സംവാദം:ജംബുദ്വീപ്
സുകുമാർ അഴീക്കോടിന്റെ ഭാരതീയത എന്ന ഗ്രന്ഥപ്രകാരം
പദ്മപുരാണം, വിഷ്ണുപുരാണം എന്നിവയിൽ ഏഴു ദ്വീപുകൾ അഥവാ ഖണ്ഡങ്ങളായാണ് ലോകം വിഭജിച്ചിരിക്കുന്നത്. ഇതിലെ ജംബുദ്വീപം എന്ന പ്രധാനഖണ്ഡത്തിലെ ഒന്നാമത്തെ രാജ്യമാണ് ഭാരതം.
ലേഖനത്തിലെ ജംബുദ്വീപം തന്നെ ഭാരതം എന്നാണല്ലോ.. --Vssun 07:28, 29 ഒക്ടോബർ 2008 (UTC)
ഇതനുസരിച്ച് ലേഖനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.--Vssun 09:02, 29 ഒക്ടോബർ 2008 (UTC)
പൂന്താനം ജ്ഞാനപ്പാനയിൽ ഇതിന്റെ കണക്ക് പറയുന്നുണ്ട്. ഏഴുദ്വീപുകളിൽ ശ്രേഷ്ഠമായ ദ്വീപ് ജംബുദ്വീപ്. അതിലെ ഒൻപതുഖണ്ടങ്ങളിൽ ശ്രേഷ്ഠമായത് ഭാരതം. ഇതാണ് വരികൾ:-
"ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന
ജംബുദ്വീപൊരു യോജനലക്ഷവും
സപ്തദ്വീപുകളുണ്ടതിലെത്രയും
ഉത്തമമെന്നു വാഴ്‌ത്തുന്നു പിന്നെയും.
ഭൂപത്‌മത്തിനു കർണ്ണികയായിട്ടു
ഭൂധരേന്ദ്രനതിലല്ലോ നില്‌ക്കുന്നു.
ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ
അതിലുത്തമം ഭാരതഭൂതലം."
Georgekutty 09:44, 29 ഒക്ടോബർ 2008 (UTC)
കൊടുത്തിരിക്കുന്ന മാപ്പ് പ്രകാരമാണെങ്കിൽക്കൂടി ഒരു കോടി വർഷം മുൻപുമാത്രമാണ് ഇന്ത്യൻ ഖണ്ഡം ഏഷ്യൻ വൻകരയിൽ ചേരുന്നത്. അന്നേക്കാകട്ടെ മനുഷ്യവർഗ്ഗത്തിലെ ഒരു ജീവിയും ഭൂമിയിലുണ്ടായിട്ടില്ല. ഫലകചലനസിദ്ധാന്തം തന്നെ ഉണ്ടാകുന്നത് പത്തൊൻപതാം നൂറ്റാണ്ടോടേ മാത്രമാണ്. അപ്പോൾ ജംബുദ്വീപസങ്കൽപ്പത്തെ ന്യായികരിക്കാവുന്ന മട്ടിൽ ഫലകചലനസിദ്ധാന്തം കൊണ്ടുവരുന്നത് ശരിയാകുമോ? ജംബുദ്വീപും പ്ലക്ഷദ്വീപുമൊക്കെ പൗരാണികർ വിഭാവനം ചെയ്തത് ഇന്ന് അഫ്ഘാനിസ്ഥനിലൂടെ ഒഴുകുന്ന അമു ദാരിയ നദിയുടേയും സിന്ധു നദിയുടേയും കൈവഴികൾക്കിടയിലെ പ്രദേശങ്ങളാകാനല്ലേ കൂടുതൽ സാദ്ധ്യത. അതുവഴിയാണ് ഇൻഡോ ഇറാനിയൻ വംശജർ ഭാരതഖണ്ഡത്തിലേക്കെത്തുന്നത്. അതിൽ സിന്ധുവിന്റെ ഏറ്റവും കിഴക്കുള്ള തടത്തിലാകാം ജംബുവൃക്ഷങ്ങൾ ഉണ്ടായിരുന്നത്. ഈ വൃക്ഷ(ജാമൂൻ- ഞാവൽ)ത്തിന്റെ ഉത്പത്തി തെക്കനേഷ്യയാണെന്ന് ശാസ്ത്രലോകം കണ്ടെത്തിയിട്ടുമുണ്ട്.--ചന്ദ്രപാദം 00:30, 12 ഒക്ടോബർ 2018 (UTC)