സംവാദം:ചോഴസാമ്രാജ്യം
சோழர் குலம் / Chola Dynasty
തിരുത്തുകசோழர் குலம் (in Malayalam : ചോഴർ കുലം) - ഇതിൻറെ മലയാളപദം 'ചോഴസാമ്രാജ്യം' എന്നാണ് വരേണ്ടത്
Tamil 'ழ' = 'ഴ' (Malayalam)
Tamil 'ள' = 'ള' (Malayalam)
(ഹരിത് 23:35, 30 ജൂലൈ 2009 (UTC))
- ഴ എന്നതിനെ തമിഴർ ള എന്നു ഉച്ചരിക്കുന്നതായി പലയിടത്തും കാണാൻ സാധിക്കും. മലയാളത്തിൽ കാലങ്ങളായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വാക്കല്ലേ ചോളൻ എന്നത്. എല്ലാ പുസ്തകങ്ങളും ചോളൻ എന്നു തന്നെയാണ് കണ്ടിരിക്കുന്നത്. ആ നിലക്ക് മാറ്റേണ്ടതുണ്ടോ? --Vssun 01:51, 31 ജൂലൈ 2009 (UTC)
- അതെ അതെ, നമ്മൾ "ചോഴ" എന്ന വാക്ക് എന്നാക്കി മാറ്റുകയാണെങ്കിൽ കൂടുതൽ ഉചിതമായിരിക്കും Vishalissac (സംവാദം) 13:00, 30 സെപ്റ്റംബർ 2022 (UTC)
'ழ' / 'ள'
തിരുത്തുകSorry for the late reply. വെറുമൊരു literal translation - ആയ ழ = ഴ എന്നതുകൊണ്ടു മാത്രമല്ല, 'ചോഴൻ' എന്നുളളത് ശരിയായ പ്രയോഗം ആയതുകൊണ്ടാണ്, മേല്പ്രകാരം പരാമർശിച്ചത്. തമിഴർ 'சோழன் (Chozhan)' എന്നുളളതിനെ ചോഴൻ എന്നും സോഴൻ എന്നും ചോളൻ എന്നും പരാമർശിക്കുന്നു. കാലാകാലങ്ങളായ തെറ്റ് മാറ്റാനൊന്നും ഉദ്ദേശിച്ചല്ല എഴുതിയത്, ചുരുങ്ങിയ പക്ഷം ശരിയായ പ്രയോഗത്തെക്കുറിച്ച് ലേഖനത്തിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. (ഹരിത് 11:53, 3 ഓഗസ്റ്റ് 2009 (UTC))
- ചോഴസാമ്രാജ്യം എന്ന് കൂട്ടിച്ചേർത്തിട്ടുണ്ട്. --Vssun 11:58, 3 ഓഗസ്റ്റ് 2009 (UTC)
നീക്കം ചെയ്തത്
തിരുത്തുകഈ ഭാഗം - ചോളരുടെ ആരംഭം എന്ന വിഭാഗത്തിൽ നിന്നും മാറ്റിയിട്ടുണ്ട്.. --- കാഞ്ചീപുരത്തെ പല്ലവന്മാരുടെ സാമന്തരായിരുന്ന മുത്തരായർ എന്ന പ്രഭുകുടുംബമായിരുന്നു കാവേരീതടത്തിന്റെ അധികാരം കൈയാളിയിരുന്നത്. ഒമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഉറൈയൂരിലെ പുരാതന പ്രഭുകുടുംബമായ ചോളകുടുംബത്തില്പ്പെട്ട വിജയലായൻ കാവേരീതടം മുത്തരായരിൽ നിന്നും പിടിച്ചടക്കി. അദ്ദേഹം തഞ്ചാവൂർ പട്ടണം സ്ഥാപിക്കുകയും അവിടെ നിശുഭാസുദിനി ദേവിക്കു വേണ്ടിയുള്ള ക്ഷേത്രം പണിയുകയും ചെയ്തു[1].
വിജയലായന്റെ പിൻഗാമികൾ അയൽരാജ്യങ്ങൾ ആക്രമിച്ചു കീഴടക്കി സാമ്രാജ്യം വിസ്തൃതമാക്കുകയും സൈനികശേഷി വർദ്ധിപ്പിക്കുകയും ചെയ്തു. തെക്കും വടക്കുമുള്ള പാണ്ഡ്യരുടേയും പല്ലവരുടേയും ചില അധീനപ്രദേശങ്ങൾ ഇക്കാലത്ത് ചോളസാമ്രാജ്യത്തോട് ചേർന്നു[1]. ---
ചോളരുടെ ആരംഭം എന്നത് ആദ്യകാല ചോളരുടെ ആരംഭമാണ്, ഈ വിഭാഗത്തിൽ മേല്പ്പറഞ്ഞ ഖണ്ഡികകൾ ചേരുന്നില്ല എന്നു തോന്നി, അതുകൊണ്ട് നീക്കം ചെയ്യുന്നു. --simy 12:26, 14 ഓഗസ്റ്റ് 2010 (UTC)
- ലേഖനത്തിലെ ഫലകത്തിൽ 9-ആം നൂറ്റണ്ടിലാണ് ചോളന്മാരുടെ രംഗപ്രവേശം. ഈ ചോളന്മാരാണ് കാവേരീതടം ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്നതും സാമ്രാജ്യം വികസിപ്പിച്ചതും. എന്നാൽ ചരിത്രം എന്ന ഭാഗത്തിൽ 9-ആം നൂറ്റാണ്ടിലെ ചോളന്മാരുടെ ഉദയത്തെക്കുറിച്ച് ഇപ്പോൾ ഒരു പരാമർശവുമില്ല. മാത്രമല്ല ആദ്യകാല ചോളന്മാരേയും മദ്ധ്യകാലചോളന്മാരേയും ഇണക്കുന്ന ഒരു കണ്ണിയും ഇപ്പോൾ ചരിത്രം എന്ന ഭാഗത്തില്ല.--Vssun (സുനിൽ) 02:54, 15 ഓഗസ്റ്റ് 2010 (UTC)
- തിരിച്ചാക്കിയിട്ടുണ്ട്.. --simy 06:27, 15 ഓഗസ്റ്റ് 2010 (UTC)
സംശയം
തിരുത്തുക- Kocengannan - ഇതിന്റെ ഉച്ചാരണം എങ്ങനെയാ?
- Kantaman - ഇതും കൂടി
തിരഞ്ഞെടുക്കാവുന്ന ലേഖനം
തിരുത്തുകആരംഭം എന്ന ഭാഗം ചരിത്രത്തിൽ ഉൾപ്പെടുത്തിക്കൂടേ? --Vssun (സുനിൽ) 06:10, 11 ഡിസംബർ 2010 (UTC)