വ്യാഖ്യാനങ്ങൾ തിരുത്തുക

  • ഇത് ആരുടെ രചനയാണ്?
  • പകർപ്പവകാശമുള്ളതാണോ?
    • അല്ലെങ്കിൽ ഗ്രന്ഥശാലയിലാണ് ചേർക്കേണ്ടത്, ഇവിടെയല്ല.
    • ആണെങ്കിൽ മായ്ക്കണം
  • സ്വന്തമായ പരിഭാഷയാണോ?
    • ആണെങ്കിൽ ഇതിവിടെ എഴുതാമോ?

--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:05, 19 ജൂൺ 2013 (UTC)Reply

"ഒന്നൊന്നായെണ്ണിയെണ്ണി" എന്ന ശ്ലോകവും അതിന്റെ വ്യാഖ്യാനവും മാത്രം കൃതിയെ പരിചയപ്പെടുത്തുവാനെന്ന നിലയിൽ ഇങ്ങനെ ചേർത്തതായിരുന്നു. പിന്നീടാണ് മറ്റ് ശ്ലോകങ്ങളും അവയുടെ വ്യാഖ്യാനങ്ങളും മറ്റ് ഉപയോക്താക്കൾ ചേർത്തത്. ഞാൻ ചേർത്ത വ്യാഖ്യാനത്തിന്റെ അവലംബം ശരിയാക്കിയിട്ടുണ്ട്(മുൻപ് അവലംബങ്ങൾ പരസ്പരം മാറിയിരുന്നു). മുകളിൽ മനു സൂചിപ്പിച്ചിരുന്ന എല്ലാ പോയിന്റുകളോടും യോജിക്കുന്നു. വിക്കിഗ്രന്ഥശാലാ കണ്ണിയുള്ളതിനാൽ ചെറിയ കൃതിയാണെങ്കിലും ലേഖനത്തിൽ വീണ്ടും ചേർക്കേണമോ എന്നും സംശയമുണ്ട്. വ്യാഖ്യാനങ്ങൾ നീക്കുകയാണെങ്കിൽ ഞാൻ ചേർത്തവയടക്കം നീക്കുന്നതിനും ഒരെണ്ണമോ മറ്റോ നിലനിർത്തുകയാണെങ്കിൽ ഞാൻ ചേർത്തതിനു പകരം മറ്റേതെങ്കിലും ചേർക്കുന്നതിനും സമ്മതമാണ്. എന്തു തന്നെയായാലും ചേർക്കപ്പെടുന്ന വ്യാഖ്യാനങ്ങൾക്ക് അവലംബം നൽകേണ്ടിയിരിക്കുന്നു.---ജോൺ സി. (സംവാദം) 02:22, 7 ജൂലൈ 2013 (UTC)Reply

നിരവധി മഹാന്മാർ ഏഴുതിയ വ്യാഖ്യാനം എഴുതിയിട്ടുണ്ട്. ലേഖനത്തിൽ തന്നെ - "മിക്ക കൃതികളെയും പോലെ ദൈവദശകത്തിനും നിരവധി വ്യാഖ്യാനങ്ങൾ ചമക്കപ്പെട്ടിട്ടുണ്ട്. നിത്യചൈതന്യയതി, ജി. ബാലകൃഷ്ണൻ നായർ, എം.എച്ച്. ശാസ്ത്രി, എം. ദാമോദരൻ തുടങ്ങിയ പ്രഗൽഭമതികൾ ദൈവദശകവ്യാഖ്യാതാക്കളുടെ കൂട്ടത്തിൽ പെടുന്നു."

പൂ൪ണ്ണമായി ഒരു ആശ്രയിക്കാവുന്ന രീതിയിൽ ഒരു ലേഖനം വിപുലപ്പെടുത്തണ്ടേ?

"https://ml.wikipedia.org/w/index.php?title=സംവാദം:ദൈവദശകം&oldid=1853345" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ദൈവദശകം" താളിലേക്ക് മടങ്ങുക.