സംവാദം:ദ സ്റ്റോറി ഓഫ് സിവിലിസേഷൻ

Latest comment: 14 വർഷം മുമ്പ് by Shijualex

ഇതിനു് മലയാളം വിവർത്തനം ഇല്ലാത്തതിനാലും, ഇതു് ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച The Story of Civilization എന്ന പുസ്തകത്തെ കുറിച്ചുള്ള ലേഖനം ആയതിനാലും, തലക്കെട്ടു് ട്രാൻ‌സ്ലിറ്റരേറ്റ് ചെയ്താൽ പോരേ എന്നു് സംശയം. --Shiju Alex|ഷിജു അലക്സ് 06:02, 27 ഫെബ്രുവരി 2010 (UTC)Reply

അറിയപ്പെടുന്ന മലയാള പരിഭാഷ ഇല്ലാത്ത പുസ്തകങ്ങളെപ്പറ്റിയുള്ള ലേഖനം original title നു കീഴിലാവണമെന്നു തോന്നുന്നു. ഇത് en wp യിലും ജർമ്മൻ പേരിലിരിക്കുന്നതു നോക്കുക. http://en.wikipedia.org/wiki/Mein_Kampf അറിയപ്പെടുന്ന പരിഭാഷയുള്ളതുപോലും പലതും കൂടുതൽ അറിയപ്പെടുന്നത് original title ആണെങ്കിൽ ആ തലക്കെട്ടാണ് യോജിക്കുക എന്നു തോന്നുന്നു. --117.204.82.123 06:46, 27 ഫെബ്രുവരി 2010 (UTC)Reply

float --Vssun 08:10, 27 ഫെബ്രുവരി 2010 (UTC)Reply

civilisation-ന്റെ മലയാളം നാഗരികത എന്നല്ലേ? നാഗരികതയുടെ കഥ എന്നല്ലേ വേണ്ടത്? മലയാളവിവർത്തനം ഇല്ലാത്തവയ്ക്ക് മൂലശീർഷകം നൽകുന്നതുതന്നെ നല്ലത്. മൂലകൃതി ഇംഗ്ലീഷിലല്ലെങ്കിൽ യഥാർത്ഥകൃതിയുടെ ശീർഷകമാണ്‌ നൽകേണ്ടത്. പലപ്പോഴും ഇംഗ്ലീഷിനോടുള്ള വിധേയത്വം കാരണം നമ്മൾ ഇംഗ്ലീഷ് ശീർഷകം ഉപയോഗിക്കുന്നു--തച്ചന്റെ മകൻ 08:50, 27 ഫെബ്രുവരി 2010 (UTC)Reply

ഞാൻ ആദ്യം കേട്ട "സംസ്കാരത്തിന്റെ കഥ" എന്ന പുസ്തകപ്പേര്‌ എന്റെ മനസ്സിൽ എങ്ങനെയോ പതിഞ്ഞുപോയതു കൊണ്ട് അത് ഉപയോഗിച്ചു എന്നേയുള്ളു. ആ മലയാളം പേരിൽ ഈ പുസ്തകം പരാമർശിക്കപ്പെടുന്നത് പലപ്പോഴും കണ്ടിട്ടുമുണ്ട്. വർഷങ്ങൾക്കു മുൻപ് ഡുറാന്റിനോട് ഏറെ ആരാധനയുള്ള ഒരാൾ ഈ പുസ്തകത്തെക്കുറിച്ച് കലാകൗമുദിയിൽ എഴുതിയിരുന്നതും ഈ പേരിലാണെന്ന് ഓർക്കുന്നു. ആൾ ആരാണെന്ന് ഓർമ്മയില്ല. ഈ പുസ്തകത്തെ സംബന്ധിച്ചു ഡുറാന്റുമായി നേരിട്ട് കത്തിടപാടുകളൊക്കെ നടത്തിയിട്ടുള്ള ഒരാൾ. പതിനൊന്നു വാല്യങ്ങളും ആദ്യാവസാനം വായിച്ചിട്ടുണ്ടെന്നും അദ്ദേഹം എഴുതിയിരുന്നു. ഇപ്പോൾ ഈ ലേഖനം എഴുതാൻ തോന്നിയത്, ഈ പുസ്തകത്തെക്കുറിച്ച് കഴിഞ്ഞ ആഴ്ചയിലെ മാതൃഭൂമി വാരികയിൽ പി.ഗോവിന്ദപ്പിള്ള എഴുതിയിരുന്ന ലേഖനം വായിച്ചപ്പോഴാണ്‌. "ലോകത്തെ പഠിപ്പിക്കുന്ന പുസ്തകം" എന്നാണ്‌ ആ ലേഖനത്തിന്റെ തലക്കെട്ട്‌. "വിശ്വനാഗരികതയുടെ കഥ" എന്ന മലയാളം പേരാണ്‌ ഗോവിന്ദപ്പിള്ള ഉപയോഗിച്ചിരിക്കുന്നത്.

ഇംഗ്ലീഷ് പേര്‌ എങ്ങനെയാണ്‌ ലേഖനത്തിന്റെ പേരായി ട്രാൻസ്‌ലിറ്ററേറ്റ് ചെയ്യേണ്ടത്? "ദ സ്റ്റോറി ഓഫ് സിവിലിസേഷൻ" എന്നോ "സ്റ്റോറി ഓഫ് സിവിലിസേഷൻ" എന്നു മാത്രമോ?Georgekutty 09:10, 27 ഫെബ്രുവരി 2010 (UTC)Reply

പുസ്തകത്തിന്റെ പേരു് അതേ പോലെ ട്രാൻസ്ലിറ്ററേറ്റ് ചെയ്യുകയാണു് വേണ്ടതു്. അതിനാൽ ദ സ്റ്റോറി ഓഫ് സിവിലിസേഷൻ എന്നാണു് നല്ലതു്. --Shiju Alex|ഷിജു അലക്സ് 10:10, 27 ഫെബ്രുവരി 2010 (UTC)Reply
"ദ സ്റ്റോറി ഓഫ് സിവിലിസേഷൻ" താളിലേക്ക് മടങ്ങുക.