സംവാദം:ഗണിതം
Vedic Mathematics ഒരു ലേഖനം പ്രതീക്ഷിക്കുന്നു... http://www.vedicmathsindia.org/index.htm
താങ്കൾ തന്നെ തുടങ്ങൂ. പലതുള്ളി പെരുവെള്ളം എന്നല്ലേ. --ഷിജു അലക്സ് 16:43, 28 ഫെബ്രുവരി 2008 (UTC)
എ.ഡി 600വരെ ബാഗ്ദാദ് ആണ് ഇസ്ലാമിക ഗണിതത്തിന്റെ പ്രധാന കേന്ദ്രമായിരുന്നത് എന്നെഴുതിയിട്ടുണ്ടല്ലോ. പ്രവാചകൻ ജനിച്ചത് എ.ഡി. 569-ൽ ആണ്. നാല്പതാമത്തെ വയസ്സിൽ എ.ഡി.609-ലോ മറ്റോ ആയിരിക്കണം ആദ്യത്തെ ദൈവസന്ദേശം കിട്ടിയത്. ഇസ്ലാമിക് കലണ്ടറിന്റെ തുടക്കം എ.ഡി.622-ലാണ്. അപ്പോൾ എ.ഡി 600-ന് മുൻപുള്ള ഇസ്ലാമികഗണിതത്തെക്കുറിച്ചു പറയുന്നത് ശരിയാകുമോ? അറേബ്യൻ ഗണിതം എന്നാണോ ഉദ്ദേശിച്ചത്?Georgekutty 09:52, 5 സെപ്റ്റംബർ 2008 (UTC)
ക്ഷമിയ്ക്കണം,വാചകം തെറ്റിയതാണ്.എ.ഡി 800 മുതൽ ആണ് ബാഗ്ദാദിൽ ഭാരതീയഗണിതം എത്തിച്ചേരുന്നത്. തിരുത്തിയിട്ടുണ്ട്. നന്ദി.---ശാലിനി
ഗണിതശാസ്ത്ര ചരിത്രം എന്ന പേരിൽ ഈ ലേഖനത്തെ പിരിച്ചാലോ? ലേഖനത്തിൽ പകുതിയിലേറേയും ചരിത്രമാണ്. ഇംഗ്ലീഷ് വികിപീഡിയയിൽ http://en.wikipedia.org/wiki/History_of_mathematics ഇങ്ങനെ ഒരു ലേഖനം ഉണ്ട്---ശാലിനി
ഭാരതീയ ഗണിതശാസ്ത്രജ്ഞർ എന്ന തലക്കെട്ടിനു താഴേ എസ് ചന്ദ്രശേഖർ എന്ന് കൊടുത്തിരിക്കുന്നത് സുബ്രഹ്മണ്യം ചന്ദ്രശേഖറിനെ പറ്റിയാണോ? ഇദ്ദേഹത്തിന്റെ പ്രധാന പ്രവർത്തന മേഖല ഭൗതികശാസ്ത്രം അല്ലേ?---ശാലിനി