സംവാദം:ക്ഷുദ്രജീവനാശിനി
ക്ഷുദ്രജീവനാശിനി എന്നതല്ലേ നല്ല തലക്കെട്ട് ? --Anoopan| അനൂപൻ 17:18, 11 മേയ് 2011 (UTC)
- ഞാനും അങ്ങിനെ ചിന്തിച്ചിരുന്നു, പിന്നീട് ക്ഷുദ്രജീവികളെയല്ലെ നശിപ്പിക്കുന്നത് അപ്പോ ജീവനാശിനി ശരിയാകുമോ എന്ന് തോന്നി. ഇതേ പറ്റി കൂടുതൽ അറിയാവുന്നവർ അഭിപ്രായം പറയുമെന്ന് കരുതാം. ഇപ്പോ ക്ഷുദ്ര എന്നതിനു ചെറിയ, സൂക്ഷ്മമായ, എന്നിങ്ങനെ അർത്ഥം കാണുമ്പോൾ എലികളെയും, പെരുച്ചാഴികളെം ക്ഷുദ്രജീവി എന്ന് വിളിക്കാമോ എന്നാണ് സംശയം. --സാദിക്ക് ഖാലിദ് 07:25, 12 മേയ് 2011 (UTC)
ക്ഷുദ്ര+ജീവി+ നാശിനി = ക്ഷുദ്രജീവിനാശിനി തന്നെയാണു് ശരിയായ പ്രയോഗം. എലികളും പെരുച്ചാഴികളും മറ്റും (Rodents) ക്ഷുദ്രജീവികളിൽ പെടും. ViswaPrabha (വിശ്വപ്രഭ) 08:27, 12 മേയ് 2011 (UTC)
ചെടികൾക്ക് ജീവനുണ്ടെന്നുകരുതി അവയെ ജീവികൾ എന്ന് വിളിക്കുന്നത് ശരിയാണോ ?. കുമിളും കളകളും ജീവനുള്ളവയാണ്, പക്ഷേ, ജീവികളല്ലല്ലോ? അണുക്കൾ, എലികൾ, കക്കകൾ - ഒച്ച് ( Molluscs ), വിരകൾ എന്നിവയിൽ ചിലതെല്ലാം ക്ഷുദ്രജീവികളാണ്. കുമിളും കളകളും ഉൾപ്പെടെ ഇവക്കെല്ലാം എതിരെ ഉപയോഗിക്കുന്ന വസ്തുവാണല്ലോ , പെസ്ടിസൈട്സ് . അതിനാൽക്ഷുദ്ര+ജീവ + നാശിനി = ക്ഷുദ്രജീവനാശിനി ആണ് ശരി , ക്ഷുദ്ര+ജീവി+ നാശിനി = ക്ഷുദ്രജീവിനാശിനി അല്ല. പക്ഷേ, കേരളസർക്കാർ ഇന്നലെ ഇറക്കിയ ഉത്തരവിൽ , നിരോധിക്കുന്ന ക്ഷുദ്രജീവിനാശിനി എന്നതിന് പകരം നിരോധിക്കുന്ന ജൈവ കീടനാശിനി പട്ടിക എന്നാണു പറഞ്ഞിരിക്കുന്നത്. (ഇന്നത്തെ കൊച്ചി എഡിഷൻ മനോരമ- പേജ് ൨൦). ഈ തെറ്റ് തിരുത്തേണ്ടത് ഗവണ്മെന്റിനെ ഉപദേശിക്കുന്ന കേരള കാർഷിക സർവകലാശാലയുടെ എന്ടോമോളജി വകുപ്പാണ്. --Johnson aj 07:54, 16 മേയ് 2011 (UTC)