സംവാദം:ദേലംപാടി ഗ്രാമപഞ്ചായത്ത്

കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ദേലംപാടി ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



ഒരു ചെറു വിവരണം തിരുത്തുക

ദേലംപാടി ഗ്രാമ പഞ്ചായത്ത്.

 □ സാമൂഹ്യ സാംസ്കാരിക ചരിത്രം □

വിവിധമതങ്ങളുടെയും ഭാഷകളുടെയും സംസ്കാരങ്ങളുടെയും സംഗമഭൂമിയാണ് കർണ്ണാടകാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ദേലംപാടി ഗ്രാമപഞ്ചായത്ത്. തുളു, മലയാളം, കന്നട, മറാത്തി എന്നിവയാണ് പ്രധാന ഭാഷകൾ. ചരിത്രമുറങ്ങിക്കിടക്കുന്ന ഒരുപാട് സ്മാരകങ്ങൾ പഞ്ചായത്തിലുണ്ട്. വിവിധ മതസ്ഥരുടെ ആരാധനാലയങ്ങൾ ഇവിടെ തോളുരമ്മി നിൽക്കുന്നു. ഏഴാം നൂറ്റാണ്ടിന്റെ ചരിത്രപാരമ്പര്യമുള്ളതാണ് അടൂർ ശ്രീമഹാലിംഗേശ്വരക്ഷേത്രം. കുമ്പള നാട്ടുരാജാവിന്റെ കീഴിലായിരുന്ന പ്രധാനപ്പെട്ട നാല് ക്ഷേത്രങ്ങളിലൊന്നാണിത്. അടൂരിന്റെയും, പഞ്ചായത്തിലെ മറ്റു ചില പ്രദേശങ്ങളുടെയും നാമധേയങ്ങൾ ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തിയായ ശിവന്റെയും ക്ഷേത്രനിർമ്മാണത്തിന്റെ ചരിത്രവുമായും ബന്ധപ്പെട്ടു കിടക്കുന്നു. പഞ്ചായത്തിലെ ഏറ്റവും പുരാതനമായ മുസ്ളീം ആരാധനാലയമാണ് പള്ളങ്കോട് ജുമാഅത്ത് പള്ളി. ഇവിടത്തെ ഉറൂസിൽ പുറംനാടുകളിൽ നിന്ന് ധാരാളം പേർ വന്നു പങ്കെടുക്കുന്നു. പഞ്ചായത്തിലെ ഏക ക്രിസ്ത്യൻ ദേവാലയം അടുത്തകാലത്ത് ദേലംപാടിയിൽ സ്ഥാപിക്കപ്പെടുകയുണ്ടായി. കുമ്പള ജയസിംഹ രാജാവിന്റെ ഭരണകാലത്ത് വെള്ളക്കാർ മലബാർ പിടിച്ചടക്കിയതോടെ ഈ പഞ്ചായത്ത് ബ്രിട്ടീഷ് രാജിന്റെ ഭാഗമായി മാറി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടങ്ങൾ ഇവിടെയും അലയടിച്ചിരുന്നു. ഈ പഞ്ചായത്തിലെ സർവ്വത്തോടി മഞ്ഞണ്ണറേ ദേശീയ സമരത്തിന്റെ ഭാഗമായി മാസങ്ങളോളം ജയിൽവാസമനുഭവിച്ചിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ സന്ദേശം പഞ്ചായത്തിലെത്തിച്ചത് മഞ്ഞണ്ണറേ ആണ്. ഗാന്ധിജിയുടെ ആഹ്വാന പ്രകാരം ദേശവ്യാപകമായി നടന്ന മദ്യവിരുദ്ധറാലി ദേലംപാടിപഞ്ചായത്തിലും നടത്തപ്പെടുകയുണ്ടായി. ഇതിന്റെ ഭാഗമായി അടൂരിൽ അന്ന് നിലവിലുണ്ടായിരുന്ന മദ്യഷാപ്പ് തീവെച്ചു നശിപ്പിക്കുകയുണ്ടായി. