സംവാദം:തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം
പഴയ ലേഖനം
തിരുത്തുകഈ ക്ഷേത്രത്തിന്റെ പഴയ ലേഖനം ആരുടെയും ശ്രദ്ധയിൽ പെട്ടില്ലെ? നമ്മുക്കിത് യോജിപ്പിക്കാം.--രാജേഷ് ഉണുപ്പള്ളി Talk 15:30, 4 നവംബർ 2011 (UTC)
ലേഖനത്തിൻറെ പേര് ‘തിരുമൂഴിക്കുളം ക്ഷേത്രം’ എന്നതിനേക്കാളും ‘തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം’ എന്നരിയപ്പെടുന്നതല്ലേ നല്ലത്? പെരുമാൾ ആയ ഭഗവാൻറെ ക്ഷേത്രം അദ്ദേഹത്തിൻറെ പേരിൽ അറിയപ്പെടണമെന്നാണ് നാട്ടുകാരനായ എൻറെ അഭിപ്രായം. Santoshknambiar 14:06, 5 നവംബർ 2011 (UTC)santhoshNambiarSantoshknambiar 14:06, 5 നവംബർ 2011 (UTC)
- ലേഖനത്തിന്റെ പേർ: തിരുമൂഴിക്കുളം ലക്ഷ്മണപെരുമാൾക്ഷേത്രം എന്നാക്കാം.
- പുതിയലേഖനത്തിന്റെ പ്രാധാന്യം: ഒരുലേഖനം നിലവിലുള്ളപ്പോൾ പുതിയതിന്റെ ആവശ്യം ഇല്ല. പഴയത് വിപുലീകരിക്കാം. ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയത് പഴയതിലേക്ക് ലയിപ്പിക്കാം. താങ്കൾക്ക് അതിലെ പ്രധാന ഭാഗങ്ങൾ പഴയതിലേക്ക് ചേർക്കാം. ഞാനും കൂടാം. അതിനോടൊപ്പം പഴയലേഖനത്തിന്റെ തന്നെ പേർ താങ്കൾ പറഞ്ഞതുപോലെ നമ്മുക്ക് മാറ്റാവുന്നതാണ്. (അതിനു മുൻപായി സംവദത്തിൽ ഇത് ചോദിച്ച് അനുവാദം വാങ്ങിയാൽ മതി.)
- വർഗ്ഗം: ഇത് മഹാവിഷ്ണു സങ്കല്പമുള്ള ലക്ഷ്മണക്ഷേത്രമാണ്; മഹാവിഷ്ണുക്ഷേത്ര വർഗ്ഗത്തിലേതിലും ലക്ഷമണക്ഷേത്ര വർഗ്ഗത്തിൽ ചേരുന്നതാണ് ഉചിതം.
- തങ്കളുടെ വികാരം പൂർണ്ണമായും മനസ്സിലാക്കുന്നു. സ്നേഹാദരവുകളോടെ... --രാജേഷ് ഉണുപ്പള്ളി Talk 15:55, 5 നവംബർ 2011 (UTC)
പ്രശസ്തമായ ഒരു ക്ഷേത്രമെന്ന നിലയിൽ ഇൻറർനെറ്റിൽ ഇങ്ങനെ ഒരു ലേഖനം നാട്ടുകാരനെന്ന നിലയിൽ ആഗ്രഹിച്ചതിന്റെ ഫലമായാണ് ഇത് ഉണ്ടാക്കിയത്. മുൻപ് ഇങ്ങിനെ ലേഖനം ശ്രദ്ധയിൽ പെട്ടില്ല. എങ്കിലും നല്ലൊരു ലേഖനമാക്കി മാറ്റുന്നതിൽ എന്റെ എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകും. നന്ദി... സ്നേഹാദരങ്ങളോടെ... Santoshknambiar 17:53, 5 നവംബർ 2011 (UTC)santoshnambiarSantoshknambiar 17:53, 5 നവംബർ 2011 (UTC)
- തീർച്ചയായും മാറ്റാം. --രാജേഷ് ഉണുപ്പള്ളി Talk 00:01, 10 നവംബർ 2011 (UTC)