സംവാദം:ജോൺ ലോക്ക്
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « John Locke » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഇംഗ്ലീഷ് ദാർശനികനായിരുന്നു ജോൺ ലോക്ക് (ഓഗസ്റ്റ് 29 1632 - ഒക്ടോബർ 28 1704). ആദ്യത്തെ ബ്രിട്ടീഷ് ആനുഭവികത്വവാദിയായി (empiricist) അദ്ദേഹത്തെ കണക്കാക്കുന്നു. സാമൂഹിക ഉടമ്പടി സിദ്ധാന്തത്തിലും അദ്ദേഹത്തിന്റെ പ്രധാന സംഭാവനകളുണ്ട്. വിജ്ഞാനശാസ്ത്രം, രാഷ്ട്രീയ തത്ത്വചിന്ത മുതലായവയുടെ വികസനത്തെ അദ്ദേഹം കാര്യമായി സ്വാധീനിച്ചു. വോൾട്ടയർ, റൂസ്സോ, സ്കോട്ടിഷ് ജ്ഞാനോദയചിന്തകർ, അമേരിക്കൻ വിപ്ലവകാരികൾ എന്നിവരിലും സ്വാധീനം ചെലുത്തി. ഈ സ്വാധീനം അമേരിക്കയുടെ സ്വാതന്ത്രപ്രഖ്യാപനത്തിൽ കാണാനാകും[1]
മനസ്സിനെക്കുറിച്ചുള്ള ലോക്കിന്റെ സിദ്ധാന്തങ്ങൾ വ്യക്തിത്വത്തെക്കുറിച്ചുള്ള ആധുനികചിന്തകൾക്ക് വിത്തുപാകി. ഡെവിഡ് ഹ്യൂം, ഇമ്മാനുവേൽ കാന്റ്, റൂസ്സോ മുതലായ ശേഷകാലചിന്തകരുടെ കൃതികളിൽ ഇത് സുപ്രധാനസ്ഥാനം നേടുന്നു. സ്വബോധത്തിന്റെ നൈരന്തര്യമായി വ്യക്തിത്വത്തെ ആദ്യമായി നിർവ്വചിച്ചത് അദ്ദേഹമാണ്. ദെക്കാർത്തിന്റെ ദർശനത്തിൽ നിന്നും ക്രിസ്തീയ തത്ത്വചിന്തയിൽ നിന്നും വ്യത്യസ്തമായി, മനസ്സ് ശൂന്യമായ ഒരു സ്ലേറ്റാണെന്ന് (tabula rasa) അദ്ദേഹം പരികല്പന നടത്തി. അതായത്, മനുഷ്യർ ജനിക്കുന്നത് അന്തർഗ്ഗതങ്ങളില്ലാതെയാണ്. അനുഭവത്തിലൂടെ മാത്രമാണ് ജ്ഞാനം ആർജ്ജിക്കപ്പെടുന്നത്[2]
John Locke FRS ( /ˈlɒk/; 29 August 1632 – 28 October 1704), widely known as the Father of Classical Liberalism,[2][3][4] was an English philosopher and physician regarded as one of the most influential of Enlightenment thinkers. Considered one of the first of the British empiricists, following the tradition of Francis Bacon, he is equally important to social contract theory. His work had a great impact upon the development of epistemology and political philosophy. His writings influenced Voltaire and Rousseau, many Scottish Enlightenment thinkers, as well as the American revolutionaries. His contributions to classical republicanism and liberal theory are reflected in the American Declaration of Independence.[5]
Locke's theory of mind is often cited as the origin of modern conceptions of identity and the self, figuring prominently in the work of later philosophers such as Hume, Rousseau and Kant. Locke was the first to define the self through a continuity of consciousness. He postulated that the mind was a blank slate or tabula rasa. Contrary to pre-existing Cartesian philosophy, he maintained that we are born without innate ideas, and that knowledge is instead determined only by experience derived from sense perception
ജോൺ ലോക്ക് എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. ജോൺ ലോക്ക് ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.