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതി വരെ ഈ പഞ്ചായത്തിൽ ഫ്യൂഡലിസം കൊടികുത്തി വാണിരുന്നു. 1940-കളിൽ കൃഷിഭൂമി കർഷകന് എന്ന മുദ്രാവാക്യവുമായി കർഷകപ്രസ്ഥാനം നാടാകെ വളർന്നതിന്റെ ഭാഗമായി 1957-ൽ എ.കെ.ജിയുടെ നേതൃത്വത്തിൽ ദേലംപാടിയിൽ പ്രഥമ കർഷകസംഘം രൂപീകരിക്കപ്പെട്ടു. ഭൂമിക്കും, കൂലിക്കും വേണ്ടി ചാമക്കൊച്ചി, പുതിയമ്പലം, തൽപ്പച്ചേരി, ബള്ളക്കാനം എന്നിവിടങ്ങളിൽ കർഷകതൊഴിലാളികൾ സമരം ചെയ്തു വിജയം കൈവരിച്ച ചരിത്രം ഈ പഞ്ചായത്തിനുണ്ട്. ആറോ ഏഴോ കുടുംബങ്ങളുടെ കൈകളിൽ ഒതുങ്ങിനിന്ന പഞ്ചായത്തിലെ ഭൂമി ഭൂപരിഷ്കരണനിയമം കൊണ്ടുവന്നതിനു ശേഷം ജന്മികളുടെ കൈകളിൽ നിന്ന് കർഷകർക്ക് ലഭിക്കുകയുണ്ടായി. കലാപരമായി അഭിമാനാർഹമായ നേട്ടമാണ് പഞ്ചായത്തിനുള്ളത്. ഏകദേശം 1865-ഓടുകൂടി അടൂർമേളം എന്നറിയപ്പെടുന്ന കന്നട യക്ഷഗാനകലാസംഘം ബളക്കില ഇല്ലത്തിൽ പ്രവർത്തിച്ചു വന്നിരുന്നു. _കാസ്സ്രോട്ടാരൻ_ 1935-ൽ സംഘത്തിന്റെ വകയായി അടൂരിൽ യക്ഷഗാന നാടകശാല സ്ഥാപിച്ച് ആഴ്ചകൾതോറും പ്രദർശനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഈ പ്രദർശനത്തിലൂടെ സ്വരൂപിച്ച പണത്തിലൂടെ സംസ്കൃതവും ജ്യോതിഷവും പഠിപ്പിക്കുന്ന വിദ്യാലയങ്ങൾ ആരംഭിച്ചു. 1944-ൽ ദേലംപാടി കേന്ദ്രീകരിച്ച് കരിക്കോട് വിഷ്ണുഭട്ടിന്റെ നേതൃത്വത്തിൽ ശ്രീഗോപാലകൃഷ്ണ കലാസംഘം സ്ഥാപിച്ചു. ഭരതനാട്യം, ശാസ്ത്രീയ സംഗീതം തുടങ്ങിയവ പഠിപ്പിക്കുന്ന ഗുരുകുലങ്ങളും നിലവിലുണ്ടായിരുന്നു. പിന്നോക്ക സമുദായക്കാരുടേതായ ഒബേല നാടൻ പാട്ട്, തുടികൊട്ട്, ആരാധന കലകളായ തെയ്യം, ഗോന്ധെള്, കോൽക്കളി, പൂരക്കളി തുടങ്ങിയവ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ അങ്ങിങ്ങായി വളർന്നുവന്നിരുന്നു. ഉപ്പിനാട്ട പഴയകാലത്തെ ഏറ്റവും ജനകീയമായ വിനോദമായിരുന്നു. പഞ്ചായത്തിൽ സാഹിത്യവാസന പ്രോത്സാഹിപ്പിക്കാൻ ശ്രീനാരായണ റാവു പ്രസിഡന്റായിരുന്ന കാലത്ത് ഗ്രന്ഥശാല ആരംഭിച്ചിരുന്നു. പഞ്ചായത്തിലെ ജനങ്ങൾക്ക് രോഗം