സംവാദം:ദാന്തെ അലിഗ്യേരി
ഡാന്റേയെ പേടിക്കണം
തിരുത്തുക"ഡാന്റെ നരകത്തെക്കുറിച്ച് ഈ പുസ്തകത്തിൽ എഴുതിയതാണ് ഇന്നും വളരെ കൂടുതൽ ആളുകൾ നരകത്തെക്കുറിച്ച് വിശ്വസിക്കുന്നത്. എങ്കിലും ഡാന്റെ ഒരു വിശ്വാസി ആയിരുന്നില്ല. ഒരു കവിഭാവന എന്ന നിലയിലേ ഡാന്റെ നരകത്തെക്കുറിച്ച് എഴുതിയുള്ളൂ" എന്ന് ലേഖനത്തിൽ കാണുന്നു. ഡാന്റേ വിശ്വാസി ആയിരുന്നില്ല എന്നെഴുതിയിരിക്കുന്നതിന്റെ അർഥവും അടിസ്ഥാനവും മനസ്സിലാകുന്നില്ല. അദ്ദേഹം ക്രിസ്തുമതവിശ്വാസി ആയിരുന്നില്ല എന്നാണോ ഉദ്ദേശിക്കുന്നത്? അതോ നരകത്തിൽ വിശ്വസിച്ചിരുന്നില്ല എന്നോ? ഇതിൽ ഏതെങ്കിലും ഒരർഥത്തിലാണ് എഴുതിയതെങ്കിൽ അത് തെറ്റാണ്. അതല്ല, താൻ ചിത്രീകരിച്ച അതേമട്ടിലുള്ള നരകത്തിൽ ഡന്റേ വിശ്വസിച്ചിരുന്നില്ല എന്നാണ് ഉദ്ദേശിച്ചതെങ്കിൽ അത് പ്രത്യേകം പറയേണ്ട കാര്യമില്ല. എഴുതിയതിന്റെ ധ്വനി അതല്ല താനും. ഡാന്റേ ഇത് വായിച്ചിരുന്നെങ്കിൽ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന് ഞാൻ അത്ഭുതപ്പെടുകയാണ്. മാർപ്പാപ്പമാരിൽപ്പോലും മിക്കവരേയും നരകത്തിൽ എറിഞ്ഞ കക്ഷിയാണ്. പേടിക്കണം!Georgekutty 10:15, 1 ഏപ്രിൽ 2008 (UTC)
ഇതെന്താ കൊടിയേരി എന്നൊക്കെപ്പോലെ! ഡാന്റെയല്ല, ദാന്തെയാണ്. ഇത്താലിയനിൽ ടയില്ല(മൂർദ്ധന്യാക്ഷരങ്ങൾ ഒന്നുമില്ല). അതുപോലെ 'ഘ' യുമില്ല. ദാന്തെ അലിഗേരി എന്ന് ധാരാളം. ഉച്ചാരണവും നോക്കൂ--തച്ചന്റെ മകൻ 15:21, 22 സെപ്റ്റംബർ 2009 (UTC)
ഒരു വർഷത്തിലേറെ മുൻപ് ഈ സംവാദത്തിൽ മുകളിൽ കാണുന്ന കുറിപ്പിടുന്നതിനു മുൻപ് ഞാൻ Dante എന്ന പേരിന്റെ ഉച്ചാരണം ഓടിച്ചൊന്നു നോക്കിയിരുന്നു. സാധാരണ ആശ്രയിക്കാറുള്ള [ഈ] ലിങ്കിലാണ് നോക്കിയത്. അത് അത്ര കേമമൊന്നുമല്ല; വളരെ User-friendly ആണെന്നേയുള്ളു. അതിൽ ഡാന്റെ എന്നാണ് കേട്ടത്. ലേഖനം തുടങ്ങിയ ആൾ എഴുതിയിരുന്നതും അതായിരുന്നതു കൊണ്ട് അതു തന്നെ പിന്തുടരാൻ ഞാൻ നിശ്ചയിച്ചു. Alighieri ഞാൻ നോക്കിയില്ല. പേരിന്റെ രണ്ടു ഭാഗങ്ങൾ ഒരുമിച്ച് പരിശോധിക്കാൻ, ഞാൻ നോക്കാറുള്ള ലിങ്കിൽ സൗകര്യവുമില്ല. ഉച്ചാരണം തപ്പിപ്പോവുന്നത് കുറേ frustration തരുന്ന പണിയായതു കൊണ്ട് കൂടുതൽ മെനക്കെട്ടതുമില്ല. ഇപ്പോൾ തച്ചന്റെ മകൻ കൊടുത്തിരിക്കുന്ന ലിങ്കിലെ ഉച്ചാരണം കേട്ടു. Dante-യുടെ കാര്യം ശരി തന്നെയാണ്. അത് ദാന്തെ ആക്കേണ്ടി വരും. Alighieri, വെറും അലിഗേരി എന്നല്ല കേൾക്കുന്നത്, അലിഗിയേരി എന്നോ അലിഗ്യേരി എന്നോ ആണ്. Georgekutty 16:52, 22 സെപ്റ്റംബർ 2009 (UTC)
- അലിഗ്യേരി എന്ന് ഞാൻ ഉദ്ദേശിച്ചതാണ്. പക്ഷേ നമ്മുടെ അലിഗ്യേരിയിൽ ഗ്യയുടെ ഉച്ചാരണം 'ഗ്ഗ്യ' എന്നാകും. കൂട്ടക്ഷരങ്ങൾ ഉറച്ചുച്ചരിക്കുന്ന രീതിയാണ് നമുക്ക് കിട്ടിയത്. എങ്കിലും കുഴപ്പമില്ല
- പിന്നെ, നമ്മൾ കൂടുതൽ ഇംഗ്ലീഷിനെ ആശ്രയിച്ച് ശീലിച്ചു. കുറച്ചൊക്കെ ആവാം. അതാണ് നമുക്ക് ദാന്തെ ഡാന്റെയായത്. താങ്കളുടെ ഡിക്ഷ്ണറി ഇംഗ്ലീഷല്ലേ. അവർക്ക് എന്തും ആകാം. അവർക്ക് പറയാൻ പറ്റുന്ന വിധം ട്രിവാൻഡ്രം എന്ന് പറഞ്ഞപ്പോൾ നമുക്ക് അതായി ശരി. കേരളം എല്ലാ ഭാഷാസമൂഹങ്ങൾക്കും ആതിത്ഥ്യമരുളിയതുകൊണ്ട് മലയാളി പല ഉച്ചാരണങ്ങളും ശരിക്കു ശീലിച്ചിട്ടുണ്ട്. ഇംഗ്ലീഷ് അതിനെയാകെ തകിടം മറിച്ചു.--തച്ചന്റെ മകൻ 17:24, 22 സെപ്റ്റംബർ 2009 (UTC)
ദാന്തെ.
തിരുത്തുകദാന്തെ എന്ന പേര് ആണ് പത്താം ക്ലാസിലെ ടെക്സ്റ്റ് ബുക്ക് മുതൽ പഠിപ്പിക്കുന്നത്. അൽപം കൂടി ഏകീകൃതവും ഔപചാരികവും ആയ ഈ പേരിലേക്ക് ലേഖനം മാറ്റുന്നത് ഉപകാരപ്രദമായിരിക്കും. αμαλ (സംവാദം) 03:57, 11 മേയ് 2023 (UTC)