ്ടായിട്ടുള്ളത് ഇവ്വിധമാണ്. പര്യവേക്ഷണം/ പര്യവേഷണവും ഇവ്വിധം തന്നെ. ഹിന്ദിയിൽ പരിശോധന എന്നാണ് അർത്ഥം. വേറെ ഭാഷയിൽ വേറെന്തെങ്കിലുമാകും. മഷിത്തണ്ടിൽ പര്യവേഷണം = explore എന്നും പര്യവേക്ഷണം = examine എന്നും കാണുന്നു. എന്റെ കയ്യിൽ സാമഗ്രികളൊന്നുമില്ല. --തച്ചന്റെ മകൻ 14:10, 2 ഒക്ടോബർ 2009 (UTC)
ഇവിടെ എക്സ്പ്ലോർ എന്ന അർത്ഥത്തിലല്ലേ പ്രയോഗിച്ചിരിക്കുന്നത്? അതുകൊണ്ട് പര്യവേഷണം മതിയാകില്ലേ? --Vssun 08:36, 3 ഒക്ടോബർ 2009 (UTC)