വന്നാൽ നാട്ടുവൈദ്യൻമാരെ മാത്രമായിരുന്നു ആശ്രയിച്ചിരുന്നത്. വിഷചികിത്സ മുതൽ എല്ലാ മാരകരോഗങ്ങൾക്കും ചികിത്സ ലഭ്യമായിരുന്നു. കൃഷിക്കാരൻ അധ്വാനിച്ചുണ്ടാക്കിയ നെല്ല് കൊയ്യണമെങ്കിൽ ജന്മിയുടെ കാൽപാദങ്ങളിൽ പച്ചക്കറികളും, ഫലവർഗ്ഗങ്ങളും കാഴ്ചവച്ച് അനുമതി വാങ്ങേണ്ടിയിരുന്നു. കള്ളപ്പറയും വെള്ളിക്കോലും പോലുള്ള ചൂഷണോപകരണങ്ങൾ വ്യാപകമായിരുന്നു. ജന്മികുടുംബത്തിലെ സ്ത്രീകൾ പ്രസവിച്ചാലോ, ആരെങ്കിലും മരിച്ചാലോ മാത്രമേ കുടിയാൻമാർക്ക് പത്ത് സേറ് നെല്ല് ഒന്നിച്ച് കിട്ടിയിരുന്നുള്ളൂ. അടൂർ ഉത്സവത്തിന് ജന്മിയുടെ വക ലഭിക്കുന്ന പുതുവസ്ത്രമാണ് ആ വർഷത്തെ ഉടുതുണി. ഇന്നും ചില പ്രദേശങ്ങളിലെല്ലാം അടൂർ ഉത്സവത്തിന് വസ്ത്രം കൊടുക്കുന്ന പതിവുണ്ട്. വിഷു ആഘോഷവേളയിൽ കാർഷികവിളകൾ ജന്മി കുടുംബങ്ങളിൽ കാഴ്ചവെക്കുകയും വിഷുകൈനീട്ടം വാങ്ങുകയും ചെയ്തിരുന്നു. _കാസ്സ്രോട്ടാരൻ_ ഇക്കാര്യത്തിൽ ഹിന്ദു, മുസ്ളീം വ്യത്യാസമില്ലായിരുന്നു. 1934-ൽ അടൂരിൽ എൽ.പി.സ്കൂൾ സ്ഥാപിച്ചതോടുകൂടിയാണ് ഈ പഞ്ചായത്തിൽ ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചത്. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പഞ്ചായത്താണെങ്കിലും 1920-ൽ തന്നെ വിദ്യാലയങ്ങൾ പഞ്ചായത്തിൽ നിലവിൽ വരികയുണ്ടായി. തമ്പിനടുക്കയിൽ ആദ്യത്തെ സ്കൂൾ സ്ഥാപിതമായത് 1939-ലാണ.് അടൂർ പ്രൈമറി സ്കൂൾ പുല്ലുമേഞ്ഞ കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. 1964-ൽ നാട്ടുകാരുടെ നിർലോഭമായ സഹകരണത്തോടെ അടൂരിൽ ഗവ.ഹൈസ്കൂൾ സ്ഥാപിതമായി. 1925-ൽ തന്നെ ദേലംപാടിയിൽ കാട്ടൂരായരുടെ വീട്ടിൽ വിദ്യാർത്ഥികളെ അഞ്ചാം തരം വരെ പഠിപ്പിച്ചിരുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഹൈസ്കൂളായി വളർന്നത് ഈ സ്കൂളാണ്. 1947-ന് മുമ്പ് താഴ്ന്ന ജാതിക്കാർക്ക് സ്കൂളിൽ പ്രവേശനമില്ലായിരുന്നു. <..>കടപ്പാട് തലപ്പച്ചേരി ഫേസ്ബുക് പേജ് തെറ്റുകൾ തിരുത്താൻ തയ്യാർ Musthafammuthu (സംവാദം) 05:35, 7 ഓഗസ്റ്റ് 2020 (UTC)Reply

"ദേലംപാടി ഗ്രാമപഞ്ചായത്ത്" താളിലേക്ക് മടങ്ങുക.