സംവാദം:ചെമ്പൈ വൈദ്യനാഥ ഭാഗവതർ

ഭാരതീയ സംഗീത പാരമ്പര്യത്തിൻറെ അനശ്വര പ്രകാശമായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതർ. ഇരുപതാം നൂറ്റാണ്ടിൽ സംഗീതലോകത്തിന് കേരളം നൽകിയ അമൂല്യമായ സംഭാവനയാണു. ”ഘന ചക്രതാന സുബ്ബയ്യർ“ എന്ന നാമത്തിൽ പ്രസിദ്ധനായിരുന്ന സുബ്ബയ്യഭാഗവതരുടെ പുത്രനായ അനന്തൻ ഭാഗവതരുടെയും പാർവതി അമ്മാളുടെയും മകനായി ആയിരത്തിയെണ്ണൂറ്റി തൊണ്ണൂറ്റാറു സെപ്തംബർ പതിനാലാം തിയതി ഭരണി നക്ഷത്രത്തിൽ ജനിച്ചു. പിതാവ് തന്നെയാണ് ചെമ്പൈയുടെ സംഗീതഗുരു. ജന്മനായുള്ള സംഗീതജ്ഞാനവും സംഗീതവിദ്വാനായ പിതാവിൻറെ കീഴിൽ കർശനമായ അഭ്യസനവും പിതാവിനെ കാണാൻ ഇടയ്ക്കിടെ വീട്ടിലെത്തുന്ന സംഗീതജ്ഞന്മാരുമായുള്ള സഹവാസവും ചെമ്പൈയെ മികച്ച ഗായകനാക്കി. അനുപമമെന്നും അത്യുത്തമമെന്നും വിശേഷിപ്പിയ്ക്കുന്നതും ഗംഭീരത്തിലധിഷ്ഠിതവുമാണ് ചെമ്പൈയുടെ വെങ്കലനാദം. നാദോപാസനയിൽ അനിഷേധ്യനായി മാറിയ ചെമ്പൈക്ക് ലഭിച്ച അംഗീകാരങ്ങൾ അനവധിയാണ്. ആയിരത്തിതൊള്ളായിരത്തി മുപ്പത്തേഴിൽ മൈസൂർ രാജാവ് ആസ്ഥാനവിദ്വാൻ പദവി നൽകി. അമ്പത്തെട്ടിൽ ദേശീയ അവാർഡിന് അർഹനായി. എഴുപത്തൊന്നിൽ മദ്രാസ് മ്യൂസിക് അക്കാഡമി സംഗീതകലാനിധിബിരുദം, എഴിപത്തിരണ്ടിൽ പത്മഭൂഷൻ, തഞ്ചാവൂരിൽ നിന്ന് സംഗീത സമ്രാട്ട്, ബാംഗളരിൽ നിന്ന് ഗാനഗന്ധർവ്വ, തിരുന്വാടുതുറയിൽ നിന്ന് ആസ്ഥാന വിദ്വാൻ, ഗുരുവായൂരിൽ നിന്ന് അഭിനവത്യാഗബ്രഹ്മം, ഇവയൊക്കെ ആ ബഹുമതിപ്പട്ടികയിൽപ്പെടുന്നു. സംഗീതത്തിന് വേണ്ടി ജീവിച്ച ചെമ്പൈ ശിഷ്യന്മാർക്ക് ഒരു വടവൃക്ഷമായി തണലേകിയിരുന്നു.ജാതിയോ മതമോ കുലമഹിമയോ ദരിദ്രനെന്നോ സമ്പന്നനെന്നോ നോക്കാതെ ശിഷ്യന്മാരെ സ്വീകരിച്ചു. ചെറുപ്പത്തിൽ ചെമ്പൈക്ക് ശബ്ദതടസ്സം നേരിട്ടു. ചികിത്സയ്ക്കുശേഷം ശബ്ദതടസ്സം നീങ്ങിക്കിട്ടുകയും ചെയ്തു. ശബ്ദതടസ്സം നീങ്ങി കിട്ടിയത് ഗുരുവായൂരപ്പൻറെ കാരുണ്യത്താലാണെന്ന വിശ്വസം ചെമ്പൈയെ ഗുരുവായൂർ ഏകാദശി ദിവസം ഗുരുവായൂരിൽ ചെന്ന് കച്ചേരി നടത്തുന്ന പതിവിലേയ്ക്ക് എത്തിച്ചു. ചെമ്പൈ ആയിരത്തിതൊള്ളായിരത്തീഴുപത്തിനാല് ഒക്ടോബർ പതിനാറാം തിയതി ദിവംഗതനായി. അദ്ദേഹത്തിന് മരണാനന്തരബഹുമതിയായി ഗുരുവായൂർ ദേവസ്വം ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ച് ചെമ്പൈ സംഗീതോത്സവം വർഷം തോറും നടത്തിവരുന്നു. സർക്കാർ ഉടമയിലുള്ള പാലക്കാട്ടെ സംഗീതകോളേജ് ആയിരത്തി തൊള്ളായിരത്തി എൺപത്തിയൊന്ന് ജൂൺ ഒന്ന് മുതൽ ‘ചെമ്പൈ സ്മാരക സംഗീത കോളേജ്’ എന്ന പേരിൽ അറിയപ്പെടുന്നു.

Retrieved from "http://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%88_%E0%B4%B5%E0%B5%88%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%A5%E0%B4%AD%E0%B4%BE%E0%B4%97%E0%B4%B5%E0%B4%A4%E0%B4%B0%E0%B5%8D%E2%80%8D"

ജനനം കണ്ണൂർ ജില്ലയിൽ എവിടെയോ ആണെന്ന് കേട്ടിട്ടുണ്ട് . കുടുംബം പിന്നീടു പാലക്കാട്ടേക്ക് മാറുകയാണുണ്ടായത്.

ചെമ്പൈ വൈദ്യനാഥ ഭാഗവതർ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക

സം‌വാദം ആരംഭിക്കുക
"ചെമ്പൈ വൈദ്യനാഥ ഭാഗവതർ" താളിലേക്ക് മടങ്ങുക.