പല വഴികളിൽ നിന്ന് വന്ന് പലയിടങ്ങളിൽ ഒത്തുചേർന്ന് ചെറിയ പുഴയായി ഒഴുകി വലിയ പുഴയോട് ചേരുന്ന സംഗമസ്ഥാനമാണ് ചെറുപുഴ. പുഴകളുടെയും മലകളുടെയും കൊച്ചു ഗ്രാമമാണ് ചെറുപുഴ. കുടകുമലയിൽ നിന്നും ഉത്ഭവിച്ച് അരുവികളെയും തോടുകളെയും സ്വീകരിച്ച് ധന്യമായിഒഴുകി അറബിക്കടലിൽ പതിക്കുന്ന വലിയ പുഴയാണ് കാര്യങ്കോട് പുഴ. കൊട്ടത്തലച്ചി, ചട്ടിവയൽ, മരുതുംപാടി, മുതുവം തുടങ്ങിയ മലമടക്കുകളിൽ നിന്നും കിനിഞ്ഞിറങ്ങി പല വഴികളിൽ വന്ന് പലയിടങ്ങളിൽ വച്ച് ഒത്തു ചേർന്ന് ചെറിയ പുഴയായി ഒഴുകി വലിയ പുഴയോട് ചേരുന്ന സംഗമ സ്ഥലത്തിന് പഴമക്കാർനല്കിയ ഓമന പേരാണ് “ചെറുപുഴ”. മലനാടിനോട് ചേർന്ന് കിടക്കുന്ന, കുന്നിൻ ചെരിവോട് കൂടിയ, കാഴ്ചക്കാരന് സുന്ദര ദൃശ്യങ്ങൾ പ്രദാനം ചെയ്യുന്ന ഒരു മലയോര പ്രദേശമാണ് ചെറുപുഴ.

"ചെറുപുഴ (വിവക്ഷകൾ)" താളിലേക്ക് മടങ്ങുക.