സംവാദം:ചമ്പാട്
Latest comment: 7 വർഷം മുമ്പ് by Chothavoor school in topic അവലംബം
ഇരുവഴിനാട് ചമ്പാട് പതിനെട്ടാംനൂറ്റാണ്ടിൽ ഇരുവഴിനാടിൻ്റെ ഭാഗമായിരുന്നു .പന്ന്യന്നൂർ, പാനൂർ, പുത്തൂർ, തൃപ്പങ്ങോട്ടൂർ, പെരിങ്ങളം, കരിയാട്എന്നീ കോട്ട�യം താലൂക്കിലെ അംശങ്ങൾ ഉൾപ്പെടുന്ന പ്രദേശമാണ് ഇരുവഴിനാട്.കോലത്തിരിരാജാവിൻ്റെ കീഴിലുള്ള കോലത്ത്നാടിൻ്റെഭാഗമാണ് ഇരുവഴിനാട് അന്ന്. തലശ്ശേരിയിൽ ഇംഗ്ലീഷുകാരും മാഹിയിൽ ഫ്രഞ്ചുകാരും അധിവസിച്ചിരുന്ന കാലമാണത്.അന്ന് ഇരുവഴിനാടിൻ്റെ അധികാരികൾ കുന്നുമ്മൽ, ചന്ത്രോത്ത്, കിഴക്കേടത്ത്, കാമ്പുറത്ത്, നാരങ്ങോളി, കാര്യാട് എന്നീ ആറ് നമ്പ്യാന്മാരുടെ താവഴിക്കാരായിരുന്നു..
ഭൂപ്രകൃതിയുടെ സൗകര്യാർത്ഥം തലശ്ശേരിയിലെ ഇം�ഗ്ളീഷുകാരുമായും മാഹിയിലെ ഫ്രഞ്ച് കേന്ദ്രമായും ഭരണാധികാരികളായ നമ്പ്യാന്മാർ ബന്ധം പുലർത്തിയിരുന്നു. അവർ തമ്മിൽ ധാരാളം കരാറുകളിൽ ഏർപ്പെടുകയും ചെയ്തു . കുരുമുളക് കച്ചവടവും നികുതിയുമൊക്കെയായിരുന്നു കരാറുകൾക്ക് അടിസ്ഥാനം. ഇംഗ്ളീഷുകാരുടെയും ഫ്രഞ്ചുകാരുടെയും ആയുധശക്തിയും രാജാക്കന്മാർ തമ്മിലുള്ള കിടമത്സരവും വിദേശ ശക്തികളുമായി ഒത്തുപോവാൻ പലപ്പോഴായി പലവിധത്തിൽ നാടുവാഴികളെയും രാജാ
ക്കന്മാരെയും പ്രേരിപ്പിച്ചു..
പൊളാച്ചെ എന്ന ഒരു നായരുണ്ടായിരുന്നു. അയാൾ ഇരുവഴി നാട്ടിലെ നമ്പ്യാരുടെ കീഴിലാണോ ഫ്രഞ്ചുകാരുടെ കീഴിലാണോ എന്നൊരു തർക്കം ഉണ്ടായി. അയാൾ ആർക്കാണ് പാട്ടം കൊടുക്കേണ്ടത് എന്നതിനെ ചൊല്ലിയായിരുന്നു തർക്കം. നാട്ടുനടപ്പനുസരിച്ച് നമ്പ്യാന്മാർ പൊളാച്ചെയുടെ പറമ്പിലുള്ള ഒരു മരത്തിൽ പച്ചിലക്കാമ്പു കെട്ടി അവകാശം വ്യക്തമാക്കി .ഫ്രഞ്ചുകാർ അത് അംഗീകരിച്ചില്ല. അവർ പച്ചിലക്കമ്പ് എടുത്തു മാറ്റി .പൊളാച്ചെനായർ ഫ്രഞ്ചുകാരുടെ ഭാഗം ചേർന്നു. പ്രായപൂർത്തി ആയിട്ടില്ലാതിരുന്ന കടത്തനാട് രാജാവിന്റെ പിന്തുണയും ഫ്രഞ്ചുകാർ നേടിയെടുത്തു. ഇരുവഴിനാട്ട് നമ്പ്യാരെ ഇത് ചൊടിപ്പിച്ചു. 1739സപ്തംബർ4 ന് ഇരുവഴിനാട്ടുനമ്പ്യാന്മാർ ഫ്രഞ്ചുകാരുമായി ഏറ്റുമുട്ടി. ഫ്രഞ്ച് കമാൻ്റിംഗ് ഒാഫീസർ അടക്കം നിരവധി പട്ടാളക്കാർ മരണപ്പെട്ടു. ഇംഗ്ളീഷുകാർ ഈ സമയത്ത് നമ്പ്യാന്മാരുടെ ഭാ�ഗം ചേർന്നു. ഫ്രഞ്ച് സൈന്യത്തിന് പിന്മാറേണ്ടി വന്നു .1739ഡിസംബറിൽ യുദ്ധം ഒത്തു തീർപ്പിലെത്തി.
വസ്തുതകൾക്ക് വ്യക്തതയില്ല. അക്ഷരത്തെറ്റുകളും വ്യാകരണത്തെറ്റുകളും അനവധി. Vijayan Rajapuram 17:19, 12 മാർച്ച് 2017 (UTC)
അവലംബം
തിരുത്തുകമലബാർ മാന്വൽ ആണ് അവലംബം. Chothavoor school (സംവാദം) 10:30, 14 മാർച്ച് 2017 (UTC)