മാറ്റിയെഴുതിയിട്ടുണ്ട്. ചൂണ്ടിക്കാണിച്ചതിനു നന്ദി. ആഭ്യന്തര വിപണിയിൽ സിനിമ പരാജയമായിരുന്നു എന്നുതന്നെ പറയാം.മൻ‌ജിത് കൈനി 18:48, 14 ജൂൺ 2007 (UTC)Reply

ഞാൻ ബ്രൗണിന്റെ രചനകളിൽ ഡാവിഞ്ചി കോഡ് മാത്രമേ വായിച്ചിട്ടുള്ളു. അതിൽ ഉദ്വേഗജനകമായ ഒരു കഥ അദ്ദേഹം പറയുന്നുണ്ടെന്നുവരാം. എന്നാൽ അതിന് അദ്ദേഹം കൊടുക്കുന്ന ചരിത്രപശ്ചാത്തലം തീർത്തും shallow ആണ്. അമ്പരപ്പിക്കുന്ന അറിവുകേടുകളുണ്ട് അതിൽ. ക്രിസ്തുമതചരിത്രവുമായി ബന്ധമുള്ള കഥയെന്ന നിലയിലാണ് അതിന്റെ പ്രശസ്തിയെന്നോർക്കുമ്പോൾ ഇത് ക്ഷമിക്കാവുന്നതല്ല. പലരും ചൂണ്ടിക്കാട്ടിയ ഒരുദാഹരണം ഇതാണ്: പതിനാലാം നൂറ്റാണ്ടിൽ Papacy-യുടെ Avignon പ്രവാസത്തിനുശേഷമാണ് വത്തിക്കാൻ കൊട്ടാരം പണിയപ്പെട്ടതും വത്തിക്കാൻ മാർപ്പാപ്പയുടെ ആസ്ഥാനമായതുമൊക്കെ. എന്നാൽ ആദ്യനൂറ്റാണ്ടുകളിലെ സഭാ നേതൃത്ത്വത്തെപ്പോലും വത്തിക്കാൻ എന്ന പേരിലാണ് ബ്രൗൺ പരാമർശിക്കുന്നത്.Georgekutty 10:29, 13 ഒക്ടോബർ 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഡാൻ_ബ്രൗൺ&oldid=671821" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഡാൻ ബ്രൗൺ" താളിലേക്ക് മടങ്ങുക.