ബന്ദോപാധ്യായ(?) ബാനര്ജിയും മുഖോപാദ്ധ്യായ(?) മുഖര്ജിയും ഛതോപാദ്ധ്യായ(?) ചാറ്റര്ജിയും - എന്നിങ്ങനെ. അല്ലാതെ താരാശങ്കർ ബന്ദോപാധ്യായയ്ക്ക് ബാനര്ജി എന്നൊരു സര്നെയിം അല്ല.


ഇത്രയും ഭാഗം നീക്കി

തിരുത്തുക

ഇദ്ദേഹം ടാഗോർ യുഗത്തിനു ശേഷം ബംഗാളി സാഹിത്യത്തിലുണ്ടായ മൂന്ന് ബന്ദോപാധ്യായമാരിൽ ഒരാളാണ്‌.ഇദ്ദേഹത്തിന്‌ ബാനർജി എന്നൊരു സർനൈം കൂടി ഉണ്ടായിരുന്നു.[ബംഗാളി എഴുത്തുകാരിൽ ബാനർജി എന്ന സർനൈമോടു കൂടി അഞ്ച് പ്രധാന എഴുത്തുകാരുണ്ടായിരുന്നു.ബിഭൂതി ഭൂഷൺ(1894-1950), താരാശങ്കർ(1898-1971),മണിക്(1908-56), ശാരദിന്ദു(1899-1970),അതിൻ(b.1934).ഇതിൽ ആദ്യത്തെ മൂന്നു പേർ ബംഗാളി നോവലിലെയും,ചെറുകഥയിലെയും വിശുദ്ധ ത്രയമായി കണക്കാക്കപ്പെടുകയും ബാനർജീ ത്രയം(Banerjee Trio) എന്നറിയപ്പെടുകയും ചെയ്യുന്നു

ബംഗാളി സാഹിത്യത്തിൽ ഒരുപാട് ബന്ദോപാദ്ധ്യയമാർ ഉണ്ടായിക്കാണണം. മൂന്ന് മാത്രമല്ല. ബാനർജിയും ഒരുപാട് ഉണ്ടാവണം. മലയാള സാഹിത്യത്തിൽ ആകെ മൂന്നു കുറുപ്പുമാരേ ഉള്ളൂ എന്നുപറയുന്നതുപോലെയാണ് ഇത്. simy 17:48, 22 നവംബർ 2007 (UTC)Reply
ഇംഗ്ലീഷ് വിക്കിയിലെ ലേഖനത്തിന്റെ തർജ്ജമ ആണ്‌ ഇത്.--അനൂപൻ 17:54, 22 നവംബർ 2007 (UTC)Reply
ഞാൻ അവിടെയും പോയി വെട്ടി :-) ബംഗാളികൾ എന്താ മറുപടി പറയുന്നതെന്നു നോക്കട്ടെ. simy 18:07, 22 നവംബർ 2007 (UTC)Reply

താരാശങ്കർ ബാനർജി എന്നല്ലേ ഇദ്ദേഹത്തിന്റെ കൃതികളിൽ കാണുന്നത്..(ആരോഗ്യനികേതനത്തിന്റെ രചയിതാവ് അല്ലേ??)....--salini 04:25, 18 ഓഗസ്റ്റ് 2009 (UTC)Reply

ആരോഗ്യനികേതനം, ബന്ദോപാധ്യായ

തിരുത്തുക

ഇംഗ്ലീഷ് വിക്കിയിൽ താരാശങ്കറിനെക്കുറിച്ചുള്ള ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള അദ്ദേഹത്തിന്റെ കൃതികളുടെ പട്ടികയിലും "ആരോഗ്യനികേതനം" ഇല്ല. എന്നാൽ ആ ലേഖനത്തിലെ ഒരു ഖണ്ഡികയിൽ ആ കൃതിയുടെ പേര് പറയുന്നുണ്ട്. താരാശങ്കർ ബന്ദോപാധ്യായയുടെ ഏറ്റവും പ്രധാനരചനയാണ് ആരോഗ്യനികേതനം. അത് ഈ ലേഖനത്തിൽ ചേർക്കേണ്ടതാണ്. വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്ന ഒന്നാംതരം നോവലാണ് ആരോഗ്യനികേതനം. അതിനേക്കാൾ മഹത്തായതെന്നുപറയാനൊന്നും ആധുനികഭാരതീയസാഹിത്യത്തിൽ കണ്ടുമുട്ടിയിട്ടില്ല എന്നുപോലും പറയാൻ എനിക്ക് ധൈര്യമുണ്ട്.

ബാനർജിയും ബന്ദോപാധ്യായും interchangable ആയി ഉപയോഗിക്കാവുന്ന ബംഗാളി സർനെയിമുക്കൾ ആണെന്നാണ് എന്റെ അറിവ്. ചാറ്റർജി-ചധോപാധ്യായ, മുഖർജി-മുഖപാധ്യായ എന്നിവപോലെയുള്ള ഒരു ദ്വന്ദം തന്നെയാണ് ബാനർജി-ബന്ദോപാധ്യായയും എന്നു തോന്നുന്നു. ഞാൻ വായിച്ച ആരോഗ്യനികേതനത്തിന്റെ മലയാളം പരിഭാഷയിൽ ഗ്രന്ഥകാരന്റെ പേര് ബന്ദോപാധ്യായ എന്നാണ് കണ്ടതെന്നാണ് ഓർമ്മ.Georgekutty 02:45, 20 ഓഗസ്റ്റ് 2009 (UTC)Reply

ഞാൻ വായിച്ച പരിഭാഷയിൽ താരാശങ്കർ ബാനർജി എന്നാണ് ,എന്നാൽ ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ എന്നാണ് അപരാജിതനിൽ (മലയാളപരിഭാഷ)കണ്ടത്.. ഇതുരണ്ടും കണ്ടതുകൊണ്ടാണ് ആശയക്കുഴപ്പം വന്നത്. താരാശങ്കർ ബന്ദോപാധ്യായ വേറെ ഒരു ആളാണോ എന്നുപോലും കരുതിപ്പോയി.താരാശങ്കർ ബാനർജി എന്ന എന്തെങ്കിലും specification ഉണ്ടെങ്കിൽ നന്നായിരിക്കും എന്ന് തോന്നുന്നു.--salini 05:22, 20 ഓഗസ്റ്റ് 2009 (UTC)Reply

ഞാനും ആരോഗ്യനികേതനത്തിൽ താരാശങ്കർ ബാനർജി എന്നാണ് വായിച്ചിരിയ്ക്കുന്നത്.--Manikandan kkunnath 07:35, 9 ഓഗസ്റ്റ് 2012 (UTC)

"താരാശങ്കർ ബന്ദോപാധ്യായ" താളിലേക്ക് മടങ്ങുക.